HOME
DETAILS
MAL
പന്ത്രണ്ട് വയസുകാരനും കര്‍ഷകനും സൂര്യാതപമേറ്റു
backup
March 31 2019 | 06:03 AM
അരൂര്‍: പന്ത്രണ്ട് വയസുകാരന് സൂര്യാതപമേറ്റു. ചന്തിരൂര്‍ ഒന്‍പതാം വാര്‍ഡില്‍ രാധികാ നിവാസില്‍ രാജേഷിന്റെ മകന് റിത്വിക് രാജിനാണ് ഇന്നലെ ഉച്ചയോടെ സൂര്യാതപമേറ്റത്.
കഴുത്തിന്റെ പിന്‍ഭാഗത്താണ് പൊള്ളലേറ്റത്. ഉടനെ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി. എരമല്ലൂര്‍ സാന്താക്രൂസ് പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ഹരിപ്പാട്: കര്ഷകന് സൂര്യാതപമേറ്റു. എടത്വ പഞ്ചായത്തില്‍ മങ്കോട്ട ചിറയില്‍ അബൂബക്കര്‍ എന്ന കര്‍ഷകനാണ് സൂര്യാതപമേറ്റത്. പാടത്ത് കൊയ്ത്തുമായി ബന്ധപ്പെട്ടു നില്ക്കുന്നതിനിടയില് തോളിന് സൂര്യാതപമേല്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ചൊറിച്ചിലും നീറ്റലുമുണ്ടായതെന്ന് കര്ഷകന് പറയുന്നു. പിന്നീട് പൊള്ളലും നീറ്റലും പുകച്ചിലുമനുഭവപ്പെട്ടു. ഉടന്‍ തന്നെ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."