വിമാനക്കമ്പനികളുടെ കൊള്ള: കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ മുഖ്യമന്ത്രിയെ കണ്ടു
കാഞ്ഞങ്ങാട്: അവധിക്കാലങ്ങളിലും വിശേഷാവസരങ്ങളിലും യാത്രാ നിരക്കുകള്‍ കൂട്ടി മലയാളികളെ ചൂഷണം ചെയ്യുന്ന വിമാനക്കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷന്‍ ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് അഭ്യര്‍ഥിച്ചു. ഗള്‍ഫിലെ അവധിക്കാലം ജൂണ്‍ മുതല്‍ ഓഗസ്റ്റ് അവസാനം വരെയാണ്. എന്നാല്‍ ഈ സമയം എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ നിരക്കില്‍ അഞ്ചിരട്ടി വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലേക്കും ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത വിധമാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. കുടുംബ സമേതം നാട്ടിലെത്തണമെങ്കില്‍ ഭീമമായ ഒരു തുകയാണ് ടിക്കറ്റിനായി മാത്രം ചെലവഴിക്കേണ്ടി വരുന്നത്. വിമാനക്കമ്പനികളുടെ ഈ കൊള്ളക്കെതിരേ കേന്ദ്ര വ്യോമയാന മന്ത്രി കാര്യാലയവുമായി ബന്ധപ്പെട്ടു പരിഹാരം കാണാന്‍ ശ്രമിക്കണമെന്ന് കെ.കെ.എം.എയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.കെ അബ്ദുല്ല, മഹമൂദ് അബ്ദുല്ല അപ്‌സര, പാലക്കി അബ്ദുല്‍ റഹിമാന്‍ ഹാജി, ബഷീര്‍ ആറങ്ങാടി, അഡ്വ. സി. ഷുക്കൂര്‍, വി. അബ്ദുല്‍ കരീം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സി.പി.എം കണ്ണൂര്‍ ജില്ലാ സിക്രട്ടറി പി. ജയാരാജന്‍, കെ.കെ രാഗേഷ് എം.പി തുടങ്ങിയവരും സന്നിഹിതരായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."