പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍
കോട്ടയം: പതിനാലുകാരനെ രണ്ടു വര്‍ഷത്തിലേറെയായി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാള്‍ പൊലിസ് പിടിയില്‍. കടുത്തുരുത്തി സ്വദേശിയായ മത്തായിയെ(55)യാണ് കടുത്തുരുത്തി സി.ഐ കെ.പി ടോംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ഇയാള്‍ക്കൊപ്പം ജോലിക്ക് കൂടിയതാണ് കുട്ടി. മദ്യവും ലഹരി വസ്തുക്കളും വാങ്ങി നല്കിയ ശേഷമായിരുന്നു പീഡനം.
സംഭവം പുറത്തറിഞ്ഞതോടെ കുട്ടിയെ തട്ടിയെടുത്തുകൊണ്ട് ഇയാള്‍ നാടുവിട്ടു. കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുമായി പ്രതി, വയനാട്ടില്‍ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് കടുത്തുരുത്തി സി.ഐ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയെ വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പരീക്ഷയില്‍ പരാജയപ്പെട്ടതോടെ പഠിക്കാന്‍ താല്പര്യമില്ലെന്നു പറഞ്ഞ കുട്ടിയെ വീട്ടുകാരാണ് ടാപ്പിങ് ജോലികള്‍ക്കായി മത്തായിക്കൊപ്പം അയച്ചത്. ഇയാള്‍ താമസിച്ച മുറിയില്‍വെച്ചായിരുന്നു കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."