അക്ഷരദീപം തെളിയിക്കലും സാക്ഷരതാ പ്രവര്‍ത്തകരുടെ സംഗമവും
തലയോലപ്പറമ്പ്: സമ്പൂര്‍ണ സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും ഏനാദി തുടര്‍വിദ്യാകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ അക്ഷരദീപം തെളിയിക്കലും സാക്ഷരതാ പ്രവര്‍ത്തകരുടെയും പഠിതാക്കളുടെയും സംഗമവും നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി എ.കെ ജയപ്രകാശ്, ആശാ ബാബു, ടി.പി റാണി, രുഗ്മിണി, ശ്രീജാ വിനോദ് പ്രസംഗിച്ചു.
വൈക്കം: കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ ഭാഗമായി നഗരസഭ അയ്യര്‍കുളങ്ങര സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രത്തിന്റെയും സാക്ഷരത തുല്യതാ പഠിതാക്കളുടെയും ആഭിമുഖ്യത്തില്‍ അക്ഷരദീപം തെളിയിക്കലും പഠിതാക്കളുടെ സംഗമവും നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ നിര്‍മല ഗോപി തുടര്‍വിദ്യാഭ്യാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സാക്ഷരതാ പ്രേരക് എ. ഉഷാകുമാരി, പൊന്നമ്മ, വിജയകുമാരി, പി. സോമന്‍പിള്ള പ്രസംഗിച്ചു.
വൈക്കം: നഗരസഭ സാക്ഷരതാ മിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനത്തോടനുബന്ധിച്ചുനടന്ന അക്ഷരദ്വീപം തെളിയിക്കല്‍ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗണ്‍സിലര്‍ വി. അനൂപ് നിര്‍വഹിച്ചു. പ്രസന്ന സോമന്‍, രാധാമണി, എ.പി ഗോപാലന്‍, പ്രേരക് എസ്.ശശിധരന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."