ഗര്‍ഭിണിയായ വിദ്യാര്‍ഥിനി ജയിലില്‍; ഭീകരന് ജാമ്യവും ഡല്‍ഹി പൊലിസിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി ട്വിറ്റര്‍
ദുബൈ: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രക്ഷോഭം നടത്തിയതിന് ജയിലിലടക്കപ്പെട്ട ഡല്‍ഹി ജാമിഅ വിദ്യാര്‍ഥിനി സഫൂറ സര്‍ഗാറിനു ജാമ്യംനല്‍കാന്‍ വിസമ്മതിക്കുകയും പാക് ഭീകരസംഘടനയുമായി ബന്ധമുള്ളതിന്റെ പേരില്‍ പിരിച്ചുവിട്ട ജമ്മുകശ്മിര്‍ ഡി.എസ്.പിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തതിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. കേവലം പ്രതിഷേധസമരം സംഘടിപ്പിച്ചതിന് ഗര്‍ഭിണിയായ ഒരു വിദ്യാര്‍ഥിനിക്ക് മാസങ്ങളായി ജാമ്യം നിഷേധിക്കുന്നതിനെ ചോദ്യംചെയ്ത് നിരവധിപേരാണ് രംഗത്തുള്ളത്. അതേസമയം ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരോടൊപ്പം പിടിയിലായ മുന്‍ ഡി.എസ്.പി ദേവീന്ദര്‍ സിങ്ങിന് ജാമ്യം നല്‍കിയതിനെ കടുത്ത ഭാഷയിലാണ് ടെക്കികള്‍ വിമര്‍ശിക്കുന്നത്.
ജനുവരിയില്‍ അറസ്റ്റിലായ ദേവീന്ദര്‍ സിങ്ങിന് ഡല്‍ഹി പൊലിസ് യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതു മൂലമാണ് ജാമ്യം ലഭിച്ചത്. നിങ്ങളാണോ ഇന്ത്യയെ സംരക്ഷിക്കുന്നതെന്നാണ് ആകാര്‍ പട്ടേല്‍ എന്ന യുവാവ് ട്വിറ്ററില്‍ ചോദിച്ചത്. ഭീകരരെ രക്ഷപ്പെടുത്താന്‍ 12 ലക്ഷം രൂപ കൈപ്പറ്റിയെന്ന് ദേവീന്ദര്‍ സിങ് സമ്മതിച്ചിരുന്നു. ഇയാളെ ആരാണ് സംരക്ഷിക്കുന്നതെന്ന് രാജ്യത്തിന് ഇപ്പോള്‍ ബോധ്യമായെന്ന് വിവേക് തിവാരി എന്നയാള്‍ അഭിപ്രായപ്പെട്ടു. പുല്‍വാമ മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സൃഷ്ടിച്ചതായിരുന്നില്ലേയെന്നാണ് അശോക് സ്വെയിന്‍ എന്നയാള്‍ ക്ഷുഭിതനായി ചോദിക്കുന്നത്. ഭീകരരെ സഹായിച്ചയാള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഗര്‍ഭിണിയായ സഫൂറയ്ക്കും നിരവധി പാവങ്ങളെ സഹായിച്ച ഡോക്ടര്‍ കഫീല്‍ഖാനും ജാമ്യമില്ലെന്നാണ് ഗബ്ബാര്‍ എന്നയാള്‍ ചിത്രസഹിതം ട്വിറ്ററില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."