ഓവുചാലില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു
കൊടുവള്ളി: സ്ലാബിട്ടു മൂടാതെ കിടന്നിരുന്ന ഓവുചാലില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടു മൂന്നിന് പടനിലം-നരിക്കുനി റോഡില്‍ ചക്കാലക്കല്‍ അങ്ങാടിക്കു സമീപത്തെ ഓവുചാലിലാണു പരിസരത്തെ വീട്ടില്‍ വളര്‍ത്തുന്ന പോത്ത് വീണത്.
ഇടുങ്ങിയതും ആഴമേറിയതുമായ ഈ ഭാഗത്തെ ഓവുചാലില്‍ വീണ പോത്തിനെ നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നു നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നരിക്കുനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ബെല്‍റ്റിട്ട് പുറത്തെടുക്കുകയായിരുന്നു.
ഗതാഗതക്കുരുക്ക് രൂക്ഷമായ പടനിലം-നരിക്കുനി റൂട്ടില്‍ ആരാമ്പ്രത്തിനും ചക്കാലക്കലിനുമിടയിലുള്ള ഈ ഓവുചാലിന് സ്ലാബില്ലാത്തതു കാല്‍നടയാത്രക്കാര്‍ക്കു ഭീഷണിയുയര്‍ത്തിയിരുന്നു. ആരാമ്പ്രം ഗവ. എം.യു.പി സ്‌കൂള്‍, ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കു പോകാന്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന പാത കൂടിയാണിത്.
അതേസമയം, ഓവുചാല്‍ സ്ലാബിട്ടു മൂടണമെന്ന ആവശ്യം പൊതുമരാമത്ത് വകുപ്പധികൃതര്‍ മുഖവിലക്കെടുക്കുന്നില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."