ആശാപ്രവര്‍ത്തകയ്ക്ക് കൊവിഡ്: മരുന്നുമായി നിരവധി വീടുകള്‍ സന്ദര്‍ശിച്ചു, ആശങ്ക
ഇടുക്കി: കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച്ആശാപ്രവര്‍ത്തകയുടെ ഉറവിടം കണ്ടെത്താനായില്ല. നിരവധി വീടുകളില്‍ മരുന്നുമായി പോയതിനാല്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാവുകയാണ്.
ഇരുപതേക്കര്‍ താലൂക്ക് ആശുപത്രിയിലും പോയതായാണ് വിവരം. ഇതോടെ നിരവധി പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നാണ് സൂചന. ആശാപ്രവര്‍ത്തകയ്ക്ക് അടക്കം 11 പേര്‍ക്കാണ് ഇന്ന് ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 19 തിന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രണ്ട് പേര്‍ക്ക് രോഗം വന്നത്.
അതേ സമയം സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 8 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 93 പേര്‍ രോഗമുക്തതരായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."