നെട്ടൂര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല; രോഗികള്‍ ദുരിതത്തില്‍
നെട്ടൂര്‍: പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാര്‍ സ്ഥിരമായി മുടങ്ങുന്നത് രോഗികളെ വലക്കുന്നു. നെട്ടൂര്‍, കുമ്പളം, മാടവന ദിനം എന്നീ പ്രദേശങ്ങളില്‍ നിന്നായി ദിനം പ്രതി നിരവധി രോഗികകളാണ് ചികിത്സക്കായി ഇവിടെ എത്തുന്നത്. രണ്ട് മണിക്ക് ശേഷം ഡോക്ടറില്ലാത്തത് മൂലം ഇവിടെ രോഗികള്‍ ബുദ്ധിമുട്ടിലാവുകയാണ്. രണ്ട് മണി മുതല്‍ ആറ് മണി വരെ എന്‍.ആര്‍.എച്ച്.എം ഡോക്ടറാണ് രോഗികളെ പരിശോധിച്ചു കൊണ്ടിരുന്നത്. ഇവര്‍ പലപ്പോഴും ലീവില്‍ പ്രവേശിക്കുമ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് അധികൃതര്‍ തയ്യാറാകാത്തതാണ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നത്. വൈകിട്ടുള്ള ഒ.പിയിലും നിരവധി രോഗികള്‍ സ്ഥിരമായി എത്തുന്ന ഇവിടെ മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാര്‍ മടങ്ങുന്നത് പതിവാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
ഇരുപത് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള ഐ.പി. വിഭാഗം മാസങ്ങളായി അടഞ്ഞ് കിടക്കുകയാണ്. ഇവിടം തെരുവ് നായ്ക്കളുടെ സങ്കേതമായി മാറി. രാത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കി ഐ.പി. വിഭാഗം പ്രവര്‍ത്തനം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് നെട്ടൂര്‍ വികസന സമിതി നെട്ടൂര്‍ വികസന സമിതി ബന്ധപ്പെട്ട അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ആറ് പതിറ്റാണ്ട് പഴക്കമുള്ള ആശുപത്രിയുടെ വികസനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണയന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ആശുപത്രി നാളുകളായി അവഗണന നേരിടുകയാണ്. ആശുപത്രിയില്‍ വരുന്ന രോഗികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പല തവണ പ്രതിഷേധം ഉയര്‍ന്നിട്ടും അധികൃതര്‍ ശാശ്വതമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കഴിഞ്ഞ കുറെ ദിവസങ്ങളായി ഉച്ചക്ക് ശേഷം ആശുപത്രിയില്‍ ഡോക്ടര്‍ ഇല്ലാത്തതുമൂലം രോഗികള്‍ ചികത്സകിട്ടാതെ മടങ്ങിപ്പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും താലൂക്ക് ആശുപത്രിയുടെ നിലവാരത്തില്‍ മുഴുവന്‍ സമയം ഡോക്ടര്‍മാരുടെ സേവനത്തോടെ കിടത്തി ചികിത്സയും മറ്റു സൗകര്യങ്ങളും ലഭ്യമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. മരട് നഗരസഭയിലെയും കുമ്പളം പഞ്ചായത്തിലെ കമ്പളം ദ്വീപ്, മാടവന, ഉദയത്തുംവാതില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളുടെ ആശ്രയമാണ് ഈ ആശുപത്രി. നെട്ടൂര്‍ ആശുപത്രിയില്‍ ഉച്ചക്ക് ശേഷം ഒ.പിയില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മരട് ലോക്കല്‍ കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. നെട്ടൂര്‍ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് മരട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെട്ടൂര്‍ ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് മരട് മണ്ഡലം വൈസ് പ്രസിഡന്റ് ബെന്‍ഷാദ് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."