സി.സി.ടി.വി കാമറയും കവര്‍ന്നു മണത്തണയില്‍ കടയില്‍ മോഷണം
കേളകം: മണത്തണയില്‍ മോഷ്ടാക്കള്‍ സി.സി.ടി.വി കാമറയടക്കം മോഷ്ടിച്ചു സ്ഥലം വിട്ടു.
മണത്തണ സ്വദേശി സതീശന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണഫുട് വേറിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.
കടയുടെ പൂട്ട് പൊട്ടിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശയിലുണ്ടായിരുന്ന 5000 ത്തോളം രൂപ കവര്‍ന്നു.
മണത്തണ ടൗണില്‍ തന്നെയുള്ള ഹോട്ടലിന്റെ പൂട്ട് പൊട്ടിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.പ്രായപൂര്‍ത്തിയാവാത്ത കൗമാരക്കാരാണ് മോഷ്ടാക്കളെന്നു പൊലിസ് പറഞ്ഞു.
ഇവരുടെ ചിത്രങ്ങള്‍ ടൗണില്‍ സ്ഥാപിച്ച കാമറിയില്‍ പിതഞ്ഞിട്ടുണ്ട്.ടൗണില്‍ സ്ഥാപിച്ച 2 സി.സി.ടി.വി ക്യാമറയും ഇവര്‍ മോഷ്ടിച്ചു.കൊട്ടംചുരംസ്വദേശി പവിത്രന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലും മോഷണം നടന്നു.
സതീശന്റെ കടയില്‍ മുമ്പും മോഷണം നടന്നിരുന്നു.തുടര്‍ച്ചയായി ഉണ്ടാവുന്ന ഈ മോഷണം വ്യാപാരികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
മോഷാടക്കളെ കണ്ടെത്തി വേണ്ട നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."