നേപ്പാളില്‍ കുടുങ്ങിയ എറണാകുളം സ്വദേശിനി മടങ്ങിയെത്തി
നെടുമ്പാശ്ശേരി: നേപ്പാളിലെ കൈലാസ് മാനസരോവര്‍ യാത്രക്കിടയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ചൈന അതിര്‍ത്തിക്കടുത്ത് സിമിക്കോട്ടില്‍ കുടുങ്ങിയിരുന്ന എറണാകുളം സ്വദേശിനി നാട്ടില്‍ മടങ്ങിയെത്തി. എറണാകുളം കുണ്ടന്നൂര്‍ സ്വദേശി ലക്ഷ്മിയാണ് ഇന്നലെ രാവിലെ ഏഴ് മണിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയത്. ശാരീരിക അസ്വസ്ഥതകള്‍ ഇല്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും ഇവര്‍ പറഞ്ഞു.
കൈലാസ്നാഥ് യാത്രക്കിടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മടങ്ങി വരാനാകാതെ ലക്ഷ്മി അടങ്ങുന്ന സംഘം വഴിയില്‍ കുടുങ്ങുകയായിരുന്നു. മരുന്നും ഭക്ഷണവും പോലും ലഭിക്കാതെ ആറ് ദിവസത്തോളമാണ് ഇവര്‍ കുടുങ്ങിക്കിടന്നത്. കനത്ത മഞ്ഞും കൊടും തണുപ്പുമാണ് യാത്രക്ക് തടസ്സമായത്. പുറംലോകവുമായി ബന്ധപ്പെടാന്‍ പോലും കഴിഞ്ഞിരുന്നില്ല.
കാഠ്മണ്ഡുവില്‍ നിന്നും കാര്‍ മാര്‍ഗം ലക്നൗവില്‍ എത്തിയ ശേഷം അവിടെ നിന്നും വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."