ഇരിട്ടിപ്പാലം: ഗതാഗതകുരുക്കഴിക്കാന്‍ നടപടിയായില്ല ഭീതിപരത്തി 'ഭാരവാഹനങ്ങള്‍'
ഇരിട്ടി: ഇരിട്ടി പാലത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങുന്നത് രണ്ട് മാസത്തിനിടയില്‍ മൂന്നാം തവണ.
പാലത്തില്‍ ഗതാഗതം നിയന്ത്രിച്ച് പരിചയമുണ്ടായിരുന്നഹോം ഗാര്‍ഡ് മാരെ കൂട്ടത്തോടെ മട്ടന്നൂരിലേക്ക് സ്ഥലംമാറ്റിയതും പാലത്തിന് ഇരുവശങ്ങളിലും ഡ്യൂട്ടിയിലുള്ള ഹോംംഗാര്‍ഡുമാര്‍ക്ക് അവര്‍ക്ക് പരസ്പരം ബന്ധപെടാനായി നല്‍കിയിരുന്ന വയര്‍ലെസ് സെറ്റ് ഇപ്പോള്‍ നല്‍കാത്തതുമാണ് ജനങ്ങളെ യാത്രാ ദുരിതത്തിലാക്കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരിട്ടി പാലത്തില്‍ കണ്ടെയ്‌നര്‍ ലോറി കുടുങ്ങി ഒരുമണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചിരുന്നു.
ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇരിട്ടി പാലം കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചതിനെ തുടര്‍ന്നാണ് ഇരുഭാഗങ്ങളിലും ഭാരം കയറ്റിയ വാഹനങ്ങളെ കയറ്റിവിടാതിരിക്കാന്‍ ഹോം ഗാര്‍ഡുകളെ നിയോഗിച്ചത്.
പാലത്തില്‍ കയറി മേല്‍ക്കൂരയില്‍ കുടുങ്ങുന്ന ലോറികള്‍ മാറ്റി ഗതാഗതം പുന:സ്ഥാപിക്കാന്‍ പലപ്പോഴും പാലത്തെ താങ്ങി നിര്‍ത്തുന്ന ഉരുക്ക് ദണ്ഡുകള്‍ മുറിച്ച് മാറ്റേണ്ടി വന്നിട്ടുണ്ട്. ഇത് പാലത്തിന് ബലക്ഷയത്തിന് കാരണമായിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ക്ക് പെട്ടന്ന് പാലത്തിന്റെ ഉയരം ശ്രദ്ധയില്‍ പെടാറില്ല.അങ്ങനെ ശ്രദ്ധയില്‍പെടാന്‍ എന്തെങ്കിലും അപായ സൂചനകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ പാലത്തില്‍ സ്ഥാപിച്ചിട്ടുമില്ല.ആകെയുള്ളത് ഡ്യൂട്ടിയിലുള്ള ഹോംഗാര്‍ഡുകളുടെ വാക്കാലുള്ളനിര്‍ദ്ദേശം മാത്രമാണ് .എന്നാല്‍ ഇവരുടെ അശ്രദ്ധയാണ് പലപ്പോഴും ഗതാഗതകുരുക്കിന് ഇടയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."