ആരിഫിന്റെ കൈയില്‍ 40,000 രൂപ
എ.എം ആരിഫിന്റെ കൈവശം 40,000 രൂപ, സെക്രട്ടേറിയറ്റ് സൊസൈറ്റിയില്‍ 34831 രൂപയും ചേര്‍ത്തല സഹ.ബാങ്കില്‍ രണ്ട് അക്കൗണ്ടുകളില്‍ 1467 രൂപയും 5182 രൂപയും എസ്.ബി.ഐ മുല്ലക്കല്‍ ബ്രാഞ്ചില്‍ ജോ.അക്കൗണ്ടില്‍ 16,000 രൂപയും ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ 20,000, ഫെഡറല്‍ ബാങ്ക് തുറവൂര്‍ ബ്രാഞ്ചില്‍ 4995 രൂപയും ജില്ലാ സഹ. ബാങ്കില്‍ 25, 500 രൂപയും നിക്ഷേപമായുണ്ട്. കൈരളി ചാനലില്‍ 2000 രൂപയുടെയും കായംകുളം സ്പിന്നിങ് മില്ലില്‍ 1000 രൂപയുടെയും ഓഹരിയുണ്ട്.16,50,000 രൂപ വില മതിക്കുന്ന ഹ്യൂണ്ടായി ക്രേറ്റ 2016 മോഡല്‍ കാറും സ്വന്തമായുണ്ട്. ആകെ മൂല്യം: 17,92,975. ആലപ്പുഴ പടിഞ്ഞാറെ വില്ലേജില്‍ 3045 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വസ്തുവും ഇതില്‍ 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുമുണ്ട്.ഇതിന്റെ ആകെ കമ്പോള മൂല്യം 45 ലക്ഷം രൂപയാണ്. ഇത് ജീവിത പങ്കാളിയുമായി തുല്യാവകാശമുള്ളതാണ്.
ഭവനിര്‍മാണത്തിനായി നിയമസഭ സെക്രട്ടേറിയറ്റില്‍ നിന്നുള്ള 2,11,700 രൂപയുടെ വായ്പയാണ് ബാധ്യത. ജീവിത പങ്കാളി ഷഹനാസ് ബീഗത്തിന്റെ കൈവശം 14,000 രൂപയുണ്ട്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (3,30,552), യുകോ ബാങ്ക് (6304), എസ്.ബി.ഐ ജോയിന്റ് അക്കൗണ്ട് (16000), എസ്.ബി.ഐയില്‍ എഫ്.ഡി.ആര്‍ (അഞ്ച് ലക്ഷം), യുകോ ബാങ്കില്‍ എഫ്.ഡി.ആര്‍ (മൂന്ന് ലക്ഷം), കെ.എസ്.എഫ്.ഇയില്‍ എഫ്.ഡി.ആര്‍ (1637218) എന്നിവിടങ്ങളില്‍ നിക്ഷേപമുണ്ട്.
എല്‍ ഐ സി പോളിസികള്‍ (40417, 55569, 37495), ആകെ അടച്ച പ്രീമിയം 1,51,857രൂപ. 9,42,400 രൂപ വില മതിക്കുന്ന ഹോണ്ട ജാസ് 2006 മോഡല്‍, 50,000 വില മതിക്കുന്ന ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍, 3,79,500 വില മതിക്കുന്ന 138 ഗ്രാം സ്വര്‍ണവുമുണ്ട്. ഇവയെല്ലാം കൂടി ആകെ 43,23,432 രൂപയുടെ മൂല്യമുണ്ട്. എസ്.ബി.ഐയില്‍ 2,59,000 രൂപയും കെ.എസ്.എഫ്.ഇ 17.5 ലക്ഷം (ചിട്ടി ബാധ്യത) രൂപയും ബാധ്യതയുണ്ട്. ആകെ ബാധ്യത 20 ലക്ഷം. മകന്‍ സല്‍മാന്‍ ആരിഫ് കൈവശം 1000 രൂപയും ഇന്‍ഡസ് ഇന്‍ഡ് ബാങ്കില്‍ 499 യുടെ നിക്ഷേപവും 1,23,000 രൂപ വിലമതിക്കുന്ന 2019 മോഡല്‍ വെസ്പാ സ്‌കൂട്ടറും സ്വന്തമായുണ്ട്. ആകെ 1,24,459 രൂപയുടെ ആസ്തി. മകള്‍ റിസ്‌വാനയുടെ കൈവശം 500 രൂപയും 27500 വില മതിക്കുന്ന 10 ഗ്രാം സ്വര്‍ണവുമുള്‍പ്പെടെ ആകെ 28000 രൂപയുടെ ആസ്തിയുണ്ട്. ആരിഫ്: 62,92,975, ഷഹനാസ് ബീഗം: 43,23,432, സല്‍മാന്‍ ആരിഫ്: 1,24,459, റിസ്‌വാന: 28,000
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."