HOME
DETAILS
MAL
ബാബരി വിധി സ്വാഗതാര്‍ഹം: എസ്.വൈ.എസ്
backup
April 20 2017 | 21:04 PM
കൊല്ലം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്ക് എതിരെയുള്ള ഗൂഡാലോചനാക്കുറ്റം പുനഃസ്ഥാപിച്ച സുപ്രിംകോടതി വിധി ജനാധിപത്യത്തെ അവഗണിക്കുന്നവര്ക്കുള്ള തിരിച്ചടിയാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എസ്. ഹമ്മദ് ഉഖൈല്‍, ജില്ലാ പ്രസിഡന്റ് മൗലവി അബ്ദുല്‍വാഹിദ് ദാരിമി എന്നിവര്‍ അഭിപ്രായപെട്ടു. കുറ്റം ചെയ്തവര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷ അര്‍ഹിക്കുന്നു. ഇന്ത്യന്‍ ജനതയ്ക്ക് നീതിന്യായ വ്യവസ്ഥ ഊട്ടി ഉറപ്പിക്കാന്‍ ഈ വിധികാരണമാകുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."