കുമ്പളയിലെ തീരദേശമേഖലകളില്‍ മണലെടുപ്പിന് അറുതിയില്ല; സമരത്തിനൊരുങ്ങി നാട്ടുകാര്‍
കുമ്പള: കുമ്പളയിലെ തീരദേശങ്ങളിലെ മണലെടുപ്പിന് അറുതിയില്ല. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് അധികൃതര്‍ തീരദേശ വാസികളെ മാറ്റി പാര്‍പ്പിക്കുകയും ഭൂരിഭാഗം ആളുകള്‍ ബന്ധുവീടുകളിലേക്ക് താമസം മാറാന്‍ തയാറെടുക്കുകയും ചെയ്യുമ്പോഴാണ് പ്രദേശവാസികളെ വെല്ലുവിളിച്ച് മണലെടുപ്പ് തുടരുന്നത്. നാലു മാസത്തോളമായി രാപകല്‍ ഭേദമന്യേ മണല്‍ കടത്തുകയാണ്.
മൊഗ്രാല്‍ കൊപ്പളം, മൊഗ്രാല്‍ നാങ്കി, പെര്‍വാട്, കൊയിപ്പാടി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും മണല്‍ കടത്തുന്നത്. പ്രദേശങ്ങളില്‍ ഭീമന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
മഴക്കാലം ശക്തി പ്രാപിച്ചിട്ടും മണലെടുപ്പിന് ഒട്ടും ശമനമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രികാലങ്ങളിലാണു കൂടുതലായും കടത്തു നടക്കുന്നത്. കടല്‍ ഭിത്തി തകരാന്‍ പ്രധാനകാരണം മണലെടുപ്പാണെന്നും നിരവധി തവണ പൊലിസിലെ ഉന്നതാധികള്‍ക്കു വരെ പരാതി നല്‍കിയിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
അംഗീകൃത മണല്‍ക്കടവുകില്‍ നിന്നുകൊണ്ടു പോകുന്ന മണലിനെക്കാളും പതിന്മടങ്ങ് മണല്‍ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോവുകയാണ്.
ഈ സാഹചര്യത്തില്‍ നീതിക്കായി അനിശ്ചിതകാല സമരത്തിനു തയാറെടുക്കുകയാണ് നാട്ടുകാര്‍.
കലക്ടര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കലക്ടറേറ്റിനും എസ്.പി ഓഫിസിനു മുന്നിലും സമരമിരിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."