ലോക മലേറിയ ദിനാചരണം 25 ന്; വിപുലമായ പരിപാടികള്‍
തൊടുപുഴ: ലോക മലേറിയ ദിനത്തിന് മുന്നോടിയായി ജില്ലാ വെക്ടര്‍ കണ്ട്രോള് യൂനിറ്റ് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. 25നാണ് ലോക മലേറിയ ദിനം. അന്നേദിവസം പീരുമേട്ടില്‍ ക്യാംപ് സംഘടിപ്പിക്കും.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂനിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ രക്ത പരിശോധനാ ക്യാംപും ബോധവല്‍ക്കരണ സെമിനാറും അനോഫിലസ് കൊതുകിന്റെ സാന്നിധ്യം കണ്ടെത്താനുള്ള രാത്രികാല കൊതുക് ശേഖരണവും നടത്തും.
ഇന്ന് മറയൂര്‍, 27ന് മണക്കാട് എന്നിവിടങ്ങളില്‍ ക്യാംപുകളും 24 ന് പുറപ്പുഴ, കുമാരമംഗലം, 29ന് ഇടവെട്ടി, ആലക്കോട് എന്നിവിടങ്ങളില്‍ മോസ്കിറ്റോ ക്യാപ്പിങും സംഘടിപ്പിക്കും.
ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഷമ, മലേറിയ ഓഫിസര്‍ കെ.എന്‍ വിനോദ്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍ ജയപ്രകാശ്, മലേറിയ ഇന്‍സ്പെക്ടര്‍ എം.എം സോമി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കഠിനമായ പനി, വിറയല്‍ ഛര്‍ദ്ദി, ഓക്കാനം, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്ന മലമ്പനി കുറേവര്‍ഷങ്ങളായി വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊതുക് പെരുകുന്ന സാഹചര്യത്തിന് പുറമെ മറുനാടന്‍ തൊഴിലാളികളുടെ വരവും രോഗം തദ്ദേശീയരിലും പ്രത്യക്ഷപ്പെടാന്‍ കാരണമായി.
അനോഫിലസ് വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. പ്രോട്ടോസോവ വിഭാഗത്തില്‍പ്പെട്ട പരാദമാണ് രോഗാണു. ഈ രോഗാണുവിന് മനുഷ്യരിലും കൊതുകിലും വളര്‍ച്ചാ കാലഘട്ടമുണ്ട്.
കൊതുകു നിവാരണമാണ് രോഗപ്രതിരോധത്തിന് ഫലപ്രദമാര്‍ഗം. ഒഴുക്കുകുറഞ്ഞ് കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടുകള്‍, പാറക്കുഴി, ആഴം കുറഞ്ഞ കിണറുകള്‍, ജലസംഭരണികള്‍ എന്നിവയിലാണ് അനോഫിലസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."