സഊദിയിൽ വീണ്ടും ആശ്വാസ ദിനം: വൈറസ് മുക്തർ ഒരു ലക്ഷം കവിഞ്ഞു, 3,379 പുതിയ വൈറസ് ബാധിതർ, 2,213 രോഗ മുക്തി, 37 മരണം, റിയാദിൽ 668 പുതിയ രോഗികൾ
റിയാദ്: സഊദിയിൽ തുടർച്ചയായി ഇന്ന് വീണ്ടും വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ്. വൈറ മുക്തരുടെ എണ്ണം ഇന്ന് ഒരുന ലക്ഷം പിന്നിടുകയും ചെയ്‌തിട്ടുണ്ട്. സഊദിയിൽ ഇന്ന് 37 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,379 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,213 രോഗികളാണ് രോഗ മുക്തി നേടിയത്.
#عاجل_السعودية | #وزارة_الصحة : فيروس #كورونا المستجد.
— قناة السعودية ?? (@saudiatv) June 21, 2020
الحالات الجديدة: 3,379 حالة
حالات التعافي : 2,213
الوفيات الجديدة : 37 #نعود_بحذر pic.twitter.com/mT3CLoef6c
അതേസമയം, ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. നിലവിൽ 2,027 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 668 രോഗ ബാധിതർ റിയാദിലാണ് കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,267 ആയും വൈറസ് ബാധിതർ 157,2612 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,213 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 101,130 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."