HOME
DETAILS

പഞ്ചായത്തുതല സമിതികള്‍ ഉടന്‍ രൂപീകരിക്കും കുട്ടികളുടെ സംരക്ഷണം

  
backup
April 20 2017 | 20:04 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a4%e0%b4%b2-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

.
കോട്ടയം: സംയോജിത ബാല സംരക്ഷണ പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ബാല സംരക്ഷണ സമിതികള്‍ രൂപീകരിക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ബാല സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ജില്ലാ  പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മേരി സെബാസ്റ്റ്യന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പഞ്ചായത്തുതലത്തിലുള്ള ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ബന്ധപ്പെട്ട വിവിധ മേഖലകളിലുള്ള വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതികള്‍.
കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താഴേ തട്ടില്‍തന്നെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമിതികള്‍ രൂപീകരിക്കുന്നത്. കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സമിതി രൂപീകരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ സി.എ ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബാലാവകാശം സംബന്ധിച്ച് കുട്ടികളില്‍ അവബോധം വളര്‍ത്തുന്നതിന് ജില്ലയിലെ  സ്‌കൂളുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷം തുടക്കത്തില്‍തന്നെ പ്രത്യേക ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചായിരിക്കും ഇത് നടത്തുക.
 സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ മടുക്ക, പുലിയന്നൂര്‍ എന്നിവിടങ്ങളെ ബാല സൗഹൃദ ഗ്രാമങ്ങളാക്കുന്നതിന് നടപടി സ്വീകരിക്കാനും തീരുമാനമായി. ഈ ഗ്രാമങ്ങളിലെ പരമാവധി കുട്ടികളെ സ്‌കൂളിലെത്തിക്കാനും ഇതുവഴി നടപടിയുണ്ടാകും. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് നിയമസഹായവും ലഭ്യമാക്കും.
 ജനപ്രതിനിധികള്‍, സാമൂഹ്യ സംഘടന പ്രതിനിധികള്‍, സന്നദ്ധ സേവകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കുട്ടികളുടെ സംരക്ഷണത്തിനായി ടാസ്‌ക്ക് ഫോഴ്‌സുകളും രൂപീകരിക്കും. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവയുടെ പരിഹാരം എന്നിവ സംബന്ധിച്ച് രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും നടപടിയുണ്ടാകും. ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് ആവശ്യമായ സഹായവും സംരക്ഷണവും നല്‍കുന്നതിന് താലൂക്ക് തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു.
 ബാലസംരക്ഷണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി വേണ്ടത്ര ഏകോപനമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സണ്ണി പാമ്പാടി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വി.ജെ ബിനോയ്, സമിതി അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എട മോനെ ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക് !'; അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

Kerala
  •  2 months ago
No Image

തൃശൂര്‍ എടിഎം കവര്‍ച്ച; നിര്‍ണായക തൊണ്ടിമുതലുകള്‍ പുഴയില്‍ നിന്ന് കണ്ടെത്തി

Kerala
  •  2 months ago
No Image

സി.പി.എമ്മിനെ പിണക്കാനാവില്ല; അന്‍വറിന്റെ ഡി.എം.കെയുമായുള്ള സഖ്യസാധ്യത അടയുന്നു? 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago