ജില്ലാ ആശുപത്രിയില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു
കൊല്ലം: ഡി.വൈ.എഫ്.ഐ പോരുവഴി പടിഞ്ഞാറു മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കൊല്ലം ജില്ലാ ആശുപത്രയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാതലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ ഹൃദയസ്പര്‍ശം എന്ന പേരില്‍ നടപ്പിലാക്കുന്ന കാരുണ്യ പദ്ധതിയുടെ ഭാഗമായാണ് പൊതിച്ചോര്‍ വിതരണം ചെയ്തത്. പോരുവഴി പടിഞ്ഞാറന്‍ മേഖലയിലെ ആയിരത്തോളം വീടുകളില്‍ നിന്നായി പ്രവര്‍ത്തകര്‍ ശേഖരിച്ച 3000 ലധികം പൊതിച്ചോറുകളാണ് ജില്ലാ ആശുപത്രിയിലെത്തിച്ച് വിതരണം ചെയ്തത്. ഗ്രീന്‍ പ്രോട്ടോക്കാള്‍ പാലിച്ച് പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കി വാഴയിലയിലാണ് ചോറ് പൊതികള്‍ തയാറാക്കിയത്.
പൊതി വിതരണം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.ആര്‍ അരുണ്‍ ബാബു ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി നിഷാദ് അധ്യക്ഷത വഹിച്ചു. ഡി.വെ.എഫ്.ഐ ഏരിയ വൈസ് പ്രസിഡന്റ് ഹാരിസ്, ഏരിയ കമ്മിറ്റിയംഗം ബിനു, അഭിജിത്ത്, മുനീര്‍, ഇര്‍ഷാദ്, അഖില്‍ എന്നിവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. മേഖലയിലെ മുഴുവന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പച്ചക്കറി വിത്തുകള്‍ നല്‍കി മുഴുവന്‍ പ്രവര്‍ത്തകരുടെയും വീടുകളില്‍ ജൈവ പച്ചക്കറി കൃഷിയും മേഖലാ കമ്മിറ്റി ജനുവരി മുതല്‍ നടപ്പിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."