HOME
DETAILS

ജി.എസ്.ടി: ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ചു സമരം നടത്തുമെന്ന് സര്‍ക്കാര്‍ കരാറുകാരുടെ സംഘടന

  
backup
July 06 2018 | 07:07 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%b9


കാഞ്ഞങ്ങാട്: ജി.എസ്.ടിക്ക് ആനുപാതികമായ സംഖ്യ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി നല്‍കുമെന്ന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ഗവ. കോണ്‍ട്രാക്‌ടേര്‍സ് ഫെഡറേഷന്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിച്ചുള്ള സമരത്തിനു തയാറെടുക്കുന്നു .
2017 ജൂലൈ ഒന്നിന് രാജ്യത്ത് ജി.എസ്.ടി നിലവില്‍ വരുകയും കരാര്‍ ജോലികള്‍ക്കു നേരത്തെ ഉണ്ടായിരുന്ന നാലു ശതമാനം വാറ്റിനു പകരം 12 ശതമാനം ജി.എസ്.ടി അടക്കണമെന്ന ഉത്തരവിറക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പുതുതായി വരുന്ന എസ്റ്റിമേറ്റില്‍ ജി.എസ്.ടി ഉള്‍പ്പെടുത്തി കരാര്‍ തുക കൂട്ടാമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയത്. അതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറക്കിയതാണ്.
സര്‍ക്കുലര്‍ ഇറങ്ങി നാലു മാസം കഴിഞ്ഞിട്ടും ഇതു നടപ്പായിട്ടില്ല. നിലവില്‍ കരാറുകാര്‍ തന്നെ ജി.എസ്. ടി അടക്കേണ്ട സ്ഥിതിയാണുള്ളത്.
ജി.എസ്.ടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കാത്ത പക്ഷം ഈ മേഖലയിലെ മറ്റു സംഘടനകളുമായി ചേര്‍ന്ന് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി ടെന്‍ഡര്‍ ബഹിഷ്‌കരിക്കുമെന്നും ടെന്‍ഡര്‍ പ്രവര്‍ത്തികള്‍ നിര്‍ത്തി വെക്കുമെന്നും ഗവ. കോണ്‍ട്രാക്ടര്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജി.എസ്.ടി കോമ്പിനേഷന്‍ നല്‍കുക, മുദ്ര പത്രത്തിന്റെ വില വര്‍ധനവ് പിന്‍വലിക്കുക, ക്വാറി ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങളും ഭാരവാഹികള്‍ ഉന്നയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. അബ്ദുല്‍ കരീം, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍.വി കുഞ്ഞപ്പന്‍, ട്രഷറര്‍ ബി ഷാഫി ഹാജി, പ്രഭാകരന്‍, പി.എം അബ്ദുല്‍ ഖാദര്‍, മധു പൊന്നന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  25 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  26 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  29 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  11 hours ago