HOME
DETAILS
MAL
ഖത്തറില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ 1000ല്‍ താഴെയായി; നാലു മരണം കൂടി
backup
June 21 2020 | 14:06 PM
ദോഹ: ദിവസങ്ങള്‍ക്കു ശേഷം ഖത്തറില്‍ പുതിയ കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി. 881 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന നാലു പേര് കൂടി മരണപ്പെട്ടു. ഇതോടെ ഖത്തറില്‍ കൊവിഡ് മരണ സംഖ്യ 98 ആയി. 37, 55, 61, 69 വയസ്സുള്ളവരാണ് ഇന്ന് മരിച്ചത്.
18,952 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1556 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ 68319 പേരാണ് രോഗമുക്തി നേടിയത്.എട്ടു പേരെയാണ് പുതുതായി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 221 പേരാണ് നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉള്ളത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 112 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആകെ രോഗികള്‍ 87369 ആയി. 3098 ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."