മൂന്നാര്‍ അപകടാവസ്ഥയിലെന്ന് കേന്ദ്ര മന്ത്രിയുടെ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മൂന്നാര്‍ കൈയേറ്റം അപകടകരമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സി.ആര് ചൗധരിയുടെ റിപ്പോര്‍ട്ട്. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
കൈയേറ്റം വ്യാപകമാണെന്ന് മൂന്നാര്‍ സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. ഏതെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാണ്. ഉത്തരാഖണ്ഡിലെപോലെ വന്‍ ദുരന്തത്തിനുള്ള സാധ്യതയില്ലെങ്കിലും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് താഴ്ന്നുപോകുന്ന മണ്ണായതിനാല്‍ കെട്ടിടങ്ങള്‍ അശാസ്ത്രീയമായാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഈ മാസമാണ് കേന്ദ്രമന്ത്രി മൂന്നാറില്‍ സന്ദര്‍ശനം നടത്തിയത്.
മൂന്നാര്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പി നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചതിനുപിന്നാലെയാണ് പരിസ്ഥിതി കാര്യങ്ങളില്‍ നിപുണനായ സി.ആര് ചൗധരിയെ കേരളത്തിലേക്ക് അയച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."