സമൂഹ നിര്‍മാണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നവരാണ് സ്ത്രീകള്‍: സാദിഖലി ശിഹാബ് തങ്ങള്‍
കോമ്പാറ: സമൂഹത്തിന്റെ മതകീയവും ബൗദ്ധികവുമായ ഉന്നമനത്തിനു മുഖ്യ പങ്ക് വഹിക്കുന്നവര്‍ സ്ത്രീകളാണെന്നും അതിന് പ്രാപ്തമാക്കുന്ന തരത്തിലാണ് മത ഭൗതിക സമന്വയ സംവിധാനം സ്ത്രീകളെ പ്രാപ്തമാക്കുന്നതെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മാനവിക മൂല്യങ്ങള്‍ക്കും ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തെ സജ്ജമാക്കാന്‍ സത്രീ ശാക്തികരണം നടക്കേണ്ടതുണ്ട്. അതിന് വലിയ സേവനമാണ് വഫിയ്യ ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.
കോമ്പാറ ബി.കെ.ആര് വഫിയ്യ കോളജിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനത്തിലെ വിജ്ഞാന വേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത കേന്ദ്ര മുശാവറ അംഗം ഐ.ബി ഉസ്മാന് ഫൈസി അധ്യക്ഷനായി. കോളജ് വര്‍ക്കിങ് കണ്‍വീനര്‍ എം.ബി മുഹമ്മദ് ഹാജി സ്വാഗതവും ട്രഷറര്‍ സെയ്തു ഹാജി നന്ദിയും പറഞ്ഞു.
വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാളി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.പാലക്കാമുകള്‍ ഖത്തീബ് മൊയ്തു നദ്വി പ്രാര്‍ഥന നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പള്‍ എം.എം അബൂബക്കര്‍ ഫൈസി അധ്യക്ഷത വഹിച്ചു. സ്വാലിഹ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തി.സ്വാഗത സംഘം വര്.കണ്‍വീനര്‍ ഫൈസല്‍ കങ്ങരപ്പടി സ്വാഗതവും ഹൈനസ് ഷംസു നന്ദിയും പറഞ്ഞു. കുഴിക്കാട്ടുകര മഹല്ല് ഖബര്‍സ്ഥാനില്‍ നടന്ന സിയാറത്തിന് ഖത്തീബ് മുഹമ്മദ് റാഫി ഹുദവി നേതൃത്യം നല്കി.കോളേജ് വൈസ് ചെയര്മാന് കെ.ടി അബ്ദുള്ള മൗലവി പതാക ഉയര്‍ത്തി. ഫാമിലി മീറ്റ് പേങ്ങാട്ടുശേരി ഖത്തീബ് അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അല്‍ ഖാസിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഡോ.രജിത് കുമാര്‍ ക്ലാസിന് നേതൃത്യം നല്കി.
അബ്ദുള്‍ റസാഖ് മൗലവി സ്വാഗതവും അബ്ദുള്‍ റസ്സാഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. അഡ്വ. ഗഫൂര്‍, എ.എം പരിത്, അഷ്റഫ് ഹുദവി, കെ.എം.ബഷീര്‍ ഫൈസി, അബ്ദുള്‍ ഖാദര്‍ ഹുദവി, സൈനുദീന്‍ വാഫി, അബ്ദുസ്സമദ് ദാരിമി, ടി.എം.സിദ്ദീഖ്, സിയാദ് ചെമ്പറക്കി, ഹസൈനാര്‍ മൗലവി, സി.എം അബ്ദുറഹ്മാന് കുട്ടി, അബ്ദുസ്സലാം ബാഖവി ഓണമ്പിള്ളി, അനസ് വിരിപ്പില്‍, സിറാജ് ശ്രീമൂലനഗരം, സിദ്ദീഖ് ചെങ്ങമനാട്, ഷിയാസ മ രോട്ടിക്കല്, മുഹമ്മദ് സമീല്‍, തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനം നടക്കും. സമ്മേളനം സി.അബ്ദുള്‍ ഹക്കിം ഫൈസി ആദൃശേരി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."