HOME
DETAILS
MAL
ഷീലാ തോമസ് ഭരണ പരിഷ്കാര കമ്മിഷന് മെംബര്‍ സെക്രട്ടറി
backup
April 20 2017 | 20:04 PM
തിരുവനന്തപുരം: അഡിഷനല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ഷീലാ തോമസിനെ ഭരണപരിഷ്കാര കമ്മിഷന് മെംബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുഭരണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഷീലാ തോമസ് നേരത്തേ മെംബര്‍ സെക്രട്ടറിയുടെ ചുമതലയും വഹിച്ചിരുന്നു. അവര്‍ വിരമിച്ച ശേഷം മെംബര്‍ സെക്രട്ടറിയായി ആരെയും നിയമിച്ചിരുന്നില്ല.
ആരോഗ്യവകുപ്പിനുകീഴിലുള്ള തിരുവനന്തപുരത്തെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. കൗമാരക്കാരുടെ വളര്‍ച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചികിത്സാസൗകര്യങ്ങള്‍, സാമൂഹിക സേവനം എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."