HOME
DETAILS
MAL
ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് യു.എസ്
backup
June 21 2020 | 03:06 AM
വാഷിങ്ടണ്‍: ഇന്ത്യയുമായി അതിര്‍ത്തി സംഘര്‍ഷമുണ്ടാക്കുന്നതിന് ചൈനയെ വിമര്‍ശിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അയല്ക്കാര്ക്ക് ശല്യമുണ്ടാക്കുന്ന തെമ്മാടിയെ പോലെയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പീപിള്‍സ് ലിബറേഷന്‍ ആര്‍മി ദക്ഷിണചൈനാ കടലിനെ ആയുധമണിയിക്കുകയാണ്. കപ്പല്‍പ്പാതകളെ ഭീഷണിപ്പെടുത്തുകയും കൂടുതല്‍ പ്രദേശങ്ങള്‍ തങ്ങളുടേതെന്ന് വാദിക്കുകയുമാണവര്- പോംപിയോ പറഞ്ഞു. നേരത്തെ ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ പോംപിയോ അനുശോചനം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."