കെ. കരുണാകരന്‍ ജന്മശതാബ്ദി ദിനാഘോഷം
കാസര്‍കോട്: പുതിയ കാലഘട്ടത്തില്‍ കെ. കരുണാകരനെപ്പോലെ ദീര്‍ഘ വീക്ഷണമുള്ള നേതാവിന്റെ അഭാവം നികത്താനാവാത്തതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യു.ഡി.എഫ് ജില്ലാ കണ്‍വീനറുമായ പി. ഗംഗാധരന്‍ നായര്‍ അഭിപ്രായപ്പെട്ടു. ലീഡര്‍ കെ. കരുണാകരന്റെ നൂറാം ജന്മദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ്കുമാര്‍ പള്ളയില്‍ വീട്, പി.എ അഷറഫലി, ബാലകൃഷ്ണ വോര്‍കുഡലു, ഡി.സി.സി ഭാരവാഹികളായ പി.കെ ഫൈസല്‍, കരുണ്‍ താപ്പ, എം. കുഞ്ഞമ്പു നമ്പ്യാര്‍, കെ.പി പ്രകാശന്‍, സി.വി ജയിംസ്, കെ. ഖാലിദ്, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, ആര്‍. ഗംഗാധരന്‍, കടവങ്കാനം കുഞ്ഞിക്കേളു നായര്‍, കെ. മൊയ്തീന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
മുളിയാര്‍ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാര്‍ അധ്യക്ഷനായി. ചേക്കോട് ബാലകൃഷ്ണന്‍ നായര്‍, പി. കുഞ്ഞിക്കണ്ണന്‍ നായര്‍, ഇ. മണികണ്ഠന്‍, ടി. ഗോപിനാഥന്‍ നായര്‍, പി. വേണുഗോപാലന്‍, കെ. ഗോപാലന്‍, ബാലകൃഷ്ണന്‍ പണൂര്‍, കുഞ്ഞിരാമന്‍ ഇരിയണ്ണി, ഭാസ്‌കരന്‍ കുഞ്ഞിമൂല തുടങ്ങിയവര്‍ സംസാരിച്ചു.
കാറഡുക്ക ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പുഷ്പാര്‍ച്ചനയും മധുര പലഹാര വിതരണവും നടത്തി.
യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. വാരിജാക്ഷന്‍, ഡി.സി.സി അംഗം ആനന്ദ കെ. മവ്വാര്‍, കുഞ്ചാര്‍ മുഹമ്മദ്, ഗംഗാധര ഗോളിയടുക്ക, കെ.കെ നമ്പ്യാര്‍, കുഞ്ഞിരാമന്‍ നായര്‍, പി. മാധവന്‍ നായര്‍, ഇ. ചന്ദ്രന്‍, ബാലകൃഷ്ണന്‍ ഇടവേലി, ഗോപകുമാര്‍, മുരളി ബേര്‍ളം, ഭാസ്‌കരന്‍ അടുക്കം, സുധിഷ്, സൂരജ്, സ്മിത, ഭാര്‍ഗവി, ശാരദ, പ്രഭ എന്നിവര്‍ സംസാരിച്ചു.
തൃക്കരിപ്പൂര്‍: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന ലീഡര്‍ കെ. കരുണാകരന്റെ ജന്മശതാബ്ദി ദിനം തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രിയദര്‍ശിനി മന്ദിരത്തില്‍ നടന്ന അനുസ്മരണ പുഷ്പാര്‍ച്ചനക്ക് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി. കുഞ്ഞിക്കണ്ണന്‍, മണ്ഡലം പ്രസിഡന്റ് കെ.വി മുകുന്ദന്‍, പി.വി കണ്ണന്‍ മാസ്റ്റര്‍, സി. രവി, കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ.വി വിജയന്‍, എന്‍. സുകുമാരന്‍, കെ.പി ജയദേവന്‍, കഞ്ചിയില്‍ ശ്രീധരന്‍, കെ.യു രാമദാസ്, കലയക്കാരന്‍ ഗോപാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."