കരുണാകരന്‍ വികസനത്തിന് വേഗം നല്‍കിയ ഭരണാധികാരി: പാച്ചേനി
കണ്ണൂര്‍: ജനാധിപത്യ കേരളത്തിന്റെ ഭരണ നടപടികളിലും പൊതുവികസനത്തിനും വേഗം നല്‍കി കേരളത്തിന് മാതൃകയായ ഭരണാധികാരിയായിരുന്നു ലീഡര്‍ കെ. കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡി.സി.സി ഓഫിസില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരുത്തുറ്റ ഭരണാധികാരി എന്ന നിലയിലും വേഗത്തില്‍ തീരുമാനമെടുത്ത് ജനക്ഷേമ പ്രവര്‍ത്തനത്തിന് കാര്യക്ഷമത നല്‍കിയ ഭരണ നടപടികള്‍ സ്വീകരിക്കുന്ന കാര്യത്തിലും ഭരണാധികാരികള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുമാ ബാല കൃഷ്ണന്‍, പ്രൊഫ. എ.ഡി മുസ്തഫ, എം.പി ഉണ്ണിക്കഷ്ണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി മുരളി, എന്‍.പി ശ്രീധരന്‍, അഡ്വ. ടി.ഒ മോഹനന്‍, റീന കൊയ്യോന്‍, മുണ്ടേരി ഗംഗാധരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."