HOME
DETAILS

റെയില്‍വേ കാറ്ററിങ് സെന്ററുകളില്‍ തീവെട്ടിക്കൊളള

  
backup
July 14 2016 | 21:07 PM

%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d

ഷാജഹാന്‍ കെ ബാവ


കൊച്ചി: റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ദക്ഷിണ റെയില്‍വേ കാറ്ററിങ് വിഭാഗം നടത്തുന്ന ഭക്ഷണശാലകളില്‍ തീവെട്ടിക്കൊളള. ഭക്ഷണ പഥാര്‍ഥങ്ങള്‍ മറ്റിടങ്ങളില്‍ നിന്നും ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി വില നല്‍കിയാല്‍ മാത്രമെ കാറ്ററിങ് സെന്ററുകളില്‍നിന്നും ആഹാര സാധനങ്ങള്‍ ലഭിക്കുകയുളളു. ചായ ഒന്നിന് ഏഴ് രൂപ സാധരണ കടകളില്‍നിന്നും ലഭിക്കുമ്പോള്‍ സെന്ററുകളില്‍നിന്നും പത്ത് രൂയാണ് വില.
കാപ്പി ഒന്നിന് എട്ട് രൂപ നല്‍കുമ്പോള്‍ റെയില്‍വേയുടെ സ്വന്തം സ്റ്റാളുകളില്‍നിന്നും പതിനാറു രൂപയ്ക്കാണ് കിട്ടുക. സമൂസ ഒന്നിന് ഏഴുരൂപമാത്രം വിലയുളളപ്പോള്‍ സെന്ററുകളില്‍ ഇതിന്റെ വില പതിനേഴ് രൂപയാണ്. മലയാളിയുടെ ഇഷ്ടവിഭവമായ മീന്‍കറിയും ചോറും കഴിക്കാന്‍ കാറ്ററിങ് സെന്ററുകളിലെത്തിയാല്‍ എഴുപത് രൂപ നല്‍കേണ്ടിവരും.
കഴിക്കും മുമ്പെ വിലയറിയുന്നവര്‍ അവശേഷിക്കുന്ന വിശപ്പടക്കാന്‍ തൊട്ടരികിലുളള കടകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. ഇതര റെയില്‍വേ സ്റ്റേഷനുകളെ അപേക്ഷിച്ച് സൗത്ത് , നോര്‍ത്ത് എന്നിവിടങ്ങളിലാണ് കൊളള അധികവും. നാല്‍പത് രൂപ നല്‍കിയാല്‍ ഇഷ്ടവിഭവം കഴിക്കാമെന്നിരിക്കെയാണ് മത്സ്യത്തിന്റെ പേരില്‍ സെന്ററുകള്‍ യാത്രക്കാരെ കൊളളയടിക്കുന്നത്. എന്നാല്‍ കാറ്ററിങ് സെന്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ഇതര സ്റ്റാളുകളില്‍ ന്യായവിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ റെയില്‍വേയുടെ അംഗീകാരത്തിന്റെ മറവില്‍ യാത്രക്കാരെ കൊളളയടിക്കാനാണ് നടത്തിപ്പുക്കാര്‍ ശ്രമിക്കുന്നത്.
അതേസമയം ഭക്ഷണ പഥാര്‍ഥങ്ങള്‍ വില്‍ക്കുമ്പോള്‍ ഈടാക്കുന്ന തുകയുടെ മൂല്യം ആഹാര സാധനങ്ങളില്‍ ഉണ്ടാകണമെന്നാണ് നിയമം. വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ വിലയും തൂക്കവും ഉപഭോക്താവിന് കാണുന്ന വിധം പ്രദര്‍പ്പിക്കണമെന്നാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ മിക്ക റെയില്‍വേ സ്‌റ്റേഷനുകളിലും ഇവ കാണാറില്ല. വാങ്ങാനെത്തുന്ന സാധനത്തിന്റെ വില അറിയണമെങ്കില്‍ വിതരണക്കാരനോട് ചോദിക്കുകയെ നിര്‍വാഹമുളളു.
എന്നാല്‍ ഇതര സ്റ്റാളുകളില്‍ ഇത്തരം വിലവിവര പട്ടിക തയാറാക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും റെയില്‍വേ അധികൃതര്‍ ഇത് കണ്ടില്ലെന്ന മട്ടിലാണ്.
മാത്രമല്ല റെയില്‍വേ ജീവനക്കാര്‍ക്ക് ഇത്തരം സ്റ്റാളുകളില്‍നിന്നും ഭക്ഷണപഥാര്‍ഥങ്ങള്‍ വാങ്ങുമ്പോള്‍ കാര്യമായ കിഴിവിലാണ് നല്‍കേണ്ടത്. പലപ്പോഴും ഇത് ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാരും നടത്തിപ്പുക്കാരനും തമ്മില്‍ വാക്കേറ്റങ്ങള്‍ പതിവാണ്. അതേസമയം റെയില്‍വേയുടെ സ്വന്തം സ്ഥാപനങ്ങളെന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന ഇവിടേയ്ക്ക് യാത്രക്കാര്‍ കൂട്ടമായെത്തുന്നതാണ് കൊളളയ്ക്ക് കാരണമാകുന്നത്.
ഇതേ ആഹാരസാധനങ്ങള്‍ പകുതി വിലയ്ക്ക് തൊട്ടരികില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്റ്റാളുകളില്‍ സുലഭമാണ്. റെയില്‍വേയുടെ നിയന്ത്രണത്തില്‍ നടത്തപ്പെടുന്നതുക്കൊണ്ടുതന്നെ മതിയായ പരിശോധനയും നടക്കാറില്ലെന്നും പരാതിയുണ്ട്.
വെടിപ്പും വൃത്തിയും പരിശോധിക്കാന്‍ ആളുകളെത്തുമെങ്കിലും ശാപ്പാടടിച്ച് വണ്ടിവിടുകയാണ് പതിവ്. മോടി പിടിപ്പിച്ച ഭക്ഷണശാലയും തൊപ്പിയും തലപ്പാവും അണിഞ്ഞ വിളമ്പുക്കാരെയും കണ്ട് കയറുന്നവര്‍ കഴിച്ചശേഷം കൈകഴുകിയെത്തുമ്പോഴാണ് പണം എത്ര അധികം പോയെന്നറിയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago