പാലക്കാട് വീണ്ടും ലഹരിമരുന്നുമായി യുവാവ് പിടിയില്‍
പാലക്കാട്: ബാംഗ്ലൂരില്‍നിന്ന് വരുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് എയര്‍ ബസില്‍ കടത്തിക്കൊണ്ടുവന്ന 9 ഗ്രാം ലഹരിമരുന്നും 100 ഗ്രാം കഞ്ചാവുമായി തൃശൂര്‍ മുളയം സ്വദേശി ആര്‍തര്‍ ജോണിനെ (24) അറസ്റ്റ് ചെയ്തു. പ്രതി ബാംഗ്ലൂരില്‍നിന്ന് 50,000 രൂപയ്ക്കാണ് പിടികൂടിയ വാങ്ങിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആലപ്പുഴ സ്വദേശി രാഹുലിനെ ചോദ്യം ചെയ്തതില്‍ ബാംഗ്‌ളൂര്‍ ജോലി ചെയ്യുന്ന പ്രതിയെ കുറിച്ച് വിവരം ലഭിച്ചു. പാലക്കാട് ജില്ലയില്‍ ഇത്രയുംവലിയ വന്‍തോതില്‍ പിടികൂടുന്നത് ഇത് ആദ്യമായാണ്. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സുലേഷ് കുമാര്‍ ആരംഭിച്ച ലഹരിവിമുക്ത വേനല്‍ കാലം പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. 10 ഗ്രാം കൈവശം വെച്ചാല്‍ 20 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.. തൃശൂരിലെ ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ച് അടുത്ത ആഴ്ച നടക്കുന്ന റഷ പാര്‍ട്ടിയ്ക്ക് കൂടി വേണ്ടിയാണ് ഇത്രയും കൊണ്ടു വന്നത് എന്ന് പ്രതി സമ്മതിച്ചു. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് വന്‍ തോതില്‍ ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിനെ കുറിച്ച് വ്യക്തമായ ചിത്രം എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസത്തിന് ഉള്ളില്‍ ഇത് നാലാം തവണയാണ് എക്‌സൈസ് സ്‌ക്വാഡ് പിടികൂടുന്നത് മധ്യവേനല്‍ അവധി അടുത്തു വരുന്നതിനാല്‍ കൂടുതല്‍ ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുവാനുള്ള സാധ്യതയുള്ളതിനാല്‍ പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജാ സിംഗ് അറിയിച്ചു.
പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജീവ് തൃക്കടവൂര്‍, പ്രിവന്റീവ് ഓഫീസര്‍ ലോതര്‍ പെരേര, സുമേഷ്, അജിത്ത് കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് കൊട്ടാരക്കര, പ്രസാദ്, അജീഷ്, വിനു, ഷിനോജ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സ്മിത ലിസ്സി, ഡ്രൈവര്‍ ശെല്‍വകുമാര്‍ പ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."