പോളി കെ അയ്യമ്പിള്ളിക്ക് ആയിരങ്ങളുടെ ആദരാഞ്ജലി
അങ്കമാലി: ചുരുങ്ങിയ കാലം കൊണ്ട് അക്ഷര ലോകം കീഴടക്കിയ പെന്‍ ബുക്‌സ് മാനേജിങ് ഡയറക്ടര്‍ പോളി കെ.അയ്യമ്പിള്ളിക്ക് ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഇന്നലെ രാവിലെ 8.30 വരെ മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തന്നെ ആബാല വൃത്തം ജനങ്ങളാണ് മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയത്. പിന്നീട് ആലുവ തടിക്കക്കടവിലുള്ള വീട്ടിലാണ് മൃതദേഹം പൊതു ഭര്‍ശനത്തിന് വച്ചത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.എല്‍.എമാരായ എസ്. ശര്‍മ്മ, റോജി എം. ജോണ്‍, മുന്‍ എം.എല്‍.എമാരായ ബെന്നി ബഹന്നാന്‍, സാജു പോള്‍, പി.ജെ ജോയ്, മുന്‍ മന്ത്രിമാരായ കെ. ബാബു, അഡ്വ. ജോസ് തെറ്റയില്‍, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി മോഹനന്‍, എഫ്.ഐ.ടി ചെയര്‍മാന്‍ ടി.കെ മോഹനന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനു വേണ്ടി സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍, മുന്‍ എം.പി കെ.പി ധനപാലന്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍, അഡ്വ. അബ്ദുള്‍ മുത്തലിഫ്, എം.ഒ ജോണ്‍, സി.പി.എം ഏരിയാ സെക്രട്ടറിമാരായ അഡ്വ. കെ.കെ ഷിബു, സലിം ആലുവ, തുറവുര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വര്‍ഗീസ്, സി.ഐ.ടി.യു നേതാവ് ടി.പി ദേവസിക്കുട്ടി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ എം.എ ഗ്രേസി, ടി.എം വര്‍ഗീസ്, ബെന്നി മൂഞ്ഞേലി, അഡ്വ.ജയശങ്കര്‍ പി.ബേബി തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."