HOME
DETAILS
MAL
ഗോത്രവിഭാഗങ്ങളുടെ അവകാശ സംരക്ഷണം; പദ്ധതി ഉദ്ഘാടനം നാളെ
backup
July 14 2016 | 20:07 PM
കല്‍പ്പറ്റ: ഗോത്ര വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും ദേശീയ ലീഗല്‍ സര്‍വിസ് അതോറിറ്റി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ നാളെ രാവിലെ 9.45ന് തിരുനെല്ലി ഡി.ടി.പി.സി ഹാളില്‍ ഹൈക്കോടതി ജഡ്ജി ബാബു മാത്യു പി.ജോസഫ് ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ഉന്നമനമാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലാ സെഷന്‍സ് ജഡ്ജി ഡോ.വി വിജയകുമാര്‍ അധ്യക്ഷനാകും. ജില്ലാ ജഡ്ജി കെ സത്യന് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പൊലിസ് മേധാവി കെ കാര്‍ത്തിക് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."