സജീഷിന്റെ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പ്രകടനം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കേസ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസെടുത്തത്.
ഡിസിസി സെക്രട്ടറി മുനീര്‍ എരവത്ത്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന് മരുതേരി അടക്കമുള്ളവര്‍ക്കെതിരെ പെരുവണ്ണാമുഴി പൊലീസാണ് കേസെടുത്തത്. കൂത്താളി പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ നല്കിയ പരാതിയിലാണ് നടപടി.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് സജീഷ് ജോലി ചെയ്യുന്ന കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
കുടുംബത്തിന്റെ വേദനയില്‍ ഒപ്പം നിന്ന കെകെ ശൈലജയുടെ പേര് വിപരീതമായി പരാമര്ശിക്കപ്പെട്ടതില് സങ്കടമുണ്ടെന്നും സജീഷ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."