HOME
DETAILS
MAL
പൊതുഅവധികള്‍ വെട്ടിക്കുറയ്ക്കുമെന്ന് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍
backup
April 20 2017 | 20:04 PM
കോഴിക്കോട്: ഓണത്തിനും ക്രിസ്തുമസിനും ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അവധിദിനങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സ് സ്‌കൂള്‍സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
220 അധ്യയന ദിനങ്ങള്‍ കിട്ടുന്ന വിധത്തിലാണ് അവധികള്‍ കുറയ്ക്കുക.
ഇപ്പോള്‍ 190 ദിവസമാണ് പ്രവൃത്തിദിനമായി കിട്ടുന്നത്. പൊതുഅവധി ദിനം, ഹര്‍ത്താല്‍ എന്നിവ കാരണം 30 ഓളം ദിവസങ്ങളിലാണ് പഠനം തടസപ്പെടുന്നത്.
മഹാത്മാക്കളുടെ ജയന്തി ദിനങ്ങളില്‍ അവധി നല്‍കുന്നതിനുപകരമായി അനുസ്മരണം നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.പി ഏനു, ക്രസന്റ് മുഹമ്മദലി, ജഗത്മയന്‍ ചന്ദ്രപുരി, സത്യന്‍ അഭയഗിരി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."