പിഞ്ചുകുഞ്ഞിനെ കട്ടിലില്‍ എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍, കുഞ്ഞേ മാപ്പ്... പെണ്‍കുഞ്ഞായതും തന്റേതല്ലെന്ന തോന്നലും കാരണം
അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന ചാത്തനാട്ട് വീട്ടില്‍ ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്.
കുട്ടി തന്റെയല്ല എന്നുള്ള സംശയത്താലും പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയിലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കിടപ്പുമുറിയില്‍വച്ചാണ് കുഞ്ഞിനെ ആക്രമിച്ചത്. ഭാര്യയുടെ കൈയില്‍നിന്നു ബലമായി പിടിച്ചു വാങ്ങി കൈകൊണ്ട് രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിയ്ക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആലുവ ഡിവൈ.എസ്.പി ജി വേണുവിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."