HOME
DETAILS
MAL
പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി അടിയന്തിരമായി റദ്ദ് ചെയ്യണം: കെഎംസിസി
backup
June 21 2020 | 07:06 AM
ജിദ്ദ: കേരളത്തിലേക്ക് വരുന്ന പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടി അടിയന്തിരമായി റദ്ദ് ചെയ്യണമെന്ന് സഊദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് പ്രവാസി വിരുദ്ധമാണെന്നും സഊദി ഉൾപ്പെടെ പല രാജ്യങ്ങളിലും കൊവിഡ് ടെസ്റ്റ് അപ്രായോഗികമാണെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രവാസികൾ ജന്മ നാട്ടിലേക്ക് തിരിച്ചു വരുന്നത് തടയുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും ഇത്തരം പ്രവാസി വിരുദ്ധ നിലപാടുകൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് സംഘം പ്രതിഷേധ ഇമെയിൽ അയക്കും.
നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ ഭൂരിഭാഗവും മലയാളികൾ ആയതിനാൽ വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തി സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോഴിക്കോട് ഉൾപ്പെടെ കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു കുടുതൽ വിമാന സർവീസ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.
മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകർക്കും പ്രവാസികൾക്കും അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടുന്നതിന് ഹെൽപ് ഡെസ്‌ക് രൂപീകരിക്കാനും കൊവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളുടെ ശാരീരിക - മാനസിക ആരോഗ്യത്തിന് ഉപകരിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഓൺലൈൻ യോഗത്തിൽ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സയ്യിദ് കോയക്കുട്ടി തങ്ങൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നാസർ കാടാമ്പുഴ, സയ്യിദ് മുഹമ്മദ് ശഖീഖ് തങ്ങൾ, ബഷീർ നെയ്യത്തൂർ, മുസ്തഫ പുത്തൻ പീടിയേക്കൽ, മുജീബ് റഹ്മാൻ നെയ്യത്തൂർ, അബ്ദുറഹ്മാൻ ചോഴിമഠത്തിൽ, ഉമറലി കാര്യാടൻ, മുഹമ്മദ് ജാസിം കല്ലൻ, ശിഹാബ് ഒഴുക്കപ്പറമ്പിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അമീർ കാരക്കാടൻ പ്രമേയം അവതരിപ്പിച്ചു. അലവിക്കുട്ടി മുസ്‌ലിയാർ പുളിക്കൽ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ട്രഷറർ നാസർ മക്ക നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."