കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷ നയമാണോയെന്ന് വ്യക്തമാക്കണം: കെ.സി.ബി.സി
കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ നയമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈയറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു നീക്കം ചെയ്യാന്‍ നിയമപരമായ വഴികള്‍ തേടുകയാണ് വേണ്ടത്. മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ നിയമവിധേയമായി ഒഴിപ്പിക്കുന്നതു തെറ്റല്ല. എന്നാല്‍, ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ച് കുരിശ് പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത് അവിവേകമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ കേരളീയ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘ്പരിവാര്‍ശൈലി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."