ഈരാറ്റുപേട്ട നഗരസഭാ ഭരണത്തെ കുറ്റപ്പെടുത്തി സി.പി.ഐ
ഈരാറ്റുപേട്ട: എല്‍.ഡി.എഫ് നയിക്കുന്ന ഈരാറ്റുപേട്ട നഗരസഭാ ഭരണം മുന്നണിക്ക് നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്ന് സി.പി.ഐ ഈരാറ്റുപേട്ട ലേക്കല്‍ കമ്മിറ്റി .
ഇടതു വിരുദ്ധ ശക്തികളായ എസ്.ഡി.പി.ഐയും ജനപക്ഷ പാര്‍ട്ടിയുടെയും അവിശുദ്ധ പിന്‍ബലത്തിലാണ് നഗരസഭ ഭരണം . വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നഗരസഭയില്‍ നടക്കുന്നത്. എല്‍.ഡി.എഫ് വിരുദ്ധരുടെ തടങ്കലിലാണ് നഗരസഭ ചെയര്മാന്.
ഇദ്ദേഹം നാണക്കേടുണ്ടാക്കുന്ന നിരവധി വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എല്‍.ഡി.എഫ് നയങ്ങളേയും ജനാധിപത്യ മൂല്യങ്ങളെയും മറന്നുള്ള ചെയര്‍മാന്റെ നിലപാട് നാടിന് ശാപമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഈ വിഷയത്തില്‍ ഗൗരവം കാണുന്നില്ലെന്നും ലോക്കല്‍ കമ്മിറ്റി കുറ്റപ്പെടുത്തി.
ഇ.കെ.മുജീബ്, കെ.എസ് നൗഷാദ്, റ്റി.പി.ബിജിലി, സക്കീര്‍ ഹുസൈന്, എം.എ നാസറുദ്ദീന്‍, പി.എച്ച്.എം.കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."