കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ വിധിയെഴുതണം: സ്വതന്ത്ര കര്‍ഷകസംഘം
മണ്ണാര്‍ക്കാട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന്്് സ്വതന്ത്രകര്‍ഷകസംഘം ജില്ലാ പഠനക്യാംപ് ആഹ്വാനം ചെയ്തു. കര്‍ഷകര്‍ക്ക് തുച്ഛമായ തുക നല്‍കി അപമാനിക്കുന്ന കേന്ദ്രസര്‍ക്കാരും കടക്കെണിയില്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരെ മോറോട്ടോറിയം പറഞ്ഞ് അപഹസിക്കുന്ന പിണറായി സര്‍ക്കാരുമാണ് ഇന്നുള്ളത്്. മണ്ണാര്‍ക്കാട് ഹില്‍വ്യൂ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ പഠനക്യാംപ് സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി.എ.എം.എ കരീം മുഖ്യാതിഥിയായിരുന്നു.
ജില്ലാ പ്രസിഡന്റ് എം.മമ്മദ്ഹാജി അധ്യക്ഷനായി. മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിംലീഗ് ജില്ലാ ട്രഷറര്‍ പി.എ തങ്ങള്‍, മുസ്്‌ലിംലീഗ് ജില്ലാ സീനിയര്‍ വൈസ്പ്രസിഡന്റ് എം.എം ഹമീദ്്, എന്‍.ഹംസ, പൊന്‍പാറ കോയക്കുട്ടി, റഷീദ് ആലായന്‍, കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിമാരായ ശ്യാംസുന്ദര്‍, എം.ആലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെമിനാറില്‍ പട്ടാമ്പി കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ.ആര്‍.ഇളങ്കോവന്‍ പ്രഭാഷണം നടത്തി. ടി.എ സലാം, മുഹമ്മദലി ബുസ്താനി, സാലിഹ, ഷംല ഷൗക്കത്ത്, ഒ. മണികണ്ഠന്‍, ഹമീദ് കൊമ്പത്ത്്, എം.പി.എ ബക്കര്‍, പി.കെ അബ്ദുല്ല മാസ്റ്റര്‍, പി.പി ഹംസ, എം.വി ജലീല്‍, പാറശ്ശേരി ഹസ്സന്‍, എം. മുഹമ്മദ്കുട്ടി, പി. അബ്ദുസലാം, ആലി മുഹമ്മദ്, എം. കുഞ്ഞുമുഹമ്മദ്, സാലിഹ്്, പി. മൊയ്തീന്‍, കെ. ഹംസ പങ്കെടുത്തു. കെ.പി ജലീല്‍ പ്രമേയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."