HOME
DETAILS
MAL
കാന്‍സര്‍ അതിജീവനത്തിന്റെ ഉള്ളു പൊള്ളുന്ന കുറിപ്പുകള്‍
backup
June 21 2020 | 15:06 PM
കാന്‍സര്‍ രോഗത്തെ അതിജയിക്കുന്ന മുബഷിറ മൊയ്തു മലബാരി എന്ന പെണ്‍കുട്ടിയുടെ ഉള്ളു പൊള്ളുന്ന പത്ത് കുറിപ്പുകള്‍
1
14/1/2020 എന്റെ ജീവിതം മാറിമറിഞ്ഞ ദിവസം ......................
13/1/2020 എന്നത്തേയും പോലെ തന്നെ അന്നും കിഴക്ക് നിന്നും സൂര്യൻ ഇരുണ്ട് നിൽക്കുന്ന ഭൂമുഖത്തെ തട്ടിയുണർത്തി കൊണ്ട് പ്രഭാതം വിരിഞ് വന്നു തുടങ്ങി.
എനിക്ക് ചെറിയ തോതിൽ ഒരു നടുവേദന. സ്ക്കൂളിൽ പോകാൻ സമയമാകാറായി. ഞാൻ ഉമ്മയോട് കാര്യം പറഞ്ഞു: നടുവേദനയാണെ സ്കൂളീ പോണ്ട
പക്ഷെ ഞാൻ അതിനെ വിസമ്മദിച്ചു.
പത്താം ക്ലാസ് ആണ്. കൂടാതെ സ്കൂളിൽ ക്യാമ്പ് തുടങ്ങി മൂന്നാമത്തെ ദിവസമായതെയുള്ളൂ....
പക്ഷെ അതൊന്നുമല്ലായിരുന്നു സ്ക്കൂൾ ലീവാക്കാനുള്ള എന്റെ മടിയുടെ കാരണം. ഞാനെങ്ങാനും ഒരു ദിവസം സ്ക്കൂൾ ലീവാക്കിയാൽ
ആ വർഷം മുഴുവൻ സ്കൂളിൽ നടക്കാത്ത കാര്യങ്ങളായിരിക്കും ആ ഒരു ദിവസം കൊണ്ട് നടന്നത് എന്ന രീതിയിലുള്ള സംസാരമായിരിക്കും എന്റെ സുഹ്യത്തുക്കൾക്ക് ........
മദ്രസയിൽ +1 ആയതിൽ പിന്നെ ലീവ് എടുക്കൽ വളരെ കൂടുതലായിരുന്നു. അത് കൊണ്ട് തന്നെ നടുവേദന എന്ന കാര്യം പറഞ് മദ്രസയിൽ പോയിരുന്നില്ല.
എന്തായാലും സ്കൂളിൽ പോയി. സമയം കൂടും തോറും നടുവേദനയുടെ ശക്തി കൂടി കൂടി വന്നു. എന്റെ Best Friend ' s ആയ തസ്ലിയോടും റിഷാനയോടും മർഫി യോടുമൊക്കെ ഞാൻ കാര്യം പറഞ്ഞു. റിഷാന ഇടക്കിടെ നടുവേദന പറയുമായിരുന്നു. അത് കൊണ്ട് തന്നെ അവൾ എന്നോട് പ്പറഞ്ഞു.നിനക്ക് ഇപ്പ തുടങ്ങിയതല്ലെ ... എനിക്ക് കുറെ നാളായി. അങ്ങനെയൊക്കെ പ്പറഞ് എന്റെ നടുവേദനയെ അവർ നിസാരമാക്കി കളഞ്ഞു. സീരീസ് exam ആണ് ഉച്ച കഴിഞ്ഞ് . നടു വേദന കാരണം പഠിക്കാനും കഴിയുന്നില്ല.
exam കഴിഞ്ഞു. സമയത്തെ നോക്കി നിന്നതുകൊണ്ടാണൊ എന്നറിയില്ല.
അന്ന് വൈകുന്നേരമായി കിട്ടാൻ വളരെ പാട് പെട്ടു. വീട്ടിലേക്ക് പോയി...
ഉമ്മയോട് കാര്യം പറഞ്ഞു. But എനിക്ക് ചീത്തയാണ് കേൾക്കേണ്ടി വന്നത്. സ്കൂളിൽ പോവണ്ട എന്ന് പറഞ്ഞത് അനുസരിക്കാതിരുന്നതിന്. സൂര്യൻ
അസ്തമിക്കാൻ പോകുന്നു. പള്ളിയിൽ നിന്നും മഗ്രിബ് ബാങ്ക് ഉയരുന്നു. ന്നിട്ടും നടുവേദനക്ക് മാറ്റമൊന്നും ഉണ്ടായില്ല. ഉപ്പയെ ഡാമിൽ നിന്നും വിളിച്ചു വരുത്തി. ഉപ്പ വന്ന് പെട്ടന്ന് തന്നെ പടിഞ്ഞാറത്തറ ഇബ്രാഹീം ഡോക്ടറുടെ അടുത്ത് പോയി Injection എടുത്തു. മറ്റു മരുന്നുകളും തന്നു.പിന്നെ തിരിച്ച് വീട്ടിലേക്ക്. നടു വേദന കുറഞ്ഞു.
പതിനാലാം തിയ്യതി
ഫിസിക്‌സ് സീരീസ് exam ആണ്. നടു വേദന കുറഞത് കൊണ്ട് തന്നെ ഞാൻ കുറച്ച് സമയം ഇരുന്ന് പടിച്ചു.
ഭക്ഷണം കഴിക്കാൻ വേണ്ടി ഉമ്മ വിളിച്ചപ്പോൾ പോയി കഴിച്ച് വേഗം ബെഡിലേക്ക് ........
14/1/2020 ഏറെ നേരം നീണ്ടു നിന്ന ഉറക്കമെന്ന മരണത്തിന് ശേഷം ഞാൻ വീണ്ടും ഉണർന്നു.
നടുവേദനക്ക് നല്ല മാറ്റമുണ്ട്. ഉമ്മ ഇന്നും സ്ക്കൂളിൽ പോകണ്ട എന്ന് പറഞ്ഞു. പക്ഷെ ഞാൻ പറഞ്ഞു: കുറവുണ്ടല്ലോ പിന്നെ എന്തിനാണ് ലീവാക്കുന്നത്. അങ്ങനെ ഞാൻ ഇന്നും സ്കൂളിലേക്ക് പോയി.....
..................................................................................
2
നടു വേദനയായതു കൊണ്ട് തന്നെ ഇന്ന് ഉപ്പയാണ് സ്കൂളിലേക്ക് പോകാൻ എന്നെ ബസ് സ്റ്റോപ് വരെ കൊണ്ട് വിട്ടത്.സ്കൂളിലേക്ക് കൊണ്ട് വിടണോ എന്ന് എന്നോട് ചോദിച്ചിരുന്നു. ബുദ്ധിമുട്ടിക്കണ്ടെന്ന് കരുതി ഞാൻ വേണ്ടെന്ന് പറയുകയായിരുന്നു. അങ്ങനെ സ്കൂളിലെത്തി. Mornig class 9 മണിക്ക് തുടങ്ങേണ്ടതായിരുന്നു. ഇന്ന് ക്ലാസ് ടീച്ചർ വരാൻ വൈകി. അത് കൊണ്ട് തന്നെ ഞങ്ങളെല്ലാരും ഒന്ന് ചുറ്റിനടന്നു. എന്നും സ്കൂളിൽ എത്തിയാൽ നേരെ ക്ലാസിലേക്ക് പോകാറാണ് പതിവ്. ഇന്ന് ഒരു സ്പെഷ്യൽ ഫീലിംഗ്.പടച്ചവൻ എനിക്ക് കുട്ടുകാരുമായി ചുറ്റിനടക്കാൻ തന്ന സുവർണ്ണാവസരമായിരിക്കാം അത്... എനിക്കായി കരുതി വെച്ചത്. പിന്നെ ക്ലാസ് തുടങ്ങി.
ഉച്ച വരെ വേദനയുണ്ടെങ്കിലും ക്ലാസ്സുകൾ പരമാവധി ശ്രദ്ധിക്കാൻ ശ്രമിച്ചു. ഞങ്ങൾ എന്നത്തേയും പോലെ തന്നെ ളുഹറ് നിസ്കാരത്തിന് വേണ്ടി വരാമ്പറ്റ അലി അക്‌ബർ ദഹലവി തങ്ങളുടെ മഖാമിനോട് ചേർന്ന് കിടക്കുന്ന നിസ്കാര ഹാളിലേക്ക് പോയി.
പോകുന്ന വഴിക്ക് ഞാൻ പറഞ്ഞു: എനിക്ക് നടുവേദന കൂടി വരുന്നു. അവർ എന്നോട് പറഞ്ഞു: നീ രക്ഷപെട്ടില്ലെ... ഇന്ന് സീരീസ് ടെസ്റ്റ് എഴുതണ്ടല്ലോ? ........
ഞങ്ങൾ സ്കൂളിലേക്ക് മടങ്ങുമ്പോൾ ഞാൻ പറഞ്ഞു: ഇപ്പോൾ
എന്നെ ആശുപത്രിയിൽ എത്തിച്ചാൽ ഉറപ്പായിട്ടും എന്നെ admit ചെയ്യും.
അത്രക്കും വേദനയുണ്ട് എനിക്ക്.....
സ്കൂളിലെത്തുമ്പോഴേക്കും Bell അടിച്ചിരുന്നു. ഇനി കുറച്ച് സമയം കൂടി തള്ളി നീക്കണം.. ക്ലാസ് കഴിഞ്ഞ് ആശുപത്രിയിൽ പോകണം.
ഉപ്പാനെ വിളിച്ച് വെറുതെ ബുദ്ധിമുട്ടിക്കണ്ടല്ലോ.......
എന്നാൽ എന്റെ കണക്ക് കൂട്ടൽ പിഴച്ചു..
സമയം കൂടുന്തോറും വേദനയുടെ ശക്തി കൂടി കൊണ്ടേയിരുന്നു ......
ക്യാമ്പിൽ രാവിലയും വൈകുന്നേരവും ചായ ഉണ്ടാകാറുണ്ടായിരുന്നു. ഇന്ന് വൈകുന്നേരത്തെ ചായ കൊണ്ടുവന്നത് ഉപ്പയുടെ സുഹൃത്ത് സുലൂക്കയുടെ ഭാര്യയായിരുന്നു. അത് കൊണ്ട് തന്നെ ഞാൻ താത്തയോട് ഉപ്പയെ വിളിച്ച് കാര്യം പറയാൻ പറഞ്ഞു. ഉപ്പ സ്ഥലത്തില്ലായിരുന്നു. അത് കൊണ്ട് തന്നെ ഉപ്പ ഒരു ഓട്ടോ വിട്ട് തരുകയും എന്റെ ക്ലാസ് സാറായ ഗഫൂർ സാറിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു.
ഇന്നായിരിരുന്നു പത്താം ക്ലാസിന്റെ എന്റെ അവസാന ദിവസമെന്നും എന്റെ സുഹ്രത്തുക്കളുമായി ചേരാനുള്ള Last chance എന്ന് അറിയാൻ ഞാൻ
വൈകി പോയി. എല്ലാവരോടും യാത്ര പറഞ്ഞ് സ്നേഹവും സന്തോഷവും നിറഞ്ഞ എന്റെ കലാലയത്തിൽ നിന്നും ഞാൻ ഇറങ്ങി . ഒരിക്കൽ പോലും ഞാൻ ഈ വർഷം ഇവിടേക്ക് വരില്ല എന്ന് മനസ്സിൽ പോലും ചിന്തിച്ചിരുന്നില്ല....
വീട്ടിലെത്തി.ഉമ്മയോട് കാര്യം പറഞ്ഞു.പെട്ടന്ന് തന്നെ ഉപ്പയെ വിളിച്ച് വരുത്തി തലേ ദിവസം പോയ അതേ ആശുപത്രിയിൽ പോയി കാണിച്ചു.സമയം 6:30 pm ആയിരുന്നു. അത് കൊണ്ട് ഡോക്ടർ പറഞ്ഞു: നാളെ നല്ലൊരിടത്ത് പോയി കാണിച്ചോളൂ... ഒരു MRI എടുത്താൽ നന്നായിരിക്കും. അതെന്താണെന്ന് എനിക്കറിയാത്തത് കൊണ്ട് തന്നെ ഞാനതിനെ പറ്റി ഒന്നും തന്നെ ചോദിച്ചിരുന്നില്ല.
തലേ ദിവസത്തെ പോലെ തന്നെ വീണ്ടും മടങ്ങി വീട്ടിലേക്ക്.......
സമയം 9: pm
നടു വേദനയ്ക്ക് ഒരു മാറ്റവും ഇല്ല. കരഞ്ഞ് കരഞ്ഞ് കണ്ണിൽ നിന്നും വെള്ളം വരാതയായി. ഒരു പക്ഷെ കണ്ണുനീര് Stock തീർന്നിട്ടുണ്ടാവണം.
ഏകദേശം 12:30 ആയിട്ടും ഞാൻ കിടന്ന് കരയുന്നു. എനിക്ക് വേണ്ട സഹായവും സ്വാന്തനവും നൽകി എന്റെ മതാപിതാക്കൾ ഉറക്കമൊഴിച്ചിരിക്കുന്നു .
എന്റെ കാലുകൾക്ക് എന്തോ സംഭവിക്കുന്നത് പോലെ എനിക്ക് തോന്നി. പെട്ടന്ന് ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിലത്തേക്കിറങ്ങാൻ ശ്രമിച്ചു.
ടപ്പേ.... ഞാൻ താഴെ വീണു.എന്റെ കാലുകൾ എനിക്ക് ഉയർത്താൻ കഴിയുന്നില്ല. ഉപ്പാ........ ന്റെ കാല് കുഴയുന്നു. എണീക്കാൻ പറ്റുന്നില്ല. അരമണിക്കൂർ മുമ്പ് വരെ എന്റെ ഇഷ്ടാനുസരണം ഓടുകയും ചാടുകയും ചൈത എന്റെ കാല്.എനിക്ക് പോകണം എന്ന് തോന്നുമ്പോൾ എന്നെ കൊണ്ട് വിട്ട എന്റെ കാല് തളർന്നിരിക്കുന്നു എന്ന സത്യം ഞാനറിയുന്നു.
.................................................................
3
ഉപ്പയും ഉമ്മയും ഇടത്തും വലത്തും എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി നിന്നു. ഈ നട്ട പാതിരക്ക് പടച്ചവനേ എൻ്റെ മേളെ ഏത് ഹോസ്പ്പിറ്റലിൽ കൊണ്ട് പോകാനാ...
കുറച്ചകലെ അതായത് 9 കി.മീ അപ്പുറത്ത് വെളളമുണ്ട എന്ന പ്രദേശത്ത് ഒരു ഡോക്ടർ ഉണ്ട്. സമയം ഒട്ടും വൈകിച്ചില്ല. തൊട്ടടുത്ത് താമസിക്കുന്ന മൊയ്തൂട്ടിക്കയെ വിളിച്ച് വരുത്തി ഉപ്പ കാര്യങ്ങൾ പറഞ്ഞ് കൊടുത്തു. എന്നെ കൊണ്ട് പോകാൻ ഒരു വണ്ടി വേണം. വണ്ടിയുള്ള വീട് കുറച്ചകലെയാണ്. രാത്രി സമയമാണെന്ന് നോക്കിയില്ല. ഉപ്പയും മൊയ്തൂട്ടിക്കയും ഖാസിം ദാരിമിയുസ്താദിന്റെ വീട്ടിൽ പോയി കാറ് എടുത്തു വന്നു. കാലുകൾക്ക് ശേഷിയില്ലാത്ത എന്നെ വാരിയെടുത്ത് എൻ്റെ ബാപ്പ കാറിൻ്റെ പിൻസീറ്റിൽ കൊണ്ടിരുത്തി. അപ്പോഴും ഞാൻ വേദന കൊണ്ട്പുളയുകയായിരുന്നു. രാത്രി സമയമാണ്.ഏതാണ്ട് ഒരുമണികഴിഞ്ഞിരുന്നു. രാവിലെ ആയാൽമദ്രസയിലേക്ക്പോകാൻ എഴുന്നേൽക്കണമെന്നൊന്നുംചിന്തി ക്കാതെ മൊയ്തൂട്ടിക്ക കാറുമായി ഞങ്ങളുടെ കൂടെ പോന്നു.
ഇരുണ്ട് മൂടിയ ആളുകൾ ഇല്ലാതെ കണ്ടാൽ പേടിയാകുന്ന അന്തരീക്ഷം. നിരപ്പിലൂടെ ഞങ്ങളുടെ കാർ പാഞ്ഞു. മൊയ്തു ഡോക്ടറുടെ വീടിൻ്റെ മുറ്റത്ത് പോയി വണ്ടി നിന്നു.
ആശങ്കയോടെ കോളിംഗ് ബെല്ല് അമർത്തി. കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു സിസ്റ്റ്ർ വന്നു. വാതിൽ തുറന്നു. പെട്ടന്ന് തന്നെ എന്നെ എടുത്ത് കൊണ്ട് പോയി
ഒരു കസേരയിൽ ഇരുത്തി. എൻ്റെ വേദനക്ക് ഒരു മാറ്റവും തന്നെയില്ലായിരുന്നു.........
ഉറങ്ങി കിടക്കുന്ന ഡോക്ടറെ സിസ്റ്റർ പെട്ടന്ന് തന്നെ പോയി വിളിച്ചു. But സാർ വരുന്നത് കാണുന്നില്ല. എൻ്റെ വേദനകണ്ട് സങ്കടമായി സാറിനെ വീണ്ടും സിസ്റ്റർ വിളിച്ചു.
എൻ്റെ വേദനാജനകമായ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ഡോക്ടർ വന്നു.
എന്നെയും കൊണ്ട് ഡോക്ടറുടെ റൂമിലേക്ക്........
കുറച്ച് സമയം നീണ്ടു നിന്ന പരിശോധനക്ക് ശേഷം ഇൻജക്ശൻ തന്നു. അതിന് ശേഷം ഉപ്പയോട് പറഞു: ഒരു MRI എന്തായാലും എടുത്തോളൂ.... കൂടാതെ കൽപ്പറ്റയുള്ള ഹകീം ഡോക്ടറെ കാണിക്കാനും നിർദേശിച്ചു. കുറച്ച് സമയം ഞങ്ങൾ അവിടെ തന്നെ നിന്നു. പിന്നെ തിരിച്ച് വീട്ടിലേക്ക്...........
എനിക്ക് വേദനക്ക് നല്ല മാറ്റം തോന്നി അത് കൊണ്ട് തന്നെ ഉറങ്ങാൻ കഴിഞ്ഞു.
സൂര്യൻ എന്നത്തേയും പോലെ തന്നെ വളരെ മനോഹരമായി ഉദിച്ചുയരാൻ തുടങ്ങി. ഉപ്പയും ഉമ്മയും എന്നെ കൽപ്പറ്റ ഹകീം ഡോക്ടറുടെ അടുത്ത് കൊണ്ട് പോവേണ്ട തിരക്കിലായിരുന്നു.
അപ്പോഴാണ് ഒരു ബഹളം.എന്റെ ഇളയ സഹോദരൻ. മുഹ്സിൻ.ആൾക്ക് ബയങ്കര വാശിയാണ്. മദ്രസ വിട്ട് വന്ന് അവന്റെ സുഹൃത്തിന്റെ വീട്ടിൽ കളിക്കാൻ പോവണം എന്ന് പറഞ്.ആദ്യമൊക്കെ ഉമ്മയും ഉപ്പയും എതിർത്തു. പക്ഷെ നടന്നില്ല. അവനോട് പെട്ടന്ന് തിരിച്ച് വരണം എന്ന് പറഞ് കളിക്കാൻ വിട്ടു.
ഉമ്മ പോയി മുഹ്സിനെ കൂട്ടി വന്ന് എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. എനിക്ക് അപ്പോഴല്ലാം എന്താണ് MRI സ്കാൻ എന്താണ് എന്നും അത് ചെയ്യുമ്പോൾ വേദനയാകുമോ എന്നെല്ലാമായിരുന്നു ചിന്ത.
കുറച്ച് സമയം നീണ്ടു നിന്ന യാത്രക്ക് ശേഷം ഉപ്പയുടെ വണ്ടി കൽപ്പറ്റ Lio ഹോസ്പ്പിറ്റലിന് മുൻപിൽ ബ്രേക്ക് ഇട്ടു. എന്നെ എൻ്റെ ബാപ്പ വീൽ ചെയറിൽ ഇരുത്തി ഡോക്ടറുടെ റൂമിന് പുറത്ത് നിന്നു.ഇന്നാണ് ഞാൻ ജീവിതത്തിൽ ആദ്യമായി വീൽ ചെയറിൽ ഇരിക്കുന്നത്.
എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കായിരുന്നു.
ഞാൻ വീൽ ചെയറിലായത് കൊണ്ട്
ആയിരിക്കാം.
ഉപ്പയോട് എല്ലാവരും പറഞ്ഞു: കയറി കാണിച്ചോളൂ.... ക്യൂ നിൽക്കണ്ട
ഡോക്ടറെ കണ്ടപ്പോൾ തന്നെ ഉള്ളിൽ നിന്ന് ഒരു കാളൽ. എന്താണെന്നറിയില്ല. കാര്യങ്ങളെല്ലാം ഉപ്പ ഡോക്ടറോട് പറഞ്ഞു: അപ്പോൾ ഡോക്ടർ പറഞു: ഒരു MRI എടുത്ത് റിസൾട്ടുമായി വരൂ...............
ഉപ്പയും ഉമ്മയും എന്നെയും കൊണ്ട് MRI റൂമിലേക്ക് ..... എനിക്കുള്ള സമയമായിട്ടില്ല. എൻ്റെ ഉള്ളിൽ തീ കനലാണ്. ഇനിയും രണ്ടാൾ കഴിഞാൽ മാത്രമെ എൻ്റെ ഊഴം എത്തുകയുള്ളൂ.MRI സ്കാൻ എടുത്ത് കഴിഞ് വരുന്ന ഒരു 10 വയസ്സ് പ്രായം തോന്നിക്കുന്ന മകൻ. അവനോട് ഞാൻ ചോദിച്ചു: എടാ നിനക്ക് സ്കാനിങ് ചെയ്യുമ്പോൾ പേടി തോന്നിയിട്ടുണ്ടൊ? അവൻ പറഞ്ഞു: ഇല്ല പേടിക്കാനൊന്നുമില്ല.
ഇത് കേട്ടപ്പോഴാണ് എനിക്ക് സമാധാനമായത്. അങ്ങനെ എന്റെ ഊഴം എത്തി. ഞാനും MRI സ്കാനിങ് റൂമിലേക്ക്.MRI ചെയ്യുന്ന
മിശീൻ കണ്ടപ്പോൾ തന്നെ എന്റെ ശ്യാസം നിലച്ചു..........
ശരിക്കും ഒരു ഗുഹ. അല്ലെങ്കിൽ ഒരു ഖബ്റ്. ഖബ്റിൽ നിന്നും വ്യത്യസ്തം എന്ന് പറയാൻ ഇരു വശങ്ങളിലുമായി ഓൾസ് ഉണ്ട്.
എന്നെയെടുത്ത് സ്കാനിങ്ങ് സ്റ്റെച്ചറിന്റെ മുകളിൽ ഇരുത്തി.ഞാൻ പറഞ്ഞു: ഉപ്പയോ ഉമ്മയോ എന്റെ കൂടെ നിൽക്കണം. .സാധാരണ ആ റൂമിൽ ആരും തന്നെ നിൽക്കാറില്ലത്രേ......
അയാൾ എന്റെ ചെവിയിൽ ഒരു തരം സാധനം വച്ചു. എയർ ഫോണിന്റെ മറ്റൊരു മോഡൽ.കയ്യിൽ ഒരു സാധനം തന്നിട്ട് പറഞ്ഞു: എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുകയാണെങ്കിൽ ഇതമർത്തണം. അപ്പോഴെല്ലാം എന്റെയുള്ളിൽ പേടിയുടെ തീകനലുകൾ ആളി കത്തുകയായിരുന്നു.
അങ്ങനെ എന്നെ തനിച്ചാക്കി അവർ പുറത്തേക്ക്.......
സ്റ്റച്ചർ പയ്യെ അകത്തേക്ക് നീങ്ങാൻ തുടങ്ങി.ഞാൻ സ്കാനിങ്ങ് മെശീന്റെ ഉള്ളിലേക്ക്...........
ചില ഭാഗങ്ങളിലെത്തുമ്പോൾ ഒരു കുലുക്കം.എന്റെ പേടി കാരണം പല തവണ അയാൾ അമർത്താൻ തന്ന സാധനം അമർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ മനസ്സ് സമ്മദിച്ചില്ല.കുറച്ച് ഉള്ളിലോട്ട് എത്തിയപ്പോൾ പലതരം പാട്ടുകളും മ്യൂസിക്കുകളും കേൾക്കാൻ തുടങ്ങി.
ഏകദേശം അരമണിക്കൂറോളം നീണ്ടു നിന്ന സ്കാനിങ്.ഒരു വിധത്തിൽ കഴിഞ്ഞു.
ഉപ്പയും അയാളും എന്റെ അരികിലേക്ക് വന്നു.എന്നിട്ട് പറഞു: ക്ലിയറായില്ല മോളേ... മരുന്നിട്ട് ഒരു പ്രാവിശ്യം കൂടെ ചെയ്യണം. സമ്മദിച്ച് കൊടുക്കുകയല്ലാതെ എന്റെ മുമ്പിൽ വേറെ വഴി ഇല്ലായിരുന്നു.
രണ്ടാമത് ചൈതപ്പോൾ എനിക്ക് ആദ്യം ചൈതത്ര പേടിയുണ്ടായിരുന്നില്ല.
എന്നെ വീണ്ടും വീൽ ചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ട് പോയി. ആശുപത്രിയുടെ മുൻമ്പിൽ ഒരു സൈഡിലായിട്ട് ചെയർ ഉണ്ട്. അതിൽ കൊണ്ട് പോയി ഇരുത്തി. ഞാനും ഉമ്മയും ഉപ്പയും റിസൾട്ടിന് വേണ്ടി കാത്തിരിന്നു...........
ഏറെ സമയത്തെ കാത്തിരിപ്പിന് ശേഷം എന്റെ റിസൾട്ട് വന്നു. എന്റെ ഉമ്മയുടെ അനുജത്തിയുടെ ഭർത്താവ് അതിനിടയിൽ വന്നിരുന്നു.
ഉപ്പയും ആപ്പയും റിസൾട്ടുമായി ഡോക്ടറുടെ അടുത്തേക്ക് ...........
ഞാനും ഉമ്മയും റിസൾട്ട് കൊണ്ട് അവർ വരുന്നതും നോക്കി അങ്ങനെ ഇരിക്കുകയായിരുന്നു.പരസ്പ്പരം സംസാരിക്കാൻ വാക്കുകളില്ല.
എന്റെ മൂത്ത സഹോദരൻ.മുനവ്വിർ . ശംസുൽ ഉലമ ഇസ്ലാമിക് അകാദമി വെങ്ങപ്പള്ളി യിൽ വാഫി വിദ്യാർഥിയാണ്.
വെങ്ങപ്പള്ളിയിൽ നിന്നും ഞാനുള്ള ഹോസ്പിറ്റലിലേക്ക് വരാൻ ചുരുങ്ങിയ സമയം മതി. ഇതിനിടയിൽ എപ്പഴോ ഉമ്മ അവനെ വിളിച്ചു കാര്യം പറഞിരുന്നു.
ഞാൻ പുറത്ത് നിന്നും വരുന്ന ആളുകളെ നോക്കിയിരിക്കുകയായിരുന്നു. അപ്പോഴാണ് ആളുകൾക്കിടയിൽ അവനെ കണ്ടത്. അവൻ എന്റെയടുത്ത് എത്താറായതും ഞാൻ ഒരൊറ്റ കരച്ചിൽ.ഉമ്മ എന്നോട് പറഞു: അവനെ വിശമിപ്പിക്കരുത്.കോളേജിൽ പോയാൽ നിന്നെയോർത്ത് സങ്കടമാകും.
പക്ഷെ ഇതൊന്നും കേട്ട ഭാവം നടിക്കാതെ എന്റെ സങ്കടം തീരുന്നത് വരെ ഞാൻ കരഞ്ഞു.കരച്ചിൽ പരമാവധി ഒതുക്കി പിടിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞില്ല...........
കുറച്ചു സമയം കഴിഞപ്പോൾ ഉപ്പയും ആപ്പയും റിസൾട്ട് കാണിച്ച് തിരികെ വന്നു. വളരെ ആശങ്കയോടെയും ആകാംശയോടെയും എന്താ ഡോക്ടർ പറഞത് എന്ന് ചോദിച്ചു.ഉപ്പ പറഞ്ഞു: നമുക്ക് നാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയി ഒന്ന് കാണിക്കാം. ഇത് കേട്ടപ്പോൾ തന്നെ എന്റെ ഉള്ള് പിടഞു. ഇന്നേവരെ കോളേജിന്റെ പടി ചവിട്ടേണ്ടി വന്നിട്ടില്ല.കോളേജ് എന്ന് പറഞ്ഞാൽ പേടിപെടുത്തുന്ന സംസാരങ്ങൾ മാത്രമെ കേട്ടിട്ടുള്ളു.......
ഒരു പനിപോലും വന്നിട്ട് ചെറിയ ഒരു ഹോസ്പിറ്റലിൽ പോലും എന്നെ അഡ്മിറ്റ് ചെയ്തിട്ടില്ല. അതും ഒരു നടുവേദന വന്നിട്ടാണ് മെഡിക്കൽ കോളേജിലേക്ക് പോകുന്നത്. എനികൊന്നും മനസ്സിലായില്ല......
കുറച്ച് സമയം കഴിഞപ്പോൾ എന്റെ വല്ല്യുമ്മയും മാമനും വന്നു.എല്ലാവരും എന്നിൽ നിന്നെന്തോ മറച്ച് വെക്കുന്നത് പോലെ എനിക്ക് തോന്നി. എന്നെ നോക്കുമ്പോൾ അവരുടെ കണ്ണ് നിറയുന്നത് പോലെ എനിക്ക് തോന്നി. എന്റെ അനുജൻ മുഹ്സിൻ ഇതൊന്നുമറിയാതെ എന്റെ അരികിൽ ഇരിക്കുകയായിരുന്നു.
ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഉപ്പയും ഇക്കാകയും എന്നെയെടുത്ത് വണ്ടിയിലിരുത്തി.പിന്നാലെ മുഹ്സിനും ഉമ്മയും ഇക്കാകയും കയറി. സാധാരണ ഞങ്ങൾ ഒരു യാത്ര ചെയ്യുമ്പോൾ പലതും സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇന്ന് സംസാരിക്കാൻ വാക്കുകളില്ല.
ഏകദേശം ചുങ്കത്ത് എത്താറായപ്പോൾ ഇക്കാക ഇറങ്ങി.പിന്നെ ഞങ്ങൾ.......
4
ഇക്കാകയെയും ഇറക്കി ഞങ്ങൾ തിരിച്ച് വീട്ടിലേക്ക് പോവുകയാണ്. രാത്രി സമയമാണ്. നിലാവുള്ള രാത്രിയെ ഞാൻ നോക്കി അങ്ങനെ ഇരുന്നു.നാളെ കോഴിക്കോടേക്ക് പോകും. ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഏകദേശം പടിഞാറത്തറ എത്താറായി.കാലുകൾ മരവിച്ച് ഫ്രിഡ്ജിൽ വച്ച മാംസ കട്ടപോലെ ആയിട്ടുണ്ട്. പക്ഷെ കാലുകളുടെ തണുപ്പിന്റെ ദൈർഘ്യം എനിക്ക് അറിയാൻ കഴിഞിരുന്നില്ല. ഉമ്മ തൊട്ടപ്പോഴാണ് കാല് തണുത്ത് മരവിച്ചിട്ടുണ്ട് എന്ന് മനസിലായത്.
അപ്പോഴാണ് അപ്രദീക്ഷിദമായി ഒരു ഫോൺ കോൾ. മാമനാണ്. എത്രയും പെട്ടന്ന് തന്നെ 7/4 ലേക്ക് പോകണം. സമയം ഏകദേശം 10:30 pm.ഈ രാത്രി ഇനി തിരിച്ച് അങ്ങോട്ട് പോകുന്ന കാര്യം ആലോചിച്ചപ്പോൾ ഉള്ള് കരയാൻ തുടങ്ങി. എന്തെന്നാൽ
വീട് എത്താൻ ഇനി അൽപ്പ സമയം മാത്രമേ ഉള്ളൂ. ഇനിയും തിരിച്ച് പോയി വരുക എന്നത് എന്നെ
സമ്പദ്ധിച്ചിടത്തോളം വളരെ പ്രയാസകരമായ കാര്യമായിരുന്നു. കാര്യമെന്തെന്ന് അന്യേശിച്ചപ്പഴാണ് മനസ്സിലായത്. വല്ല്യുപ്പയൂടെ സുഹ്യത്തായ ഒരു ഡോക്ടർ ഉണ്ട്.ഷക്കീർ ഡോക്ടർ.വല്ല്യുപ്പ സുഖമില്ലാതെ ഹോസ്പിറ്റലിൽ കിടന്നപ്പോഴും മറ്റും ഷക്കീർ ഡോക്ടറുടെ കരങ്ങൾ വലിയ തണലായി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇന്നിതാ വീണ്ടും.എന്റെ റിസൾട്ടുമായി മാമൻ ഡോക്ടറുടെ അടുത്തേക്ക് പോയത്രേ..... റിസൾട്ട് കണ്ട ഡോക്ടർ എന്നെ കാണണമെന്ന് പറഞതാണ് കാര്യം. ഈ നട്ട പാതിരക്ക് ഉറക്കമൊഴിച്ച് ഞങ്ങളെയും കാത്ത് ഡോക്ടർ നിൽക്കുന്നുണ്ടെന്നറിഞപ്പോൾ സന്തോഷവും സങ്കടവും തോന്നി.
ഉമ്മ ഉപ്പയോട് പറഞു: മോളെ കാല് വല്ലാതെ തണുത്തിട്ടുണ്ട്. എന്തായാലും പടിഞ്ഞാറത്തറ എത്താറായില്ലെ. ഒരു ശോക്സ് വാങ്ങിയിട്ട് മടങ്ങാം.
അങ്ങനെ പടിഞ്ഞാറത്തറയിൽ പോയി ശോക്സ് വാങ്ങി. ഇനി ഇത് ധരിക്കണം. സത്യം പറഞ്ഞാൽ മനസ്സ് കരയാൻ തുടങ്ങി.ഇന്നലെ വരെ എന്റെ ആവിശ്യങ്ങൾ എനിക്ക് ചെയ്യാൻ കഴിഞിരുന്നു.പക്ഷെ ഇന്നിതാ ഒരു ശോക്സ് ധരിക്കാൻ പോലും എനിക്ക് കഴിയില്ല. ഉമ്മ വേണം. ഒരു മനുഷ്യന് പെട്ടന്ന് എന്തും സംഭവിക്കുമെന്ന് പറയുന്നതിന്റെ ഔചിത്യം ഞാൻ മനസ്സിലാക്കി.
ഇരുട്ടിന്റെ ദൈർഘ്യം കൂടി കൂടി വരുന്നുണ്ട്. ഇപ്പ തന്നെപന്ത്രണ്ട് മണിയായി. തിരിച്ച് വരുമ്പോൾ നന്നായി വൈകും എന്നൊക്കെ ഉമ്മ പറയുന്നത് കേൾക്കുന്നുണ്ട്. ഉപ്പയും എന്തൊക്കയോ സംസാരിക്കുന്നുണ്ട്.
നടുവേദന അൽപം ശമനമുള്ളത് കൊണ്ട് തന്നെ എന്റെ ചിന്ത കാലുകളിലേക്ക് വഴിതെറ്റിയിരിക്കുന്നു. ഉപ്പയുടെ വണ്ടി സഞ്ചരിച്ച് ശക്കീർ ഡോക്ടറുട മുറ്റത്ത്.അവിടെ യെത്തി ഞാൻ ഒരു കാഴ്ച കണ്ടു. അപ്പ തന്നെ എന്റെ കാര്യത്തിലൊരു തീരുമാനമായെന്ന് മനസ്സിൽ ഊഹിച്ചു.ഞാൻ കണ്ട കാഴ്ച ഇന്നും മങ്ങൽ കൂടാതെ തന്നെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്.
മാമൻ, ഉമ്മാമ, ഉമ്മയുടെ അനുജത്തിമാർ, അവരുടെ ഭർത്താക്കാൻമാർ, വല്ല്യുപ്പയുടെ അനുജൻ....... അങ്ങനെ തുടങ്ങി നിൽക്കുന്ന എന്റെ കുടുംമ്പക്കാര്. മനസ്സിൽ ചിന്ത ഓരോന്നോരോന്നായി കടന്ന് കയറാൻ തുടങ്ങി. ഇതെന്തിനാ ഇവരൊക്കെ ഈ രാത്രി സമയം എന്നെ കാണാൻ വന്നത്..... അത് പോലെ പല പല ചിന്തകളും മനസ്സിലേക്ക് നുഴഞ് കയറാൻ ശ്രമിച്ച് കൊണ്ടെയിരുന്നു.
ഇനി ഷക്കീർ ഡോക്ടറുടെ ഊഴമാണ്. മാനന്തവാടി ജില്ലാ ഹോസ്പിറ്റലിലെ സർജനാണ് ഷക്കീർ ഡോക്ടർ.താനൊരു ഡോക്ടറാണ് എന്ന് സംസാരത്തിൽ നിന്നോ പ്രവർത്തികളിൽ നിന്നോ ഒരിക്കൽ പോലും തോന്നിപ്പിച്ചിട്ടില്ല.
ചുറ്റികയുടെ ആകൃതിയുള്ള ഒരു സാധനവുമായി ഡോക്ടർ വന്നു. എന്റെ കാലടിയിൽ വരക്കാൻ തുടങ്ങി. എന്നിട്ട് വരക്കുന്നത് അറിയുന്നുണ്ടൊ എന്ന് ചോദിച്ചു. നല്ല രീതിയിൽ അറിയുന്നില്ലെങ്കിലും കുറച്ചൊക്കെ അറിയുന്നുണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു.പിന്നെ എന്റെ കാൽവിരലുകൾ തഴോട്ടും മുകളിലോട്ടും ആകാൻ പറഞ്ഞു. താഴോട്ടാക്കാനായെങ്കിലും മുകളിലോട്ടാകുന്നതിൽ ഞാൻ പരാചയപെട്ടു.
എനെ സമാധാനിപ്പിക്കാൻ വേണ്ടി ഉമ്മയുടെ അനുജത്തിമാരും മറ്റും എന്തൊക്കയോ പറഞ്ഞുതരുന്നുണ്ടായിരുന്നു. പക്ഷെ അത് ഉൾകൊള്ളാൻ എനിക്ക് കഴിഞില്ല. 7/4 ൽ തന്നെയാണ് എന്റെ ഉമ്മയുടെ വിടും. രാത്രി ഒരു 12:30 ഒക്കെ ആയിരുന്നു സമയം. അത് കൊണ്ടു തന്നെ എന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോകണ്ട .ഉമ്മാമയുടെ വീട്ടിൽ നിർത്താം എന്ന് അവർ പരസ്പരം സംസാരിക്കുന്നത് കേട്ടു.ആദ്യം ഞാൻ വിസമ്മദിച്ചെങ്കിലും അവസാനം സമ്മദിച്ചു കൊടുക്കേണ്ടി വന്നു.അങ്ങനെ ഉമ്മയും ഉപ്പയും വീട്ടിലേക്ക്........ ഞാൻ ഉമ്മാമയുടെ വീട്ടിലേക്ക്.....
ഇനിയധികസമയമൊന്നുമില്ല. അധിരാവിലെ കോഴിക്കോടേക്ക് പോവേണ്ടതാണ്. എങ്കിലും ഉള്ള ആ മിച്ചമായസമയം ഞാൻ നിദ്രയിലേക്കാണ്ടു..........
രാവിലെ ഉമ്മാമ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.പിന്നെ അൽപസമയം കഴിഞ്ഞപ്പോൾ ഉപ്പയും ഉമ്മയും വന്നു.സമയം പുലർച്ച ഒരു അഞ്ച് മണിയായിക്കാണും. ഉപ്പയുടെ പെങ്ങളുടെ ഭർത്താവ് വണ്ടിയുമായി വന്നു. യാത്ര ആരംഭിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്............
ഇൻഷാ അല്ലാഹ് തുടരാം
5
ഞാനും ഉമ്മയും ഉപ്പയും ഉമ്മാമയും അളിയന്റെ കാറിലാണ്. മാമൻ ബസ്സിലാണ് വരുന്നത്. കാറിൽ ഒരാൾക്ക് കൂടി സ്ഥലമില്ലാത്തത് കൊണ്ടാണ് മാമൻ ബസ്സിൽ വന്നത്. മഞ് മൂടി കിടക്കുന്ന നല്ല തണുത്ത പ്രഭാതം. ഞങ്ങളുടെ കാറ് കോഴിക്കോട് മെഡിക്കൽ കോളേജിനെ ലക്ഷ്യമാക്കി സഞ്ചരിക്കാൻ തുടങ്ങി.കാലുകൾക്ക് ശേഷിയില്ലാത്തത് കൊണ്ട് തന്നെ ഇരിക്കാൻ കുറച്ച് പ്രയാസമായി തോന്നി. എങ്കിലും ഞാൻ അത് കാര്യമായി എടുത്തില്ല.
കോട മഞ്ഞ് നിറഞ്ഞത് കൊണ്ട് തന്നെ അളിയന് വണ്ടിയോടിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങി. യാത്രയിൽ ഇടക്കിടെ വണ്ടിയുടെ ഗ്ലാസ് കഴുകേണ്ടതായി വന്നു. എനിക്കെന്തൊ ക്ഷീണമനുഭവപ്പെടാൻ തുടങ്ങി. മെല്ലെ ഉമ്മാമയുടെ മടിയിൽ തല ചായ്ച്ചു. അത് ഒരു ഉറക്കത്തിലേക്ക് വഴിതെളിയിച്ചു.പിന്നെ ആ ഉറക്കമുണർന്നത് ഏകദേശം ചുരം എത്താറായപ്പോഴാണ്. അപ്പോഴേക്കും സമയം ആറ് മണിയാവാറായിരുന്നു.പിന്നെ ഞാൻ റോഡിലുള്ള ആളുകളെയും മറ്റും നോക്കി അങ്ങനെ ഇരുന്നു. എന്റെ മനസ്സിലേക്ക് സ്കൂളും അധ്യാപകരും സുഹൃത്തുക്കളുമെല്ലാം ഓടിയെത്തി.
വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്കൂൾ.സ്കൂളിന്റെ ഇരുവശങ്ങളിലായി നിറഞ് നിൽക്കുന്ന പച്ച പാടം. സ്കൂളിന്റെ കവാടത്തിന്റെ ഇരു വശങ്ങളിലും തളിർത്ത് നിൽക്കുന്ന മരങ്ങൾ.സ്നേഹനിദികളായ അദ്ധ്യാപകർ...... എല്ലാത്തിനും കൂടെ നിൽക്കുന്ന എൻ്റെ സുഹൃത്തുക്കൾ.......പരീക്ഷ ആവാറായി.... ഞാൻ എങ്ങനെ പോകും. കോഴിക്കോട് എത്തുന്നത് വരെ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു.........
കാറ് കോളേജിന്റെ മുറ്റത്തേക്ക്.. നീണ്ട് നിവർന്ന് കിടക്കുന്ന കോളേജ്.ആളും ബഹളവും നിറഞ അന്തരീക്ഷം. കാണുമ്പോൾ തന്നെ പേടിയാകുന്നു. ഇനി എത്ര നാൾ ഇവിടെ കഴിയണം.ഒന്നും മനസ്സിലാകുന്നില്ല. ഉപ്പ പറഞ്ഞു. നിങ്ങൾ കുറച്ച് സമയം കാറിൽ ഇരിക്ക്. ഞാൻ പോയി ഒ.പി ഒക്കെ നോക്കി അന്യേഷിച്ചിട്ട് വരാം.എന്റെ വീടിനടുത്തുള്ള ഒരു കിഡ്നി രോഗി ഇവിടെയുണ്ട്. അവരോട് ഒപ്പമുള്ള ആളോട് ഷീട്ട് എടുത്ത് വെക്കാൻ വേണ്ടി ഉപ്പ നേരെത്തെ തന്നെ വിളിച്ച് പറഞിരുന്നു. ഷീട്ടുമായി അബൂട്ടിക്ക ഉപ്പയുടെ അടുത്തേക്ക് വന്നു.പിന്നെ അവര് എവിടയോ പോയി വീൽ ചെയറുമായി എന്റെടുത്തേക്ക് വന്നു.എന്നെ കാറിൽ നിന്നും ഇറക്കി വീൽ ചെയറിൽ ഇരുത്തി. കുറച്ച് സമയം വീൽ ചെയറിൽ ഇരുന്നു.സാധരണ ഹോസ്പിറ്റലിൽ നിന്നും വ്യത്യസ്തമാണ്. ആംബുലൻസുകളുടെ ശബ്ദം കൊണ്ട് നിറഞിരിക്കുന്നു. ആംബുലൻസ് വരുന്നു. രോഗിയെ ഇറക്കി പെട്ടന്ന് തന്നെ തിരിച്ച് പോകുന്നു എല്ലാം ഒരു മിന്നൽ പോലെ......
ഇതിനിടയിൽ ഉമ്മ എന്നെ ഞെട്ടിപ്പിച്ച് കൊണ്ട് ഒരു കാര്യം പറഞു: ഇത് കേട്ടതും ഞാൻ ആകെ വേവലാതിയിലായി. ഞാൻ ഇക്കഴിഞ മഴയിൽ എന്റെ തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്ത് നടു അടിച്ച് വീണിരുന്നു. അതു കൊണ്ട് നടുവിന് നീര് വന്നിട്ടുണ്ട്. നീര് എടുത്ത് കളയണം.അതിന് ചെറിയ ഒരു സർജറി വേണം. എന്നിൽ നിന്നും ഇത് വരെ മറച്ച് വച്ച സത്യം ഞാനറിഞ്ഞു. പടച്ചവനേ.....തിരിച്ച് മറുപടി പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു. ഉമ്മയുടെ വാക്കുകൾ സമാധാനപ്പെടുത്തുന്നത് പോലെയാണെങ്കിൽ പോലും എനിക്ക് എന്റെ ഉള്ളിലേക്ക് തീ കനലുകൾ വാരിയിടുന്നത് പോലെയാണ് തോന്നിയത്. ഇത് പറഞ് ഞങ്ങൾ നേരെ ഡോക്ടറുടെ ഒ.പിയിലേക്ക് പോയി. ജീവിതത്തിൽ ഇന്നാണ് ഞാൻ ആദ്യമായി മെഡിക്കൽ കോളേജിലേക്ക് കയറുന്നത്. വളരെ ആശങ്കയോടെയും ആകാംശയോടെയും വരാന്തയിലുള്ള രോഗികളെയും മറ്റും ശ്രദ്ധിച്ചുകൊണ്ടിരുന്നു. എന്നെക്കാൾ പ്രായം കുറവുള്ള ഒരു കുട്ടിയെ മാത്രമാണ് കാണാൻ കഴിഞത്. ആറാം ക്ലാസിൽ പഠിക്കുന്നു. സഫ എന്നാണ് പേര്.എന്റെ അതേ അവസ്ഥ. കാലുകൾ പെട്ടന്ന് തളർന്ന് പോയതാണ്. സർജറി കഴിഞതാണ്. എനിക്ക് വേണം എന്ന് പറഞ അതേ സർജറി.നട്ടെല്ലിന്...........
ഒരു മടിയും കൂടാടെ ഞാൻ എന്റെ മനസ്സിലുള്ള ഓരോ ചോദ്യചിഹ്നങ്ങളും അവൾക്ക് മുന്നിലേക്ക് നീട്ടി. വളരെ നല്ലരീതിയിൽ തന്നെ എനിക്കതിന് മറുപടി തരുകയും ചെയ്തു. ഞങ്ങളുടെ സംസാരത്തിനിടയിൽ സമയം പോയതറിഞ്ഞില്ല. ഇന്ന് ആദ്യമായി കണ്ടതാണെങ്കിൽ പോലും വളരെ കാലത്തെ മുൻ പരിചയം ഉള്ളത് പോലെ തോന്നി.
ഇതിനിടയിൽ മാമൻ വന്നിരുന്നു.
അപ്പഴേക്കും ഞങ്ങൾക്ക് ഡോക്ടറുടെ അടുക്കലേക്ക് പോവേണ്ട സമയമാവാറായിരുന്നു. ഞാനും ഉപ്പയും മാമനും റിസൽറ്റുമായി ഡോക്ട്ടറുടെ റൂമിലേക്ക് .....
ഡോക്ട്ടറെ കണ്ടതും എന്റെ പേടിയുടെ കാഠിന്യം വർദ്ദിക്കാൻ തുടങ്ങി ഡോക്ട്ടറുടെ സംസാരം കേട്ടപ്പോൾ പേടി പതിന്മടങ്ങായി.
എന്തന്നാൽ സംസാരം വളരെ ഗൗരവത്തോടെയും പേടിപെടുത്തു
ന്നത് പോലെയുമായിരുന്നു. ഡോക്ടർ എന്നെ കണ്ട ഷേശം രോഗിയെ പുറത്ത് കൊണ്ട് പോകൂ എന്ന് പറഞ്ഞു.ഇത് കേട്ടപോൾ സത്യം പറഞ്ഞാൽ നല്ല വിശമമായി.
ഞാനറിയാൻ പാടില്ലാത്ത എന്തോ ഒരു ചർച്ചക്ക് വേണ്ടിയായിരിക്കും എന്ന് എനിക്കുറപ്പായി.പിന്നെ ഞാൻ കരുതി സർജറി വേണം എന്ന് പറഞതല്ലേ അതങ്ങാനും പറയാനായിരിക്കും. എനിക്ക് വീണ്ടും നല്ല വേദന വരാൻ തുടങ്ങി.......
വേദനയായത് കൊണ്ട് തന്നെ അതികം ഇരുത്തിക്കണ്ട എന്ന് പറഞ് അഡ്മിറ്റിന്റെ കാര്യങ്ങൾ ഉപ്പ വേഗം പോയി ശരിയാക്കി.ഞങ്ങൾ വാർഡിലേക്ക് പോയി.പോകുന്ന വഴിയിലാകെ ആളുകൾ നിറഞ് നിൽക്കുന്നു. . ഇടത്തും വലത്തും. കുറെ രോഗികൾ പായ വിരിച്ച് നിലത്ത് കിടക്കുന്നു. ഞാൻ അപ്പോഴൊക്കെ വേദന കൊണ്ട് പുളയുകയാണ്. വാർഡ് കണ്ടപ്പോൾ തന്നെ ഒരു ഞെട്ടൽ.Bed ഒഴിവില്ല. എന്നേയും കൂട്ടി ഞാൻ വരുമ്പോൾ കണ്ട വരാന്തയിലേക്ക് .....
ഞാൻ വേദനയായത് കൊണ്ട് തന്നെ നന്നായി കരയുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആളുകളുടെ ശ്രദ്ധ എന്നിലേക്ക് കേന്ദ്രീകരിച്ചിരുന്നു. എനിക്ക് കിടക്കാൻ തീരെ കഴിയുന്നില്ല. എന്റെ വെപ്രാളവും കളിയും കണ്ട് ഒരു സിസ്റ്റർ വന്ന് കാര്യമന്യേഷിച്ചു.സിസ്റ്റർ പോയി കുറച്ച് സമയം കഴിഞ് തിരിച്ച് വന്നിട്ട് പറഞ്ഞു.Bed ഒഴിവുണ്ട്. കുട്ടിയേയും കൊണ്ട് വരൂ...... ഇത് കേൾക്കേണ്ട താമസം. എന്നെയും കൊണ്ട് പെട്ടന്ന് തന്നെ വാർഡിലേക്ക് പോയി. അവിടെ എത്തിയപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. എന്നെ കിടത്താൻ വേണ്ടി പാവം ഒരു പ്രായമായ അമ്മൂമയെ ഒഴിവാക്കുകയാണ്. കണ്ണ് വരെ നന്നായി തുറക്കാത്ത എഴുന്നേൽക്കാൻ കഴിയാത്ത അമ്മൂമ. അങ്ങനെ അവരെ അവിടെ നിന്നും ഒഴിവാക്കി. ഞാൻ ആ Bed ലേക്ക്............
ഇൻഷാ അല്ലാഹ് തുടരാം
6
എന്നെ നിലത്ത് കിടത്തിയപ്പോൾ ഞാൻ വിചാരിച്ചു Bed ലേക്ക് മാറിയാൽ വേദന കുറയും എന്ന്.എന്നാൽ Bed ലെത്തിയപ്പോഴും വേദനക്ക് മാറ്റമൊന്നുമുണ്ടായില്ല. ഉപ്പ ഇവിടെയുള്ള സിസ്റ്ററോഡ് കാര്യം പറഞ്ഞു.സിസ്റ്റർ പറഞ്ഞു: ഡോക്ടർ മരുന്ന് എഴുതി തരാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ല....
എന്റെ വാർഡിന്റെ മുമ്പിൽ ഒരു Icu ഉണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു;വാർഡിൽ ഡോക്ടർമാർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ഓടുകയുമൊക്കെ ചെയ്യുന്നുണ്ട്.എനിക്ക് വേദന കൂടിയപ്പോൾ ഞാൻ എന്റെ മുമ്പിലൂടെ പോകുന്ന ഒരു ഡോക്ടറെ വിളിച്ചു. എന്നിട്ട് പറഞു: സാറെ..... എനിക്ക് വല്ലാതെ നടുവേദനയാകുന്നു. ഡോക്ടർ പറഞു: അയ്യോ ഇത് ന്യൂറോ കേസ് അല്ലെ. ഞാനല്ല ഇതിന്റെ ആള്.നിങ്ങൾ സിസ്റ്ററോഡ് പറഞ് നോക്കൂ..... ഇതും പറഞ്ഞ് മൂപ്പര് പോയി.പിന്നെ കുറച്ച് സമയം കഴിഞപ്പോൾ ഒരു ഡോക്ടർ വന്നു. ഒരു പാവം ഡോക്ടർ. എന്നെ പരിശോധിച്ചു. സാറ് നേരെത്തെ പറഞ്ഞ ന്യൂറോളജിസ്റ്റ്... എന്നെ നോക്കേണ്ടിയിരുന്ന ഡോക്ടർ ഇതാണെന്ന് എനിക്കിപ്പോൾ മനസ്സിലായി.പിന്നെ കുറച്ച് സമയം കഴിഞ് സിസ്റ്റർ വന്ന് injection വെച്ചപ്പോൾ വേദനക്ക് അൽപ്പം ശമനം വന്നു. ചുറ്റുമുള്ള ആളുകൾ എന്നെ തന്നെ നോക്കി നിൽക്കുന്നു എന്നത് വേദനയെക്കാൾ ഭയാനകമായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ
വാർഡിലുള്ളവർ ഒരോരുത്തരായി വിവരമന്വേഷിക്കാനുള്ള വരവ് തുടങ്ങി. എനിക്ക് നന്നായി ദേഷ്യം വന്നെട്ടുണ്ടെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ഉള്ളിലൊതുക്കി.ഞാൻ വാർഡിലുള്ള രോഗികളെ ശ്രദ്ധിച്ചു;അവർക്കിടയിൽ എന്നെ പോലെ തന്നെ പ്രായാസകരമായ അവസ്ഥയിലുള്ള ഒരാളെ മാത്രമാണ് എനിക്ക് കാണാൻ കഴിഞത്. ഒരു അമ്മച്ചി.എന്നെ പോലെ തന്നെ അമ്മച്ചിയും കരയുകയാണ്. ഈ വാർഡിലുള്ള ആളുകളിൽ കരയുന്ന രണ്ട് ആളുകൾ മാത്രമാണ് ഉള്ളത്.15 വയസുള്ള ഞാനും 97 വയസുള്ള അമ്മച്ചിയും. എനിക്ക് എന്റെ വേദനയെക്കാൾ സങ്കടം തോന്നിയത് അമ്മച്ചിയുടെ വേദന കണ്ടപ്പോഴാണ്.
അതിനൊരു കാരണവുമുണ്ടായിരുന്നു.
പുറത്ത് ഇരുട്ടായെങ്കിലും ഹോസ്പിറ്റലിന്റെ അകത്ത് നിറഞ്ഞു നിൽക്കുന്നത് വെളിച്ചമായിരുന്നു. എന്നെ മൂത്രമൊഴിപ്പിക്കാൻ വേണ്ടി കൊണ്ടുപോയി. But........ യൂറിൻ Block ആയി.പിന്നെ പോയി റ്റ്യൂബിട്ടു.....കാലും തളർന്നു, നടുവേദനയുമാകുന്നു, യൂറിൻ Block ആവുകയും ചെയ്തു. ഇനി എന്താണാവോ അടുത്തത്. ഒന്നും മനസിലാകുന്നില്ല.സമയം പോയതറിഞ്ഞെയില്ല. രാത്രിയിലുള്ള injection വെക്കാൻ ഒരു സിസ്റ്റർ വന്നു. എനിക്കെന്താ പറ്റിയത് എന്നൊക്കെ ചോദിച്ചറിഞ് സിസ്റ്റർ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി. കുറച്ച് സമയം കഴിഞപ്പോൾ വാർഡിലുള്ള ചില light ഒക്കെ സിസ്റ്റർ വന്ന് off ചെയ്തു.പിന്നെ എല്ലാവരും നിദ്രയിലേക്കാണ്ടു.......
injection വച്ചത് കൊണ്ടാണെന്ന് തോന്നുന്നു. വേദനയില്ലാതെ ഉറങ്ങാൻ കഴിഞു....
രാത്രിയിലും പാവം അമ്മച്ചി വേദന കൊണ്ട് കരയുകയാണ്.രാവിലെ ആയപ്പോൾ ഞാൻ എന്റെ ഉമ്മാമയോട് അമ്മച്ചിക്കെന്താ പറ്റിയത് എന്ന് പോയി അന്വേഷിക്കാൻ പറഞു......
അപ്പഴേക്കും ഡോക്ടർ വന്നു.രാജീവ് ഡോക്ടർ.ഒറ്റക്കല്ല. ഒപ്പം ഇന്നലെ വന്ന ഡോക്ടറും വേറെ കുറെ ഡോക്ടർമാരും ഉണ്ടായിരുന്നു.രാജീവ് ഡോക്ടറോട് ഇന്നലെ വന്ന ഡോക്ടർ എന്തക്കയോ പറഞ് കൊടുക്കുന്നുണ്ടായിരുന്നു. ആ ഡോക്ടറുടെ പേര് എനിക്ക് അറിയില്ലായിരുന്നു. എന്റെ സർജറിയെ പറ്റി അവർ ഒന്നും തന്നെ ഞങ്ങളോട് പറഞ്ഞില്ല. പിന്നെ ഉമ്മാമ അമ്മച്ചിയെ പോയി നോക്കി വന്നു. അമ്മച്ചി വീണതാണത്രേ ......
അമ്മച്ചിയോട് ഒപ്പമുള്ളത് അകന്ന ബന്ധത്തിലുള്ള ആരോ ആണ്. ശരീരമാകെ വെള്ളപാണ്ഡാൽ ചുറ്റപെട്ട അമ്മച്ചിയുടെ നിലവിളിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ആകെ അമ്മച്ചി കരയാതിരിക്കുന്നത് എന്തങ്കിലും ഭക്ഷണം കഴിക്കുമ്പോൾ മാത്രമാണ്. അമ്മച്ചിയെ അവർ നന്നായി പരിചരിക്കുന്നതിന് പകരം ചീത്തപറയുകയും ചിരിക്കുകയുമാണ് ചെയ്യുന്നത്. ഇത് കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടമായി. എനിക്ക് വല്ലാതെ വേദന വരുമ്പോൾ ഞാനമ്മച്ചിയെ നോക്കും.എന്നെക്കാൾ പ്രയാസത്തിലുള്ള അമ്മച്ചിയെ കാണുമ്പോൾ എന്റെ വേദനക്ക് അൽപ്പം ശമനം കിട്ടും. അമ്മച്ചിയുടെ വേദന കാണുമ്പോൾ എന്റെ വേദന ഒന്നുമല്ലന്ന് അറിയാതെതോന്നി പോകും. വാർഡിലുള്ള ചേച്ചിമാരും താത്താമാരുമൊക്കെ എന്റെടുത്ത് വന്ന് ഓരോന്ന് നേർച്ചയാക്കാനും മറ്റുമൊക്കെ പറഞ് തന്നു.കൂടാതെ പേടികണ്ട, ഒന്നുമുണ്ടാവില്ല, അങ്ങനയൊക്കെ പറഞ് തരുകയും ചെയ്തു .എനിക്ക് ഇന്ന് തീരെ കിടക്കാൻ കഴിയുന്നില്ല. കിടക്കുമ്പൊ ഭയങ്കര വേദനയാ .. ഇരിക്കുമ്പോൾ കുറച്ചൊരു സമാധാനമുണ്ട്.കാലുകൾ ഉമ്മ താഴേക്ക് തൂക്കിയിട്ട് തന്നു. ഇന്ന് മുഴുവനും ഇരുന്നു.രാത്രിയായപ്പോൾ കിടന്നു. നല്ല വേദനയുണ്ട്.injection കഴിഞു. വേദനക്ക് വലിയ മാറ്റമൊന്നും കണ്ടില്ല.കിടക്കാനാണ് തീരെ കഴിയാത്തത്.രാത്രി തീരെ ഉറങ്ങാൻ കഴിഞില്ല. വേദന കാരണം തിരിഞ് കിടക്കാൻ പോലും കഴിയാത്ത അവസ്ഥ. അഡ്മിറ്റായിട്ട് രണ്ട് ദിവസമായി.വേദനക്ക് കാര്യമായ മാറ്റമൊന്നും കാണാനായില്ല. സർജറിയുടെ കാര്യങ്ങളൊന്നും ഞാൻ കേൾക്കെ ഇത് വരെ ഡോക്ടർമാർ ഒന്നും മിണ്ടിയിട്ടുമില്ല.രാത്രിയെ തള്ളി നീക്കാൻ ഒരുപാട് കഷ്ട്പെട്ടു. എങ്ങനെയെങ്കിലും ഒന്ന് രാവിലെ ആയിരുന്നെങ്കിൽ.രാവിലെയാണ് ഡോക്ടർമാർ റൗൺസിന് വരുക. അപ്പോൾ വേദനയെ പറ്റി പറയാമെന്ന ചിന്തയായിരുന്നു എനിക്ക്. എന്നാൽ രാവിലെ അവർ വന്നപ്പോൾ ഞാൻ വേദനയെ പറ്റിയെല്ലാം പറഞ്ഞു. അവർ ഉപ്പയോട് എന്തോ പറയുന്നത് കേട്ടു. എന്താണ് എന്ന് എനിക്ക് മനസ്സിലായില്ല. ഉപ്പ ഞങ്ങളുടെ 'അടുത്തേക്ക് വളരെ വിഷമത്തോടെ വന്ന് പറഞ്ഞു: മോളെ....... സർജറി തിങ്കളാഴ്ചയാണ്. മനസ്സിൽ ഞാനൂഹിച്ചു.ഇന്ന് ശനി നാളെ ഞായർ മറ്റന്നാൾ എൻ്റെ സർജറി.ഉമ്മയുടെയും ഉമ്മാമയുടെയുമൊക്കെ കണ്ണ് നിറയാൻ തുടങ്ങി.പക്ഷെ എനിക്കെന്തോ കരച്ചില് വന്നില്ല. ചെറിയ കാര്യത്തിന് പോലും കരയുന്ന ഞാൻ ഈ വലിയ കാര്യം കേട്ടപ്പോൾ കരഞില്ല. പിന്നെ ഈ വേദന കാരണം എനിക്ക് സർജറിയെ പറ്റി ചിന്തിക്കാൻ സമയം കിട്ടിയില്ല എന്നതാണ് വാസ്തവം.പിന്നെ ഇന്ന് ഒരു വൈകുന്നേരമൊക്കെ ആയപ്പോൾ എൻ്റെ ഡോക്ടർ വന്നിട്ട് പറഞ്ഞു: സേഫ്റ്റി പിന്നുമെടുത്ത് എന്നെയും കൂട്ടി എക്സ്റ റൂമിലേക്ക് വരൂന്ന്'...... 4 പിന്ന് വാങ്ങണ്ടതിന് ഒരു പേക്കറ്റ് പിന്നുമായി ഉപ്പ വന്ന് ഞങ്ങൾ എക്സ്റേ റൂമിലേക്ക് പോയി. But ഡോക്ടർ ഞങ്ങളെ കാണാത്തത് കാരണം തിരികെ പോയിരുന്നു.പിന്നെ ഉപ്പ വാർഡിൽ പോയി ഡോക്ടറെയും കൂട്ടി തിരികെ വന്നു. വരുന്ന വഴിക്ക് ഡോക്ടറുടെ നമ്പർ ഉപ്പക്ക് കൊടുത്തു. ഡോക്ടർ വളരെ സൗമ്യമായ സംസാരത്തിനുടമയായിരുന്നു. എൻ്റെ എടുത്ത് വന്ന് എക്സ്റെ എടുത്ത് സർജറി ചെയ്യണ്ട സ്ഥലം പിന്ന് വച്ച് മാർക്ക് ചെയ്തു.പിന്നെ തിരിച്ച് വാർഡിലേക്ക്'........
എൻ്റെ കാലിലേക്ക് ഒരു ഷാളിൻ്റെ തുമ്പ് പോലും ഇടാൻ ഞാൻ അനുവദിച്ചില്ല. ഇന്ന് അത്രക്ക് വേദനയാണ്.ഞാൻ കിടക്കുന്ന കട്ടിൽ ആരെങ്കിലും ഒന്ന് തട്ടിയാൽ എൻ്റെ ദേഷ്യം അവരോട് തീർക്കാൻ തുടങ്ങി. പിന്നെ ഇന്ന് നിയാസ് സാറും ഗഫൂർ സാറും ഗസ്സാലി സാറും ജംഷാദ് സാറും സാജിറ ടീച്ചറുമൊക്കെ വന്നു. എൻ്റെ വേദന കാരണം സംസാരിക്കാൻ പോയിട്ട് ഒന്ന് നോക്കാൻ പോലും കഴിഞില്ല. സർജറി കഴിഞാൽ വേദന മാറും എന്ന് എന്നോട് നിയാസ് സാറ് പറഞു.ഇത് കേട്ടപോൾ ഞാൻ വിചാരിച്ചു .ഇന്ന് തന്നെ സർജറി കഴിഞാൽ മതിയായിരുന്നു.പിന്നെ എൻ്റെ സർജറി കഴിയാതെ സ്കൂളിൽ തീരുമാനിച്ച് വച്ചിരുന്ന പഠനയാത്ര നടത്തുന്നില്ലെന്നും അവർ പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടമായി. എന്തെന്നാൽ പാത്താം ക്ലാസ് കഴിഞ്ഞാൽ സുഹ്യത്തുക്കളുമായി പിരിയും. അതിനു മുമ്പ് ഞങ്ങളൊന്നിച്ച് ഒരു യാത്ര പോവുക എന്നത് ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹമായിരുന്നു. But ഞങ്ങളിൽ മിക്ക ആളുകളെയും വിട്ടിരുന്നില്ല. എന്നെയടക്കം. ഒന്ന് രണ്ടാഴ്ച വീട്ടിൽ പോയി എല്ലാവരും കഴിയുന്നതും കരഞ്ഞ് തന്നെ പരിശ്രമിച്ച് നോക്കി. But ചീറ്റിപ്പോയി. പല പ്രാവിശ്യം ഓരോ കാരണങ്ങൾ കൊണ്ട് യാത്ര മുടങ്ങിയതാണ്.ഇന്നിതാ ഞാൻ കാരണവും. ഞാൻ സാറിനോട് പറഞിരുന്നു: സാറെ യാത്രയൊന്നും മുടക്കണ്ട നിങ്ങള് പോയിക്കോളൂ ... പക്ഷെ സാറ് പറഞ്ഞു: കുട്ടികളുടെ ഇഷ്ടപ്രകാരമാണ് പിന്നെ നീ ഇങ്ങനെ ഉള്ളപോൾ ഞങ്ങൾ എങ്ങനയാടോ സന്തോഷത്തോടെ പോവുക. ഇത്രയു സ്നേഹമുള്ള അധ്യാപകരായിരും സുഹൃത്തുക്കളുമായിരുന്നു വാരാമ്പറ്റ ഗവൺമെൻ്റ് ഹൈസ്കൂളിലേത്.പിന്നെ ഒരു വൈകുന്നേരമൊക്കെ ആയപ്പോൾ എൻ്റെ സ്കൂളിൻ്റെ എച്ച് .എം ജെയ് സാറ് വിളിച്ചു. സാറ് എന്നോട് പറഞ് തന്ന ഒരോ വാക്കും എനിക്ക് ആത്മധൈര്യം തരുന്നതായിരുന്നു. എനിക്ക് സാറിൻ്റെ ആ ഒരു ഫോൺ കോൾ ആണ് പിന്നീട് ഒരു ആയുധമായി കിട്ടിയത്.പിന്നെ വേറെയും ആരൊക്കെയോ വന്നിട്ടുണ്ടായിരുന്നു. ഉപ്പാൻ്റെ സുഹൃത്ത് റാഫി ഉസ്താദ് അങ്ങനെ പലരും. എനിക്ക് അവരെയൊന്നും ക്യത്യമായി ഓർമ്മയില്ല. ഇന്ന് എനിക്ക് വിഷമമുള്ള ഒരു സംഭവമുണ്ടായി. അമ്മച്ചിയെ സർജറിക്ക് വേണ്ടി കൊണ്ട് പോയി.അത്എന്നെ വല്ലാതെ തളർത്തി. എനിക്ക് കൂട്ടിനുള്ള ആള് പോയി. വൈകുന്നേരമായപ്പോൾ വേദന കൂടി.സിസ്റ്ററോട് ഉപ്പ പോയി കാര്യം പറഞ്ഞു.സി സ്റ്ററ് ഡോക്ടറെ വിളിച്ചു. injection വച്ചു. But വേദനക്ക് ഒരു മാറ്റവുമില്ല.സിസ്റ്ററെ വിളിക്കുന്നു .സിസ്റ്റർ ഡോക്ടെറെ വിളിക്കുന്നു.injection വെക്കുന്നു. ഇതിങ്ങനെ ആവർത്തിക്കുന്നു.വേദനക്ക് മാറ്റമേ ഇല്ല. ഒരു മൂന്നോ നാലോ injection എടുത്തപോൾ സിസ്റ്റർ എന്നോട് പറഞ്ഞു. മോളെ നിൻ്റെ കിഡ്നിവരെ അടിച്ച് പോകും ഇങ്ങനെ injection വച്ചാൽ .അത് കൊണ്ട് കുറച്ചൊക്കെ ക്ഷമിക്ക്. ഉപ്പാനോടും എന്തക്കയോപ്പറഞു.ഇത് കേട്ടപ്പോൾ എനിക്ക് പേടിയായി. എങ്കിലും വേദന കാരണം ഞാൻ വീണ്ടും കരഞു. അങ്ങനെ ഒരു രാത്രി ആറ് injection വച്ചു. അപ്പൊ വേദന നിന്നില്ലെങ്കിലും നല്ലവണ്ണം കുറവ് തോന്നി. ഞായറാഴ്ച ആയതറിഞേയില്ല.നാളെ എൻ്റെ സർജറിയാണ്. ഇന്ന് ഈ വാർഡിലുള്ളവർ ആദ്യമായി ഞാൻ ചിരിക്കുന്നത് കണ്ടു. ചിരിച്ചത് കണ്ട് എല്ലാവർക്കും സന്തോഷമായി. സർജറി കഴിഞ് കിടക്കുന്ന ഒരു ചേച്ചി ഉമ്മയോട് പറഞ്ഞു : സമാധാനമായി...മോള് ഒന്ന് ചിരിച്ചു കണ്ടു.....
ഇന്ന് ഉപ്പയുടെ പെങ്ങളെ മകൻ വന്നു. ജുനൈദ്. പിന്നെ മാമനും ഉമ്മാമയുടെ ആങ്ങള റഷീക്കയും വന്ന്ക്ക്.പറയാൻ വിട്ട് പോയി ഈ ദിവസങ്ങളിൽ ഞാൻ കാര്യമായി കഴിച്ച ഭക്ഷണം എന്ന് പറയാൻ റഷീക്ക വാങ്ങിച്ച് തന്ന മസാല ദോശയാണ്.പിന്നെ ഉപാവയുടെ അനിയൻ ഹംസക്ക. ഉപ്പയുടെ സഹോദരിയും ഭർത്താവും.... നാളെ സർജറി ആയത് കൊണ്ടാണ് അവരൊക്കെ വന്നത്. വൈകുന്നേരം ആയപ്പോൾ അനസ്തേഷ്യ ഡോക്ടർ വന്നു. എന്നെ സർജറിക്ക് വേണ്ടി മയക്കുന്നതിൽ എന്തങ്കിലും കുഴപ്പമുണ്ടൊ എന്ന് അറിയാൻ. ഉപ്പയോട് എനിക്കെന്താ പറ്റിയത് എന്ന് അന്വേഷിച്ചു.നിറഞ കണ്ണുകളോടെ ഉപ്പ മറുപടി പറഞു. ഡോക്ടർ പറഞ്ഞു. പേടിക്കണ്ട. എൻ്റെ മകന് മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ഇങ്ങനെ തളർന്നിരുന്നു. ഇപ്പോൾ ഒരു കുഴപ്പവുമില്ല. ധൈര്യമായിട്ടിരിക്കു......
പിന്നെ ഉപ്പ BIood റെഡിയാക്കാൻ വേണ്ടി പോയി. ആരുടെയൊക്കെ സഹായത്താൽ അതും കിട്ടി.എൻ്റെ രക്തത്തിലേക്ക് മറ്റൊരാളുടെ രക്തം കലരാൻ പോവുകയാണ് എന്നോർത്ത് ഞാൻ വല്ലാതെ വിഷമിച്ചു. എൻ്റെ ഡോക്ടർ വന്ന് ഉപ്പയോട് എന്തൊക്കയോ പറഞ്ഞു. എന്താണെന്ന് വെച്ചാൽ നാളെയാണ് എൻ്റെ സർജറി നാളെ ആദ്യത്തെ സർജറി എൻ്റെയാണ്. അപ്പോ വെള്ളയും വെള്ളയുമൊക്കെ ഇട്ട് മുടിയൊക്കെ ചീകി രാവിലെ തന്നെ ഒരുങ്ങി നിൽക്കണം. എനിക്ക് പേടിയുള്ള കാര്യമെന്തന്ന് വച്ചാൽ സർജറി റൂമിലേക്ക് ഒറ്റക്ക് പോവേണ്ടതാലോചിച്ചായിരുന്നു. ഉപ്പയോ ഉമ്മയോ ഒപ്പം വന്നിരുന്നെങ്കിൽ എന്ന് അറിയാതെ ചിന്തിച്ചുപോയി. പിന്നെ ഈ ദിവസം കഴിഞ്ഞ് പോയത് ഞാനറിഞ്ഞില്ല.
രാവിലെ ഉമ്മ എന്നെ തട്ടിയുണർത്തിയപ്പോഴാണ് ഞാൻ ഉറക്കമുണർന്നത്. ഉപ്പ പുതിയ വെള്ള മുണ്ടും ബ്ലൗസുമായി വന്നു. അങ്ങനെ എന്നെ സർജറി റൂമിലേക്ക് കൊണ്ടു പോകേണ്ട എല്ലാ ഒരുക്കവും കഴിഞ്ഞു. എനിക്ക് പച്ചവെളളം പോലും രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തരരുത് എന്ന് പറഞ്ഞത് കൊണ്ട് ഒന്നും തന്നില്ല. അങ്ങനെ ഡോക്ടർ വന്നു. എന്നെയും കൊണ്ട് വരൂ എന്ന് പറഞ്ഞു. ആദ്യമായി ഞാനങ്ങനെ ട്രോളിയിലേക്ക്...
അങ്ങനെ വാർഡിൽ നിന്നും ഞാനിറങ്ങി. ഒരു സർജറി കഴിഞ്ഞ് മുൻ പരിചയമുള്ള എൻ്റെ മാമൻ പോകുന്ന വഴിക്ക് എന്നോട് പറഞ്ഞു. കുഞ്ഞോളെ..... നിന്നെ ഇവിടുന്ന് കൊണ്ട് പോയ ഉടനെ സർജറിക്ക് വേണ്ടി കയറ്റില്ല. കുറച്ച് സമയമൊക്കെ എടുക്കും. ടെൻഷൻ ആവരുത്. അങ്ങനെ ഒരാളെ ആദ്യമായി ഗൾഫിലൊക്കെ പറഞ്ഞ് അയക്കുന്നത് പോലെ എല്ലാരുടെയും കണ്ണൊക്കെ നിറഞ്ഞ് മുത്തമൊക്കെ തന്ന് അങ്ങനെ ഒരു കാക്ക വന്ന് ട്രോളി പിടിച്ച് ഞാനുമായി ഓപ്പറേഷൻ വാർഡിലേക്ക്.......
7
എന്നെയും കൊണ്ടയാൾ മുന്നോട്ട് നീങ്ങി.ഏകാന്തമായ ആ വരാന്തയിൽ ഒരു വശത്തായിട്ട് എൻ്റെ ട്രോളിയെ പാർക്ക് ചെയ്ത് ഒരു വാക്ക് പോലും മിണ്ടാതെ അയാൾ എങ്ങോട്ടോ പോയി. കുറച്ച് സമയം കഴിഞപ്പോൾ എൻ്റെ മാമൻ പറഞ വാക്കുകൾ എൻ്റെ മനസ്സിലേക്ക് ഓടിയെത്തി.പെട്ടെന്ന് ഒന്നും സർജറിക്ക് വേണ്ടി കേറ്റില്ലാന്ന് പറഞത്. ആരെയും കാണാനില്ല. ഒരു റൂമിൽ പോലും ഒറ്റക്ക് നിൽക്കാൻ എനിക്ക് പേടിയാണ്.
ഇപ്പഴിതാ ആരുമില്ലാത്ത ഏകാന്തമായ വരാന്തയിൽ കാലുകൾക്ക് പോലും സ്വാധീനമില്ലാത്ത എന്നെ തനിച്ചിട്ടിരിക്കുന്നു.
പതിയെ പതിയെ ആളനക്കമുണ്ടാവാൻ തുടങ്ങിയിരിക്കുന്നു. അടിച്ച് വാരുന്ന ചേച്ചിമാരെയും ചേട്ടന്മാരെയും കാണുന്നുണ്ട്. എൻ്റെ ഡോക്ടർ ഒഴികെയുള്ള പല ഡോക്ടർമാരും സർജറി സമയത്ത് ഇടുന്ന മാസ്ക്ക് ഒക്കെ ഇട്ട് പരക്കെ നടക്കുന്നത് കാണുന്നുണ്ട്. പക്ഷെ ആരും എന്നെ ഒന്ന് നോക്കുക പോലും ചെയ്യുന്നില്ല. അപ്പഴാണ് ഞാനൊരു കാഴ്ചകണ്ടത്. കുറെ സ്ത്രീകൾ (സർജറിക്ക് തയാറായി വന്നിരിക്കുന്നു.ഒന്നിന് പിറകെ ഒന്നായി കൊയ്ത്തിന് പോകുന്നത് പോലെ.... എൻ്റെ മുമ്പിലൂടെ നടന്ന് നീങ്ങി.പിന്നെ കുറച്ച് കഴിഞപ്പോൾ എന്നെ പോലെ ട്രോളിയിലുള്ള ഒന്ന് രണ്ടാളെ ഈ വരാന്തയിൽ കൊണ്ട് വന്നിട്ടുണ്ട്.
ഒരു ഡോക്ടർ പോലും എന്നെ തിരിഞ് നോക്കുന്നില്ല എന്നത് എനിക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യമായിരുന്നു. എൻ്റെ ഡോക്ടറെയാണെങ്കിൽ കാണുന്നുമില്ല. എൻ്റെടുത്ത് ഒരു ഡോക്ടർ വന്നു. അപ്പൊ എനിക്ക് സമാധാനമായി. പേര് ചോദിച്ചു. എന്നിട്ട് പോയി.പേര് മാത്രമാണ് ചോദിച്ചെതെങ്കിൽ പോലും എനിക്ക് വളരെ സന്തോഷമായി.ഇത്രയും സമയം ഇവിടെ നിന്നിട്ട് ഒരാളെങ്കിലും എൻ്റെടുത്ത് വന്നല്ലോ എന്നാലോചിച്ച് ........
കുറെ സമയം അങ്ങനെ നീണ്ടുപോയി. ആദ്യത്തെ സർജറി എൻ്റതാണ് എന്ന് പറഞിട്ട് ഈ അവസ്ഥ ഇനി ഒരു ഏഴാമത്തെ എട്ടാമത്തെ ആളുകളെയൊക്കെ അവസ്ഥ എന്തായിരിക്കും. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം എൻ്റെ ഡോക്ടർ എൻ്റെടുത്ത് വന്നു. എന്നും കാണുന്നതിലും വ്യത്യസ്മായ വേഷത്തിൽ.എൻ്റടുത്ത് വന്ന് മുബഷിറാന്ന് ഒരു വിളി.പിന്നെ എൻ്റെ MRI സ്കാനിങ്ങ് റിസൾട്ട് നോക്കി പിന്നെ സാറ് എന്നെയും കൂട്ടി തൊട്ടടുത്തുള്ള സർജറി റൂമിലേക്ക്...... റൂമ് കണ്ടതും ശ്യാസമൊന്ന് നിലച്ചത് പോലെ. എൻ്റെ കാലിന് ബലമുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷെ ഞാൻ ഇറങ്ങി ഓടിയിട്ടുണ്ടായിരിക്കും. തൊണ്ട എന്തോ ഇടറുന്നത് പോലെ തോന്നി. ശ രീരമാകെ കുഴയുന്നത് പോലെ. വല്ലാത്ത ഒരു അവസ്ഥ.
ഇവിടെ വേറെയും കുറെ ഡോക്ടർമാരുണ്ട്. എനിക്ക് ഒന്നുറക്കെ കരയണമെന്ന് ഉണ്ടായിരുന്നു.പിന്നെ ഞാൻ വിചാരിച്ചു വരുന്നിടത്ത് വച്ച് കാണാം. ഇനിയെന്ത് ?അടുത്തതായി എന്ത് ചെയ്യും എന്ന ചോദ്യചിഹ്നം മനസ് ചോദിച്ച് കൊണ്ടിരിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.
എന്നെ ട്രോളിയിൽ നിന്നും സർജറി ചെയ്യാൻ പോകുന്ന സാധനത്തിലേക്ക് അവർ മാറ്റി കിടത്തി. എൻ്റെ ശരീരത്തിലേക്ക് എന്തൊക്കയോ കുത്തിവച്ചു. മുഖത്ത് ഓക്സിജൻ മാസ്ക് വച്ചു. എൻ്റെ ഹ്യദയമിടിപ്പ് ഞാനറിയുന്നുണ്ടായിരുന്നു.പിന്നെ ഡോക്ടർ എന്റെ കയ്യിൽ ഒരു ഇഞ്ചക്ഷൻ എടുത്തു.എന്നിട്ട് ഡോക്ടറുടെ കയ്യിലുള്ള സാധനം അമർത്താൻ തുടങ്ങി. എന്നോട് പറഞ്ഞു: പേടിക്കണ്ട മോളെ.... കണ്ണടച്ചോളൂ..... അതിന് മുമ്പ് എൻ്റെ തലയുടെ മുകളിലുള്ള ഒരു പ്രത്യേകതരം ബൾബ് എനിക്ക് നേരെ താഴ്തിവച്ചു.പിന്നെ ഞാൻ കണ്ണടച്ചു..................... .
കണ്ണ് തുറന്നപ്പോൾ ഞാനെവിടയോ ആണുള്ളത്.വ്യക്തമായി ഒന്നും കാണാൻ സാധിക്കുന്നില്ല. കാണുന്നത് എല്ലാം രണ്ടെണ്ണമായിട്ടാണ്. തൊണ്ട വല്ലാതെ വരണ്ടിട്ടുണ്ട്. അതിശക്തമായ ദാഹമുണ്ട്.കണ്ണ് കുറച്ചൊന്ന് ശരിയായി വരുന്നുണ്ട്. എൻ്റെ സർജറികഴിഞ്ഞോ...? അറിയില്ല. ഞാനാദ്യം കിടന്ന വരാന്തയിലാണെന്നെനിക്ക് പിന്നീട് മനസ്സിലായി.എൻ്റെടുത്ത് കൂടെ ഒരു അടിച്ചുവാരുന്ന ചേച്ചി പോകുന്നുണ്ടായിരുന്നു. ഞാൻ ചേച്ചിയെ വിളിച്ചു ചോദിച്ചു : ചേച്ചി സമയം എത്രയായി ? അപ്പോ പറഞ്ഞു : 12:45 ആയി. വെളുപ്പിന് 6 മണിക്ക് വന്നതാണ് ഞാൻ ഇപ്പൊ 12:45 ആയി. സർജറി കഴിഞ്ഞിട്ടുണ്ടാവുമെന്ന് മനസ്സിൽ ഊഹിച്ചു. സംശയം വേണ്ടെന്ന് കരുതി ഞാൻ ചേച്ചിയോട് ചോദിച്ചു. എൻ്റെ സർജറി കഴിഞ്ഞോ..? അതൊക്കെ എപ്പഴോ കഴിഞ്ഞു എന്ന് എനിക്ക് മറുപടിയും കിട്ടി. ഒരിറ്റു വെള്ളത്തിന് വേണ്ടി ഞാൻ ചോദിച്ചപ്പോൾ ഇപ്പൊ കുടിക്കാൻ പറ്റില്ലെന്ന വിഷമകരമായ മറുപടിയാണ് തന്നത്.
കുറച്ച് സമയം കഴിഞ്ഞപ്പോൾ എൻ്റെ ട്രോളി മുന്നോട്ട് നീങ്ങി. എന്നെയും കൊണ്ടയാൾ പുറത്തേക്ക്.......
എന്നെ കണ്ട സന്തോഷത്തിൽ ഉപ്പയും ഉമ്മയുമൊക്കെ ഓടി വന്ന് എൻ്റെ അരികിലെത്തി.മോളെ എന്നൊരു വിളി.എനിക്ക് കുറച്ച് വെള്ളം തരുമോ? എന്ന് ചോദിച്ചു. അയാൾ എന്നെയും കൊണ്ട് ICU വിലേക്ക്.......
ഇവിടെ എനിക്ക് കൂട്ടിന് മൂന്ന് മാലാഘമാരും പിന്നെ എന്നെ പോലെയുള്ള മൂന്ന് രോഗികളുമുണ്ട്. എനിക്ക് വെളളം കൊടുക്കട്ടെ എന്ന് ഉമ്മ ഒരു മാലാഘയോട് ചോദിച്ചു: ഇപ്പോൾ പറ്റില്ല. പുറത്ത് പോയ്ക്കോളൂ... ആവശ്യമുള്ളപ്പോൾ വിളിക്കാം എന്ന് പറഞ് ഉമ്മയെയൊക്കെ പുറത്താക്കി.
എന്നോട് ഒരു മാലാഘ പേര് ചോദിച്ചു.ഞാൻ പേര് പറഞശേഷം അവരോട് എന്റെ ഡിസ്ചാർജ് എപ്പഴാ എന്ന് ചോദിച്ചു. അപ്പൊ ഇവിടെയുള്ള എല്ലാവരും ചിരിച്ചു. എന്നിട്ട് പറഞ്ഞു: അതൊന്നും ഇപ്പ ചിന്തിക്കണ്ട ട്ടോ....
ഞാൻ യഥാർത ദാഹം എന്നത് എന്താണെന്ന് അറിയാൻ തുടങ്ങി. പടച്ചവൻ തന്ന വലിയ ഒരു അനുഗ്രഹമാണ് ജലം. അത് മനസ്സിലാക്കാതെ നാം വെള്ളം പാഴാക്കുന്നു.
യഥാർത ദാഹവും വെള്ളം കിട്ടാത്ത അവസ്ഥയും അറിയാത്തത് കൊണ്ടാണ് മനുഷ്യൻ ഇങ്ങനെ ചെയ്യുന്നത്.ഇന്ന് വരെ യാഥാർതത്തിൽ ഒരിറ്റ് വെള്ളത്തിൻ്റെ ഉപകാരം എല്ലാവരെയും പോലെ തന്നെ ഞാനും മനസ്സിലാക്കിയിരുന്നില്ല. എന്നാൽ ഇന്ന് ഞാനറിഞ്ഞിരിക്കുന്നു. എന്താണ് ഒരു തുള്ളി ജലത്തിൻ്റെ വില.......
ഞാൻ ചോദിച്ചു ബുദ്ധിമുട്ടിച്ചപ്പോൾ ഉമ്മയോട് കുറച്ച് വെള്ളം കൊടുത്തോളൂ എന്ന് പറഞ്ഞു. ഉമ്മ തന്ന ആ വെള്ളം ആ സമയത്ത് എനിക്ക് ഹൗളുൽ കൗസർ പോലെയായിട്ടാണ് തോന്നിയത്.ഞാൻ പാഴാക്കിയ ഒരു തുള്ളി വെള്ളത്തിൻ്റെ പേരിൽ പോലും ഞാൻ ഇന്ന് അല്ലാഹുവിനോട് ആത്മാർഥമായി എനിക്ക് പൊറുത്ത് തരാൻ വേണ്ടി ദുആ ചെയ്തു.എന്റെ തൊട്ടപ്പുറത്ത് കിടക്കുന്നയാളെ ഞാൻ നോക്കി. ഞാനൊന്ന് ഞെട്ടി. അയാളുടെ തലയ്ക്ക് സർജറി കഴിഞതാണ്. എന്നിട്ട് തലയിൽ ഒരു പൈപ്പിട്ടിട്ടുണ്ട്. അതിലൂടെ ഒരു സാധനത്തിലേക്ക് രക്തം വരുന്നു.പടച്ചവൻ എനിക്കീ അവസ്ഥ തന്നില്ലന്ന് കരുതി ഞാൻ അല്ലാഹുവിനോട് നന്ദി പറഞ്ഞു.
അവർ നിശ്ചയിച്ച സമയങ്ങളിൽ ഉമ്മ വന്ന് എന്തെങ്കിലും തരും പോകും. അതികസമയമൊന്നും ഉമ്മയെ നിൽക്കാൻ സമ്മതിക്കില്ല.രാത്രി സമയമായി. നടുവേദന ഒട്ടും ഇല്ല എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ടായിരുന്നു.
എനിക്ക് നല്ല ക്ഷീണമുണ്ടായിരുന്നു. ഞാൻ നിദ്രയിലേക്കാണ്ടു.....
പെട്ടന്ന്....
മുബഷിറാ..... വിരലനക്കികെ, വിരലനക്കിക്കെ..... ഞാൻ ഞെട്ടിയുണർന്നു. ആരാണെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത്. എന്റെ ഡോക്ടർ.വിരലുകൾ അനക്കമുണ്ട് എന്ന് പറയിപ്പിക്കാനാണെന്ന് തോന്നുന്നു.മെല്ലെ ഒന്ന് താഴോട്ട്. അത്രമാത്രം.പിന്നെ സാറ് എന്റെ കാലിൽ ബാൻഡേജ് കെട്ടാൻ തുടങ്ങി. എന്റെ മനസിൽ സർജറി കഴിഞ്ഞാൽ കാല് ശരിയാകും എന്നായിരുന്നു.പക്ഷെ എനിക്ക് തെറ്റി.കാലുകൾക്ക് ഒരംശം മാറ്റം സംഭവിക്കുന്നതിന് പകരമായി ഉള്ള അനക്കം നിൽക്കുകയാണ് ചെയ്തത്. ഞാനൊന്ന് തൊണ്ട അനക്കിയാൽ അപ്പോൾ തന്നെ മാലാഘമാർ ചോദിക്കും.എന്താ ... വെള്ളം വേണോ, വേദനയുണ്ടൊ എന്നൊക്കെ.അത്രയ്ക്കും ശ്രദ്ധയും കരുതലുമായിരുന്നു ഇവിടെയുള്ള മാലാഘമാർക്ക്.
പിന്നെ ഡോക്ടറുടെ പേര് ഈ മാലാഘമാരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി ട്ടോ....
Dr. ആദർഷ്
പിന്നെ ആദർഷ് ഡോക്ടർ എന്നെ ഇടക്കിടെ ।cu വിൽ വന്ന് നോക്കിയിരുന്നു.ഇവിടെയുള്ള ഒരു മാലാഘ വന്ന് എന്റെ കയ്യിൽ 20/1/2020 എന്ന സ്റ്റിക്കർ പതിപ്പിച്ചു.
സർജറി എന്ന് പറഞ്ഞാൽ ആരുടെയും മനസിൽ ഭയപെടുത്തുന്ന കാഴ്ചകളാണ് എന്നാൽ പേടിക്കാനൊന്നുമില്ല ട്ടോ ഒന്ന് കണ്ണടച്ച് കിടന്ന് കൊടുത്താൽ മതി.കണ്ണടക്കാനുള്ള പണി ഡോക്ടർമാര് ചെയ്‌തോളും.
ഞാൻ ഉറങ്ങുന്നതിനിടയിൽ ഒന്ന് ഉറക്കമുണർന്നാൽ പോലും അവിടുന്ന് മാലാഘമാരുടെ ചോദ്യം വരും. എന്താടോ ഉറക്കമില്ല. എന്നൊക്കെ.അവരെന്നോട് കൂടുതൽ സമയവും എന്നോട് സംസാരിച്ചെത് കൊണ്ടാണെന്ന് തോന്നുന്നു. സമയം പോയതറിഞേയില്ല.രാവിലെ ഉമ്മ വന്നപ്പോൾ പറഞ്ഞു: നിന്നെ കാണാൻ ഇന്നലെ മനോജ് സാറും രോഷ്നി ടീച്ചറുമൊക്കെ വന്നിട്ടുണ്ടായിരുന്നു. But ഇങ്ങോട്ട് കയറാൻ സമ്മതിക്കാത്തത് കൊണ്ട് അവർ മടങ്ങി പോയി. എനിക്ക് ഉമ്മ കൊണ്ട് തരുന്ന വെള്ളവും പിന്നെ ഓട്സ് പോലെയുള്ള സാധനങ്ങളുമൊക്കെയാണ്.
ഇതൊന്നും എനിക്ക് സ്വന്തം ഇരുന്ന് കഴിക്കാൻ കഴിഞിരുന്നില്ല. ഇവിടെയുള്ള കട്ടിൽ ഉയർത്താനും താഴ്താനും പറ്റുന്നതായിരുന്നു.ഉമ്മ വരുമ്പോൾ ഏതെങ്കിലും മാലാഘ വന്ന് പൊക്കി തരും. ഉമ്മ പോയാൽ താഴ്തി തരും.
ഒരു രോഗിയെ എങ്ങനെ പരിചരിക്കണമെന്ന് നന്നായി അറിയാമായിരുന്നു ഇവിടെയുള്ള മൂന്ന് മാലാഘമാർക്കും.
അടിച്ചുവാരുന്ന ചേച്ചി വന്ന് ഇവിടെയുള്ള കട്ടിലിന്റെ പിടിവരെ നന്നായി തുടച്ച് വ്യത്തിയാക്കി പോകും.
ഇന്നേക്ക് രണ്ട് ദിവസമായി ഞാൻ ।cu വിൽ കിടക്കുന്നു.ഇതിനിടയിൽ ഒരൊറ്റ പ്രാവിശ്യം ആണ് ഉപ്പയെ കാണാനായത്.ഇന്ന് എന്നെ ഇവിടെ നിന്ന് മാറ്റും. മാറ്റാനുള്ള സമയമായത് കൊണ്ട് ഒന്നുമല്ല. ഏതോ സീരിയേസ് രോഗി വന്നിട്ടുണ്ട്. ആദർഷ് ഡോക്ടർ ഒരു തരം ശോക്സുമായി വന്നു. ഞാൻ ഇന്ന് വരെ കണ്ടെതിൽ നിന്നും വ്യത്യസ്തമാണ്. ഏകദേശം മുട്ടിന് മുകളിൽ വരെ എത്തും. ഡോക്ടറെനിക്ക് ഷോക്സിട്ടു തന്നു. തനി വെള്ള നിറമാണ്. ഒടുക്കത്ത tight ആണ്. എനിക്ക് tight ആണെന്ന് കാലിലേക്ക് നോക്കിയപ്പോഴാണ് മനസിലായത്.
ഉപ്പ ട്രോളിയുമായി വന്നു. ഞാൻ മാലാഘമാരോട് യാത്ര പറഞ്ഞു.എല്ലാം ശരിയാകും എന്ന ആശംസ വാക്കുകൾ എന്നോട് പറഞ്ഞു. അങ്ങനെ ആരൊക്കയോ ചേർന്ന് എന്നെ ട്രോളിയിലേക്ക് മാറ്റി.പിന്നെ പുറത്തേക്ക്. Icu വിന്റെ വാതിലിന് പുറത്ത് എത്തിയപ്പോഴാണ് ചൂടിന്റെ കാഠിന്യം അറിയാൻ തുടങ്ങിയത്.അങ്ങനെ ഞങ്ങൾ വീണ്ടും ഒരു വാർഡിലേക്ക് ........
8
എൻ്റെ ട്രോളി വാർഡിനെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു. പതിനെട്ടാം വാർഡിൽ മൂന്നാമത്തെ Bed എന്നെയും നോക്കിയിരിക്കുന്നുണ്ടായിരുന്നു . എന്നെ ആരൊക്കയോ ചേർന്ന് Bed ലേക്ക് മാറ്റുകയായിരുന്നു.പെട്ടന്ന് ഞാനൊന്ന് ഞെട്ടി. ഞാൻ ICU വിൽ എൻ്റെ തൊട്ടപ്പുറത്ത് കിടക്കുന്നയാൾക്ക് കണ്ട ( തലയിൽ ഇട്ട ഒരു പൈപ്പ് )എൻ്റെ പുറത്തും. പൈപ്പിലൂടെ ഒരു സാധനത്തിലേക്ക് രക്തവും പോകുന്നുണ്ട്. എനിക്ക് തലചുറ്റുന്നത് പോലെയെല്ലാം തോന്നി. ഇത്തവണ ഞാൻ ആദ്യം കിടന്നവാർഡിലേക്കല്ല വന്നത്. അധികം ആൾ ബഹളമൊന്നുമില്ലാത്ത ചുരുങ്ങിയ രോഗികൾ മാത്രമുള്ള ഒരു വാർഡ്. ഈ വാർഡിലും എൻ്റെ പ്രായക്കാരാരും തന്നെയില്ല..
ഇന്നെൻ്റെ ഇക്കാക്കയും മുഹ്സിനും പിന്നെ ഉമ്മാമയും എന്നെ കാണാൻ വന്നു.വെള്ള ബെഡ്ഷീറ്റും വെള്ളയാൽ ചുറ്റപ്പെട്ട എന്നെയും കണ്ടപ്പോൾ അവർ ഒന്ന് ഞെട്ടി. അവരുടെ
മുഖം വാടി. എന്നെ അന്ന് കൽപ്പറ്റ ഹോസ്പിറ്റലിൽ വെച്ച് കണ്ടതാണ് അവർ. പിന്നെ ഇന്ന് ഇവിടെ വെച്ചാണ് കാണുന്നത്. എനിക്ക് അവരോടൊ അവർക്ക് എന്നോടോ സംസാരിക്കാൻ വാക്കുകളില്ലായിരുന്നു. പിന്നെ കുറച്ച് സമയത്തെ നിശബ്ദതക്ക് ശേഷം റെഡിയായി.. എൻ്റെ Bedനരികിൽ ഉള്ള സ്റ്റൂളിൽ ഇക്കാക്ക വന്നിരുന്നു.
അവൻ വീട്ടിലേക്ക് വന്നാൽ മിക്ക ദിവസവും ഞാനും അവനും തമ്മിൽ അടിയായിരിക്കും.വേറെ ഒന്നിനുമല്ല. അവൻ്റെ ഫോണിന്.ഞാൻ വളരെയേറെ കഷ്ടപ്പെട്ട് Lock കണ്ട് പിടിക്കും. Friendilulla Lock തുറന്ന് കിട്ടിയാലോ അതും കാര്യമുണ്ടാവാറില്ല. അവൻ്റെ ഫോണിലെ ഓരോ ആപ്പിനും ഓരോ Lock വീതമുണ്ടാകും. അങ്ങനെയുള്ള ആളിതാ എൻ്റെ മുമ്പിലേക്ക് Lock തുറന്ന് ഫോൺ നീട്ടുന്നു.ഞാൻ ശരിക്കുമൊന്ന് ഞെട്ടി.പക്ഷെ ഞാൻ വാങ്ങിയില്ല. ആ സമയത്ത് ഫോണിനോടുള്ള മനസൊന്നുമെനിക്കില്ലായിരുന്നു.
അപ്പോഴാണ് ആദർഷ് ഡോക്ടർ വന്നത്. എൻ്റെ പുറകിലുള്ള പൈപ്പ് ഊരാനാണ്. ഊരുമ്പോൾ എനിക്ക് നന്നായി വേദനയാകും എന്നാണ് ഞാൻ വിചാരിച്ചത്.പക്ഷെ അതുണ്ടായില്ല. injection വെക്കാൻ വേണ്ടി മാലാഖമാർ മാറി മാറി വന്ന് കൊണ്ടേയിരുന്നു.
ഇവിടെ അടുത്ത് തന്നെയുള്ള ഉപ്പയുടെ സുഹ്യത്ത് ബക്കർക്കായും മകളും ഇതിനിടയിൽ എന്നെ കാണാൻ വന്നിരുന്നു. ഇവിടെ എനിക്ക് ഭക്ഷണമൊക്കെ എടുത്ത് ഒരു പാട് തവണ അവര് വരാറുണ്ടായിരുന്നു. അവര് വന്ന് പോയ ഉടനെ എൻ്റെ ക്ലാസ് ഉസ്താദായ മുഹമ്മദലി യമാനി ഉസ്താദും പിന്നെ മദ്റസയിലുള്ള വേറെ രണ്ട് ഉസ്താദുമാരും എന്നെ കാണാൻ വന്നു.
നീ പതിനഞ്ച് വർഷമായില്ലെ നടക്കുന്നു. ഇനി കുറച്ച് കാലം rest എടുക്കാൻ വേണ്ടി പടച്ചവൻ കിടത്തിയതാണെന്ന് കരുതിയാൽ മതി. ഈ സമയം നല്ല രീതിയിൽ ചിലവഴിക്കണം. നല്ല സന്തോഷത്തോടെയിരിക്കണം.യമാനി ഉസ്താദിൻ്റെ ഈ വാക്കുകൾ എനിക്ക് ആത്മവിശ്വാസം തരുന്ന പദങ്ങളായിരുന്നു.പിന്നീട് ഞാൻ ഉസ്താദ് പറഞ്ഞത് പോലെയൊക്കെ ചിന്തിച്ച് മനസിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അവർക്ക് പോകാനുള്ള സമയമാവാറായി.ഉമ്മാമയൊക്കെ ഉസ്താദിൻ്റെ കാറിൽ പോവാനുള്ള സൗകര്യമുണ്ട് എന്ന് പറഞപ്പോൾ അവരും പോവാനൊരുങ്ങി. അപ്പഴാണ് ഒരു ബഹളം. ഞാനിന്നിവിടെ നിക്കും പൊരേലേക്ക് പോവൂലാ... മുഹ്സിൻ ആണ്. അവൻ ഉമ്മയെ വിട്ട് നിൽക്കേണ്ട സാഹചര്യം ഇതാദ്യമായിട്ടാണ് വരുന്നത്. അതിൻ്റെ ഒരു വിശമം അവൻ്റെ മുഖത്ത് കാണാനുണ്ടായിരുന്നു.ഉമ്മയെ വിട്ട് തിരിച്ച് പോവുക എന്നത് അവനെ സംബന്ധിച്ചിടത്തോളം ദുർഘടമായിരുന്നു. ഹോസ്പിറ്റലാണ്.നിക്കാൻ പറ്റൂല എന്നൊക്കെ ഒരു പാട് തവണ പറഞ്ഞ് നോക്കി.പക്ഷെ നടന്നില്ല. അവൻ്റെ സംസാരം നിലച്ച് കരച്ചിലിലേക്ക് വഴിതെറ്റിയിരുന്നു. അവസാനം അവൻ്റെ കരച്ചിലിന് ഫലം കണ്ടു.
നാളെ വല്ല്യുമ്മ പോയി ഉപ്പയുടെ സഹോദരി സായ് മേമ്മ വരും. വല്ല്യുമ്മ പോവുമ്പോൾ മുഹ്സിനെ ഒപ്പം കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു.
രാത്രിയായപ്പോൾ injection എടുക്കാൻ വേണ്ടി ഒരു മാലാഖ വന്നു. മുഹ്സിനോട് എന്തൊക്കയോ ചോദിക്കുന്നത് കണ്ടു. എനിക്ക് injection തരുന്നത് കണ്ടപ്പോൾ മുഹ്സിന് പേടിയായി.അത് വരെയുള്ള സന്തോഷ ഭാവം മാറി.പിന്നെ കുറച്ച് സമയം കഴിഞപ്പോൾ ഉമ്മയും അവനും ഒക്കെ കിടക്കാൻ വേണ്ടി പുറത്തേക്ക് പോയി.
ഞാൻ വീഴുന്നതിന് പേടിച്ചിട്ട് എൻ്റെ കൂടെ ഇന്ന് വല്ല്യുമ്മയും കിടന്നു.
എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. കാലിന് വല്ലാത്ത ഭാരമനുഭവപ്പെടുന്നത് പോലെയും അതിശക്തമായ തരിപ്പും ഉണ്ടായിരുന്നു. എൻ്റെ കൈ കൊണ്ട് ഞാൻ കാലുകളെ അടിക്കാൻ തുടങ്ങി.അപ്പോൾ ചെറുതായി ആശ്വാസം ഉണ്ടായി.എങ്ങനെയെങ്കിലും രാവിലെ ആയിരുന്നെങ്കിൽ.വാർഡിൽ ആളനക്കമോ ബഹളമോ ഇല്ല. ഒന്നുറങ്ങികിട്ടിയിരുന്നെങ്കിൽ. പക്ഷേ കഴിഞില്ല.ഉറക്കമില്ലായ്മ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഒന്ന് തിരിഞ് കിടക്കണമെന്നുണ്ടെങ്കിൽ വല്ല്യുമ്മയെ വിളിക്കണം. വല്ലാത്തൊരു അവസ്ഥ.സമയം ഏറെ കഴിഞപ്പോൾ ഒന്നുറങ്ങി.പെട്ടന്ന് ഞെട്ടിയുണർന്നു.ദു:സ്വപ്നം മാത്രം. പേടിപെടുത്തുന്ന സ്വപ്നങ്ങൾ.
കാലത്ത് 5 മണിയാകുമ്പോൾ ഒരു മാലാഖ വന്ന് injection വച്ചു.പിന്നെ കുറച്ച് കഴിഞപ്പോൾ ഉമ്മയും ഉപ്പയും മുഹ്സിനുമെല്ലാം വന്നു. ഞാൻ ഉറങ്ങാതിരുന്നതിനെ പറ്റി വല്ല്യുമ്മ ഉമ്മയോട് പറഞ്ഞപ്പോൾ രണ്ട് മൂന്ന് ദിവസമുണ്ടാകും. നമ്മള് കാണാത്തതും അറിയാത്തതുമല്ലാം കണ്ടതല്ലെ. അതിൻ്റോരു പേടിയുള്ളിൽ കാണും. അത് മാറിയാൽ ശരിയായിക്കോളും. എന്നാണ് ഞാൻ ഉമ്മയിൽ നിന്നും കേട്ടത്.
ആദ്യം ആദർഷ് ഡോക്ടർ ഒറ്റക്ക് വന്ന് എല്ലാ രോഗികളെയും പരിശോധിച്ചു.പിന്നീട് രാജീവ് ഡോക്ടറെ പോലുള്ള വലിയ ഡോക്ടമാർ ഒന്നിച്ച് വന്ന് വീണ്ടും റൗഡ്സ് എടുത്തു.ഇതൊക്കെ എൻ്റെ കാഴ്ചയിലിദാദ്യമായിട്ടാണ്. മുമ്പൊരിക്കൽ പോലും Admit ആവാത്ത എനിക്ക് ഇതൊരു കൗതുകം കൂടിയായിരുന്നു.എൻ്റെ കാല് കാണിക്കുന്നത് PMR ലാണ്. അത് കൊണ്ട് ആദർഷ് ഡോക്ടർ PMR ലേക്ക് Bed Sid ആയി എഴുതി തന്നിരുന്നു.
ഉച്ച ആയപ്പോൾ വല്ല്യുമ്മയും മുഹ്സിനും പോയി. സായ് മേമ്മ പുറപെട്ടിട്ടുണ്ടായിരുന്നു. ഉടനെ തന്നെ ഇവിടെയെത്തും. ഉപ്പ പുറത്ത് പോയിരിക്കുകയാണ്.ഞാനും ഉമ്മയും മാത്രം. ഞാനുമ്മയോട് ചോദിച്ചു.ഉമ്മാ.... കൽപ്പറ്റ വച്ച് എന്തൊക്കയോ നടന്നിട്ടുണ്ട് എന്ന് എനിക്കറിയാം. യഥാർതത്തിൽ ഇത് വരെ നടന്നത് ഒന്ന് തെളിച്ച് പറയാമോ?
ഉമ്മ പറഞ്ഞു:ഉപ്പ വന്നിട്ട് ഉപ്പയോട് ചോദിച്ചോ എന്നേക്കാൾ നന്നായിട്ട് പറഞ് തരും.
ഉപ്പക്ക് കഥയൊക്കെ പറഞ് തരാൻ ഭയങ്കര interest ആയിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ഉമ്മയോട് ആയിക്കോട്ടെ എന്ന് പറഞ്ഞു.പിന്നെ കുറച്ച് സമയം കഴിഞപ്പോൾ ഉപ്പ വന്നു. ഞാൻ ചോദിച്ചു. വളരെ വിശദമായി തന്നെ പറഞ്ഞ് തന്നു.
യഥാർത്ഥത്തിൽ നടന്നത് എൻ്റെ MRI സ്കാനിങ് എടുത്തപ്പോൾ പുറത്ത് ഒരു റ്റ്യൂമർ ഉണ്ടെന്ന് മനസിലായി.അതിൻ്റെ റിസൾട്ട് ഹകീം ഡോക്ടറെ കാണിച്ചപ്പോൾ പെട്ടന്ന് തന്നെ ഒരു സർജറി വേണം എന്ന് പറഞത്രേ.....
ഒന്നുകിൽ മൈത്രി ഹോസ്പിറ്റലിലോ കോഴിക്കോട് Mims ഹോസ്പിറ്റലിലോ അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നോ ആണ് സർജറി ചെയ്യേണ്ടത്. അവർക്ക് മുന്നിൽ മൂന്ന് ഒപ്ഷൻ.ഇതിൽ ഏത് ഹോസ്പിറ്റൽ തിരെഞെടുക്കണമെന്നറിയാൻ വേണ്ടിയാണ് മാമൻ ഷക്കീർ ഡോക്ടറുടെ അടുത്തേക്ക് പോയത്. അപ്പഴാണ് ഡോക്ടർ എന്നെ കാണണമെന്ന് പറഞത്. ആ സമയത്ത് ഇതൊന്നും എന്നോട് പറഞ്ഞിരുന്നില്ല.
ഷക്കീർ ഡോക്ടറന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് നിർദ്ധേശിച്ച് തരുകയും പെട്ടന്ന് സർജറി നടത്താനുള്ള വഴി തെളിച്ച് തരുകയും ചെയ്തു.അത് കൊണ്ട് തന്നെ എല്ലാം പെട്ടെന്ന് നടന്ന് കിട്ടി. ഡോക്ടറോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അത്രയ്ക്കും സഹായം അദ്ദേഹത്തിൽ നിന്ന് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.
എൻ്റെ തൊട്ടപ്പുറത്തെ Bed ൽ ഒരു ചേച്ചിയുണ്ട്. എന്നേക്കാൾ ദയനീയമായ അവസ്ഥ. അമ്മ എപ്പഴോ മരണപെട്ടു.അഛൻ പെട്ടന്ന് മരണപെട്ടു.തലേ ദിവസം വരെ ഫോണിൽ സംസാരിച്ച അഛൻ.പെട്ടന്ന് രാവിലെ അറിയുന്നത് അഛൻ്റെ മരണവാർത്ത.ആ ചേച്ചിയുടെ ഒരു ഭാഗം തളർന്ന് പോയി. മുമ്പൊരിക്കൽ തലയ്ക്ക് ഒരു സർജറി കഴിഞതാണ്. ഇനി വീണ്ടും വേണമത്രേ.... തലയിൽ വീണ്ടും മൂന്ന് റ്റ്യൂമർ ഉണ്ട്.
ആ ചേച്ചിക്ക് ചെറിയ രണ്ട് മക്കളുണ്ട്. കുട്ടികൾ ഫോൺ വിളിച്ചാൽ ചേച്ചി എടുക്കില്ല.കരയും.
ഇത് കാണുമ്പോൾ അറിയാതെ നമ്മുടെ കണ്ണും ന്നനഞ് പോകും.
കുറച്ച് സമയം കഴിഞപ്പോൾ സായ് മേമ്മ വന്നു.പിന്നെ അവിടുത്തെ ഓരോ കാര്യം പറഞ് തന്നു.
ഇന്നത്തെ രാത്രിയിലെങ്കിലും ഉറക്ക് ഉണ്ടാകും എന്ന് കരുതി. പക്ഷെ ഇന്നും ഉറക്കം വരുന്നില്ല. ഇനിയുള്ള രാത്രികൾ ഇങ്ങനെ കഴിയാനാണോ എൻ്റെ വിധി.ഉറക്കമില്ലായ്മ മാത്രമാണെങ്കിൽ കുഴപ്പമില്ലായിരുന്നു.ഇതിപ്പോ കാലിൻ്റെ അവസ്ഥ വളരെ സങ്കടത്തിലാണ്.നടക്കാൻ പറ്റാത്തത് കൊണ്ടല്ല. അമിതഭാരം,തരിപ്പ് ഇത്
രണ്ടും ഞാൻ നേരിടേണ്ടി വന്ന വലിയ ഒരു വെല്ലുവിളിയായിരുന്നു. രാത്രിയോ പകലോ ഉറക്കമില്ല. അഥവ ഒന്ന് കണ്ണടച്ചാൽ പേടിപെടുത്തുന്ന സ്വപ്നങ്ങൾ . ഒരിടവേള പോലുമില്ലാതെ കാലിനുണ്ടാകുന്ന ഭാരവും തരിപ്പും.ഇതിങ്ങനെ പോയാൽ ശരിയാവില്ല.നാളെ ഡോക്ടർ വരുമ്പോൾ എന്തായാലും പറയണം. മനസ്സിലുറപ്പിച്ചു.എന്നാൽ പിറ്റേ ദിവസം മറിച്ചാണ് സംഭവിച്ചത്. ഡോക്ടർ വന്നപ്പോൾ തരിപ്പിൻ്റെയൊക്കെ കാര്യം പറഞ്ഞു.ഉറക്കമില്ലായ്മ പറഞ്ഞില്ല. എന്തെന്നാൽ എൻ്റപ്പുറത്തുള്ള ചേച്ചിക്ക് ഇതേ അവസ്ഥയാണെന്ന് പറയുന്നത് കേട്ടിരുന്നു. അപ്പോൾ ഡോക്ടർ ഗുളികയാണ് നിർദ്ദേഷിച്ചത്.
എനിക്ക് ഉറക്ക് ഗുളിക കുടിക്കുന്നതിൽ താൽപര്യം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പറയണ്ടെന്നു കരുതി.
ദിവസങ്ങൾ അങ്ങനെ നീണ്ടു
പോയികൊണ്ടിരുന്നു.ഇവിടുത്തെ അസഹനീയമായ ഉഷ്ണം സഹിക്കാവുന്നതിലുമപ്പുറമായിരുന് നു. ഞാൻ ആദ്യമൊക്കെ കരുതിയത് ഡോക്ടർ എന്ന ജോലി വളരെ സുഖമാണ് എന്നാണ്. പക്ഷെ എനിക്ക് തെറ്റി എന്നത് ഞാൻ ആദർഷ് ഡോക്ടറിലൂടെ മനസിലാക്കുകയായിരുന്നു. ഒന്ന് നിൽക്കാൻ പോലും സമയമില്ലാതെ രോഗികളും സർജറികളുമൊക്കെ ആയിട്ടും സമയം പോകും.പിന്നെ ഇവിടുത്തെ ചൂടും. ഞാനിന്നോ നാളയോ പോകുമെന്ന് കരുതാം. എന്നാൽ ഇവിടെയുള്ള നഴ്സ്മാരും ഡോക്ടർമാരും എന്നും ഈ ചൂടിൽ കഴിയണം.
ഇന്നേക്ക് ഞാൻ വന്നിട്ട് അഞ്ച് ദിവസമായി. ഇന്ന് ഡോക്ടർ വന്നപ്പോൾ നാളെ നോക്കിയിട്ട് പോകാം എന്ന് പറഞ്ഞു.എനിക്കും ഉമ്മക്കും സായ് മേമ്മക്കുമെല്ലാം ഒത്തിരി സന്തോഷമായി.ഞാൻ നാട്ടിലുള്ളവരെയെല്ലാം വിളിച്ച് പറഞ്ഞു.പിന്നീട് എൻ്റെ മനസ്സിൽ നാളെ ഒന്ന് ആയിരുന്നെങ്കിൽ എന്ന ചിന്തയായി.പിറ്റേ ദിവസം അടിച്ചുവാരുന്ന ചേച്ചി വന്നപ്പോൾ ഞാനവരോടും പറഞ്ഞു. ഇന്ന് സായ് മേമ്മ പോയി ആജൂത്ത വരുമെന്ന് പറത്തിരുന്നു. ഡിസ്റ്റാർജിൻ്റെ കാര്യം പറഞപ്പോൾ വേണ്ടന്ന് പറഞ്ഞു.ഡോക്ടറ് വന്നപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പോകുന്ന സമയത്ത് വിശമവും. ഡിസ്റ്റാർജില്ല.രണ്ട് ദിവസം കൂടി കഴിയട്ടെ.
രണ്ട് ദിവസം കഴിഞാൽ തിങ്കൾ. അന്ന് സർജറിയുടെ ദിവസമാണ്. ഡോക്ടർ വരൂല. നമുക്ക് ചൊവ്വാഴ്ച്ചയെ പോവാൻ കഴിയൂ....... ഇത് ഉമ്മയിൽ നിന്നും കേട്ടപ്പോൾ എൻ്റെ മനസ്സിൽ ഇതുവരെ പ്രകാശിച്ചിരുന്ന വെളിച്ചം പെട്ടന്ന് അണഞ പോലെ.
ആജൂത്തയും പിന്നെ പുതിയൊരു സിസ്റ്ററുടെ വരവും ഇന്നായിരുന്നു.ഇത് വരെ കണ്ട സിസ്റ്റർമാരിൽ നിന്നും വ്യത്യസ്തമായ സ്വഭാവക്കാരി. എല്ലാവരോടും അൽപ്പം ഗൗരവത്തോടെയാണ് സംസാരിക്കുന്നത്. എൻ്റെ കയ്യിലെ സൂചി വേദനിക്കാൻ തുടങ്ങി.
ഇടക്കിടെ സൂചി മാറ്റിക്കുത്താറാണ് പതിവ്. ഞാൻ ആജൂത്തയോട് കാര്യം പറഞ്ഞു.
ആജൂത്ത ആ സിസ്റ്ററോട് പോയി കാര്യം പറഞ്ഞു. അപ്പൊ സിസ്റ്റർ പറഞ്ഞു: കുത്ത്ന്നിണ്ടേൽ തടവി കൊടുക്കൂ..... ഇത് കേട്ടപ്പോൾ എനിക്ക് നല്ല സങ്കടമായി.
ദിവസങ്ങൾ തള്ളി നീക്കാൻ ഒരു പാട് കഷ്ടപെട്ടു.നാളെ ചൊവ്വാഴ്ചയാണ്.
ഡിസ്റ്റാർജ് പ്രതീക്ഷ മനസിന് അധികമൊന്നും കൊടുക്കാൻ നിന്നില്ല. കിട്ടിയാൽ കാണാം അത്രയേ ഉള്ളൂ...
ഇന്ന് എന്നെ കാണാൻ kt ലത്തീഫ്ക്ക വന്നു.അദ്ധേഹം Motivationclass ഒക്കെ എടുക്കുന്നയാളണ്.ഒരു പ്രാവിശ്യം മദ്രസയിൽ Motivation class എടുക്കാൻ വന്നപ്പോൾ ഞാൻ ലത്തീഫ്ക്കയുടെ class കേട്ടിട്ടുണ്ട്. പിന്നെ എൻ്റെ നാട്ട്കാരൻ കൂടിയാണ്. സ്കൂളിൽ വന്നപ്പോഴും പലതവണ കണ്ടിട്ടുണ്ട്. അല്ലാതെ പരിചയമൊന്നുമില്ല. എന്നോട് SSLC പരീക്ഷ എഴുതുന്നതിനെ പറ്റി ചോദിച്ചു. എനിക്ക് എഴുതാനാണ് ആഗ്രഹം എന്ന് പറഞപ്പോൾ എനിക്ക് കുറച്ച് കാര്യങ്ങൾ പറഞ്തന്നു .പിന്നെ ലത്തീഫ്ക്കയുടെ പരിചയത്തിലുള്ള ഇവിടെ Work ചെയ്യുന്ന സിസറ്റർ നജ്മു എന്ന് പറയുന്ന ആളും രണ്ട് ചേട്ടൻമാരും എൻ്റടുത്ത് വന്നു. എന്നോട് കുറെ കാര്യങ്ങൾ പറഞ്ഞും തന്നു.പിന്നെ എനിക്കെന്തെങ്കിലും dout ഉണ്ടെങ്കിൽ അത് Clear ചെയ്യാൻ ഫോൺ നമ്പറും തന്നു.
ഇന്ന് 30/1/2020 എൻ്റെ സർജറി കഴിഞ് പത്താമത്തെ ദിവസം.ഇന്ന് ഡോക്ടർ വന്നു. ഡിസ്റ്റാർജാണെന്നും ഡിസ്റ്റാർജ് എഴുതിത്തരാമെന്നും പറഞ്ഞു.ഉമ്മ പറഞ്ഞു: ഡിസ്റ്റാർജ് എഴുതി പൊയ്ക്കോളൂ എന്ന് പറയുമ്പോൾ മാത്രം സന്തോഷിച്ചാൽ മതി. മിനഞാന്ന് ആയത് പോലെ ആയാൽ പണിയാകും. പക്ഷെ ഇന്ന് ഡിസ്റ്റാർജ് ഉറപ്പാണ് എന്ന് ഞാനറിയാതെ തന്നെ ഉറപ്പിക്കുകയും സന്തോഷിക്കുകയും ചെയ്ത് കഴിഞ
ശേഷമാണ് ഉമ്മയുടെ ഈ വാക്കുകൾ.
ഏറെ ദിവസമായി വീട്ടിലെ ഭക്ഷണം കഴിച്ചിട്ട്. ഹോട്ടൽ food കഴിച്ച് മടുപ്പ് പിടിച്ചിരിക്കുന്നു. എനിക്ക് മാത്രമല്ല. എല്ലാവർക്കും. ഇന്ന് ഇനി പോയാൽ ഒക്കെ ശരിയാവുമല്ലോ. അങ്ങനെ ഓരോന്ന് ചിന്തിച്ചു.വൈകുന്നേരമായപ്പോൾ ഉപ്പ വന്ന് പറഞ്ഞു. മോളേ... ഇന്ന് സാറ് ഡിസ്റ്റാർജ് എഴുതിയിട്ടില്ല.നാളയെ പോകാൻ കഴിയൂ..... ഇത് കേട്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവുമെല്ലാം ഒന്നിച്ച് വന്നു. ഒന്നുറക്കെ കരയുകയോ അല്ലെങ്കിൽ ആരെയെങ്കിലും ഒന്ന് ചീത്ത പറയുകയോ ഒക്കെ ചെയ്യണമെന്ന്
അറിയാതെ തോന്നിപോയി.
കുറച്ച് സമയം കഴിഞപ്പോൾ എൻ്റെ വാർഡിലെ ഒരാൾക്ക് Blood കുറവായിട്ട് ആദർഷ് ഡോക്ടർ വാർഡിലേക്ക് വന്നു.പോകാൻ നേരത്ത് ഞാനൊരു വിളി. സാറെ.... എന്താ മുബഷിറ എന്ന് ചോദിച്ചു.ഞാൻ പറഞു. ഞങ്ങൾ ഡിസ്റ്റാർജ് അല്ലേ. ഇന്ന് പോകാൻ കഴിയൂലാന്ന് ഉപ്പ പറഞ്ഞിരുന്നു.. അപ്പൊ ഡോക്ടർ ചോദിച്ചു. ഇന്ന് പോവണോ? പോവണം എന്നുണ്ടായിരുന്നു എന്നായിരുന്നു എൻ്റെ മറുപടി.സാറ് പറഞ്ഞു. ok ഞാൻ ഡിസ്റ്റാർജ് എഴുതി വെക്കാം ട്ടോ.
ഇത് കേട്ടപ്പോൾ എനിക്ക് സമാധാനമായി. ഇന്ന് ഒരു പക്ഷെ പോകാൻ കഴിയില്ലായിരിക്കാം.
ഡിസ്റ്റാർജ് എഴുതി വച്ചാൽ നാളെ നേരത്തെ പോവാൻ കഴിഞ്ഞേക്കും.പക്ഷെ ഇപ്പഴും ഒരു കാര്യത്തിൽ തീരുമാനമായിട്ടില്ല. എനിക്ക് ഇപ്പഴും ഉറക്കമില്ല. തരിപ്പോ കാലിൻ്റെ ഭാരവനുബവപെടലോ പോയിട്ടില്ല.ഇത് എപ്പഴാ ശരിയാവുക. അറിയില്ല.
ഞാൻ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു.സാറ് ഇന്നലെ ഡിസ്റ്റാർജ് എഴുതി വച്ചത് കൊണ്ട് ഞങ്ങൾക്ക് ഇന്ന് നേരത്തെ പോവാൻ കഴിയും. പോവാനുള്ള ഒരുക്കങ്ങളല്ലാം റഡിയായി. പക്ഷെ വന്നത് പോലെയല്ല മടക്കയാത്ര. ഇരുന്ന് കൊണ്ട് കാറിൽ വന്ന ഞാനിന്ന് കിടന്ന് കൊണ്ട് ആംബുലൻസിൽ പോകണം. ആംബുലൻസ് കണ്ടാൽ പേടിച്ച് മാറിനിൽക്കുന്ന ഞാനിന്ന് അതിലേക്ക് കയറണം.
എൻ്റെ നാട്ടിലെ തന്നെ ആംബുലൻസ് വന്നു.പോവാൻ വേണ്ടി എന്നെ ട്രോളിയിലേക്ക് മാറ്റി.എല്ലാവരോടും യാത്ര പറഞ്ഞു. പോകുന്ന വഴിക്ക് ആദർഷ് ഡോക്ടറോടും യാത്ര പറഞ്ഞു .എനിക്ക് ജയിൽ വാസം കഴിഞ് ഒരാൾ പുറത്തിറങ്ങുന്നത് പോലെയുള്ള ഒരു അവസ്ഥയായിരുന്നു.പിന്നെ ഞാൻ ആംമ്പുലൻസിലേക്ക് ........
ഇവിടെ എൻ്റെ ഈ യൊരു യാത്ര അവസാനിക്കുകയല്ല. മറിച്ച് മറ്റൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു.
കാരണം ഒരു റിസൾട്ട് എന്നെ
കാത്തിരിപ്പുണ്ടായിരുന്നു. ഞാനറിയാത്ത വീട്ടുകാരും കുടുംബക്കാരുമൊക്കെ പേടിയോടെ കാത്തിരിക്കുന്ന ഒരു റിസൾട്ട്....
9
ഞാനിന്ന് ആദ്യമായി ആംമ്പുലൻസിൽ കയറാൻ പോവുകയാണ്. കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു. യാത്ര തുടങ്ങുമ്പോൾ ഒരു ഭയമുണ്ടായിരുന്നു. ഇനിയും ദീർഘദൂരത്തെ യാത്രയുണ്ട്. കോഴിക്കോട് നിന്നും വയാനാട്ടിലെ എൻ്റെ നാട്ടിലേക്കെത്തുവാൻ ഏകദേശം മൂന്നാല് മണിക്കൂറോളം ഉണ്ട്. എന്റെ സന്തോഷം വാനോളം ഉയർന്നതായിരുന്നു. എന്റെതെന്ന് മാത്രമല്ല. ഉപ്പക്കും ഉമ്മക്കുമെല്ലാം ഉണ്ടായിരുന്നു. നടന്ന് കൊണ്ടിരിന്ന ഞാനിപ്പോൾ നടന്നല്ല പോകുന്നത് എന്ന സങ്കടമൊഴിച്ച്.
യാത്ര ആംമ്പുലൻസിലായത് കൊണ്ട് തന്നെ വേഗത്തിൽ പോകാൻ കഴിഞ്ഞു.തിരിച്ച് എന്റെ വീട്ടിലേക്ക് അല്ല പോകുന്നത്. തറവാട്ടിലേക്കാണ്. അതിന് ചില കാരണങ്ങളുമുണ്ടായിരുന്നു.
എന്നും കണ്ടും വർത്താനം പറഞ്ഞും നടക്കുന്ന എന്റെ സുഹൃത്തുക്കളെ കാണാതെയായിട്ട് പതിനഞ്ച് ദിവസത്തോളമായിട്ടുള്ളുവെങ്കിലും എനിക്ക് ഏറെ കാലം കാണാതായത് പോലെയുള്ള ഒരു feeling ആയിരുന്നു. എന്നെ കാണാൻ വേണ്ടി എന്റെ friend തസ് ലിയും അവളുടെ ഉമ്മയുമൊക്കെ ഒരു തവണ ഇവിടെ വന്നിരുന്നു. അത് കൊണ്ട് തന്നെ അവളെ കാണാൻ കഴിഞ്ഞിരുന്നു.
എന്റെ നാട്ടിലെത്താറായപ്പോഴേക്കും ചങ്കിടിപ്പ് കൂടാൻ തുടങ്ങി.നാട്ടുകാരുടെ വർത്താനം എങ്ങനയാ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ലല്ലോ. ഒന്ന് വീഴാൻ പോകുമ്പഴേക്കും വീണു എന്ന് പറയുന്നയാളുകളാ ലോകത്ത് ഉള്ളത്.ഇനി എന്നെ ആംമ്പുലൻസിൽ
കണ്ടാൽ എന്തൊക്കെ പറയുമാവോ.......
വീടും നാടുമൊക്കെ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ. ദീർഘകാലം നിലനിൽക്കാത്തൊരു കുളിർമ. വീട്ടിലേക്ക് കയറാൻ പോകുമ്പോൾ തന്നെ കുളിക്കാതെ ഇനി ഒരു പരിവാടിക്കും ഞാൻ നിക്കൂല. കുളി കഴിഞ്ഞിട്ടാവാം എന്തും എന്ന് ആദ്യമേ പറഞ്ഞ് വച്ചു. അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് നേരെ വീണ്ടും Bed ലേക്ക്.15ദിവസങ്ങളോളം കുളിക്കാതെ കഴിയേണ്ടി വന്ന എനിക്ക് കുളി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
ഹോട്ടൽ food കഴിച്ച് മടുത്ത എനിക്ക് വീട്ടിലെ food കിട്ടിയപ്പോൾ ഇതുവരെ കിട്ടാത്ത രുചി കിട്ടി തുടങ്ങി.ഞാനെപ്പോഴും ഹോസ്പിറ്റലിൽ നിന്ന് food നെ പറ്റി പരിഭവം പറയാറുണ്ടായിരുന്നു. മാസങ്ങളായി ഹോസ്പിറ്റലിൽ കഴിയുന്ന രോഗികളെ കാണിച്ച് തന്ന് ഉമ്മ എന്നെ ചീത്ത പറയുമായിരുന്നു.
ഇന്ന് ഞാനിങ്ങ് പോന്നു. എനിക്ക് നല്ല food കിട്ടി. അവർക്കോ?അവരിൽ ആരൊക്കയോ ഇന്നും അവിടെ തന്നെയുണ്ട്.
ഞാൻ വന്നത് മുതൽ എന്റെ Bed ൽ സ്ഥാനം പിടിച്ച ഒരാളുണ്ട്. ആയിഷു. ( എൻ്റെ ഉപ്പാൻ്റെ അനിയൻ്റെ മൂന്നര വയസ്സുള്ള മകൾ )
ഞാനെന്ന് പറഞ്ഞാൽ അവൾക്ക് ജീവനായിരുന്നു. എനിക്ക് തിരിച്ചും. രാത്രിയായപ്പോൾ എന്റെ കൂടെ കിടക്കണമെന്ന് പറഞ്ഞെങ്കിലും സമ്മദിച്ചില്ല.ഉറക്കമില്ലാത്ത എന്റെ കിടപ്പ് കണ്ട് പാവമെന്റെ വല്ല്യുമ്മ പലതും ചൊല്ലിതന്ന് ഉറക്കമുള്ള
വല്ല്യുമ്മയുടെ ഉറക്കം കളഞ്ഞു.
രാവിലെ ആയപ്പോഴേക്കും സന്ദർഷകരുടെ വരവ് തുടങ്ങിയിരുന്നു. വരുന്നവരിൽ എന്നെ കണ്ട് കണ്ണ് നനച്ച് തിരികെ പോവുന്നവരും പിന്നെ എനിക്കൊരു പോസിറ്റീവ് എനർജി ലഭിക്കാൻ വേണ്ടി സംസാരിക്കുന്നവരും ഉണ്ടായിരുന്നു. സത്യം പറയാലോ. എനിക്കീ കരച്ചിലും പിഴിച്ചിലും ഉള്ളോരെ കണ്ണിന് നേരെ കണ്ടൂട.....
ആയിഷുനോട് കളിച്ച്കൊണ്ടിരുന്നപ്പോൾ ഞാനന്റെ കുട്ടിക്കാലത്തെ അറിയാതെ സ്മരിച്ചുപ്പോയി. ചോറും കറിയും വെച്ചും ,ടീച്ചറും മക്കളും അങ്ങനെ ഒരു പാട് കളികൾ കളിച്ചു. അവക്കൊരു സന്തോഷവും എനിക്കൊരു സമയം പോക്കും.അത്ര തന്നെ........
വൈകുന്നേരമായപ്പോൾ കുറെ അധ്യാപകരൊക്കെ വന്നു.പിന്നെ എൻ്റെ Friendസും.സ്കൂളിലെ വിശേഷങ്ങൾ അറിയാൻ എനിക്ക് തിടുക്കമായിരുന്നു. അവർ പറഞ്ഞ് തരുന്നതെല്ലാം ഞാൻ ആകാംക്ഷയോടെ കേട്ടിരുന്നു. പത്താം ക്ലാസ് ക്യാമ്പ് ആവാറായപ്പോൾ ക്ലാസ് തിരിക്കുമല്ലോ.എന്റെ Best friends ക്കെ പഠനത്തിന്റെ കാര്യത്തിൽ മീഡിയം ലെവലാണ്. അത് കൊണ്ട് തന്നെ ഞങ്ങളെല്ലാരും Bക്ലാസ് ആയിരിക്കുമെന്ന് ഉറപ്പിച്ചു. എൻ്റെ ബെഞ്ചിൽ എന്റെ തൊട്ടടുത്ത് ഇരിക്കുന്നത് ക്ലാസിലെ മെയ്ൻ പഠു ആയിരുന്നു.ബിനീത.
മോളെ... ബിനീത നിനക്ക് തീരെ ഭാഗ്യമില്ലല്ലോ. A ക്ലാസിൽ നിന്നെ പോലെ പഠിക്കണ കുട്ടികളായിരിക്കും. അത് കൊണ്ട് തന്നെ ഇങ്ങളെ കാര്യമായിട്ട് പഠിപ്പിക്കൂല. ഞങ്ങൾ Bക്ലാസ് കാർക്ക് നല്ലണം പഠിപ്പിച്ച് തരും. എന്നൊക്കെ പറഞ്ഞ് അവളെ പേടിപ്പിക്കൽ എൻ്റെ ഒരു ഹോബിയായിരുന്നു But എല്ലാം തകിടം മറിഞ്ഞു. ക്ലാസ് തിരിച്ചപ്പൊ ഞാനും A ക്ലാസിലായി.പിന്നെ ബിനീത എനിക്കിട്ട് താങ്ങാൻ തുടങ്ങി.
പഠിപ്പിസ്റ്റുകളുടെ കൂട്ടത്തിൽ അൽപ്പം ഉടായിപ്പുള്ള ഞങ്ങൾ നാല് പേരാണ് ഈ ക്ലാസിലുള്ളത്.ഫർഹാന, ആയിഷ ഫിദ, ഫെമിന പിന്നെ ഞാനും. മുമ്പിലുള്ള ബെഞ്ചുകാർ പഠിക്കുമ്പോൾ ഞങ്ങൾ പിറകിൽ നിന്ന് വർത്തമാനം പറയും.സത്യം പറയാലോ. ഇതിൻ്റെയൊക്കെ ഒരു രസം ഇപ്പഴാ അറിയാൻ തുടങ്ങിയത്.
ഹോസ്പിറ്റലിൽ നിന്നും വന്നതിൻ്റെ ക്ഷീണം ഉമ്മയിൽ നിന്നും വിട്ട് മാറിയിട്ടില്ല. അത് കൊണ്ട് തന്നെ എൻ്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് കൂടുതലും ഉപ്പയുടെ അനിയൻ്റെ ഭാര്യ സഫ്രി അമ്മായിയും വല്ല്യുമ്മയുമാണ്. പാവം വല്ല്യുമ്മയുടെ ഉറക്ക് കുറഞ്ഞതിൻ്റെ ക്ഷീണം മുഖത്ത് കാണാനുണ്ടായിരുന്നു.
ഇന്ന് ഉപ്പ എൻ്റെ വീട്ടിൽ പോയിരുന്നു.
വീട്ടിലേക്ക് പോയപ്പോൾ അങ്ങോട്ട് നോക്കാനാവുന്നില്ല എന്ന് ഉപ്പ പറയുന്നത് കേട്ടു. ഉപ്പയോട് എന്താ കാര്യം എന്ന് ചോദിക്കാൻ ഞാൻ മറന്നില്ല.
"നീ അവിടെ മണ്ണ് നിറച്ച ബോട്ടിലുകൾ കണ്ടിട്ട് "
അപ്പഴാണ് ഞാനത് ഓർത്തത്.
മല ഭാഗത്ത് താമസിക്കുന്ന ഞങ്ങൾക്ക് മഴക്കാലത്ത് വീടിൻ്റെ പിറകിലെ കൊള്ളിടിയൽ പതിവായിരുന്നു. എനിക്ക് നടുവേദന വരുന്നതിൻ്റെ രണ്ട് ദിവസം മുമ്പ് ഞാൻ മിനറൽ വാട്ടറിൻ്റെ ബോട്ടിലുകളിൽ ഈ മണ്ണ് നിറച്ച് ചെടി നടാൻ വേണ്ടി വീടിൻ്റെ മുറ്റത്ത് നിരത്തി വച്ചിരുന്നു.ഇതോർത്തപ്പോൾ ഉമ്മയുടെയും എൻ്റെയുമെല്ലാം കണ്ണൊന്ന് കലങ്ങി.
ഞാൻ വന്നിട്ട് ഇന്നേക്ക് അഞ്ച് ദിവസം തികയുന്നു. അതിനിടയി ഇന്ന് ഞാൻ സെറ്റിയിൽ ഏറെ നേരമിരുന്നു. ഹോസ്പിറ്റലിലെ അവസ്ഥയിൽ നിന്നും ചെറിയ മാറ്റങ്ങളൊക്കെയുണ്ട്. എന്നും വൈകുന്നേരമായാൽ എൻ്റെ friendസും ടീച്ചേഴ്സുമൊക്കെ വരാറ് പതിവായിരുന്നു. എൻ്റെ Best friend ഷാഹിനയുടെ ഏട്ടത്തിയുടെ കല്ല്യാണമാണ്. അതെനിക്ക് Miss ആയി.അതൊക്കെ പോട്ടെ. നിയാസ് സാറെ കല്ല്യാണമാണ് മാർച്ച് ഒന്നിന്. ഇത് ജനുവരി അതിനും ഉറപ്പാ പോവാൻ കഴിയൂലാന്ന്. സാറിൻ്റെ കല്ല്യാണം ഉറപ്പിക്കുന്നതിന് മുമ്പെ തന്നെ കല്ല്യാണത്തിന് എങ്ങനെ പോകണമെന്ന് ഞങ്ങളുറപ്പിച്ചിരുന്നു. എല്ലാം സ്വാഹ..........
ഇന്ന് എന്റെ സർജറി കഴിഞതിന്റെ സ്റ്റിച്ച് എടുക്കേണ്ട ദിവസമാണ്. ഉപ്പ കുറെ ഡോക്ടർമാരെ പോയി അന്യേഷിച്ചു.പക്ഷെ ആരും വീട്ടിൽ വരാൻ തയ്യാറായില്ല . എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോവൽ റിസ്ക്ക് ആണ്.
വീണ്ടും സക്കീർ ഡോക്ടറെ ബുദ്ധിമുട്ടിക്കേണ്ടി വന്നു. ഒരു എതിർപ്പും പറയാതെ ഡോക്ടർ വെള്ളമുണ്ടയിൽ നിന്നും വന്ന് എന്റെ സ്റ്റിച്ച് എടുത്തു തന്നു. അതിനുള്ള പ്രതിഫലം കൊടുത്തപ്പോൾ അതും നിരസിച്ചു.
കോളേജിൽ ലീവില്ലാത്ത സമയമാണ് ഇക്കാകക്കിപ്പോൾ. ഒരോ കാരണങ്ങളും ഉണ്ടാക്കി അവൻ ദിവസവും വരാറ് പതിവായിരുന്നു. നീ ഇന്നലല്ലേ പോയെ.പിന്നെ ഇന്നെന്താ ലീവ് എന്നെങ്ങാനും ചോദിച്ചാൽ എന്തെങ്കിലും ഉടായിപ്പ് കാരണവും പറഞ്ഞ് ഒഴിഞ്ഞ് മാറും.
ഇന്ന് 3/2/2020
ഇന്ന് ഉപ്പയും ആപ്പയും കൂടി മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ട്. പതിനഞ്ച് ദിവസം കഴിഞ്ഞ് എന്നെയും കൂട്ടി ചെല്ലാനാണ് പറഞ്ഞത്.പക്ഷെ ഇതിപ്പൊ വന്നിട്ട് 6 ദിവസമായിട്ടേ ഉള്ളൂ. കാര്യമെന്തന്ന് ഉമ്മയോട് ചോദിച്ചിട്ടാണെ കാര്യമായിട്ടൊന്നും പറഞ്ഞ് തന്നതുമില്ല.
പുലർച്ചെ പോയ ഉപ്പ വന്നത് സന്ധ്യ ആയപ്പോഴാണ്. പോയ മുഖത്തോടെയല്ല തിരിച്ച് വന്നത്.
മുഖമാകെ വാടിയിട്ടുണ്ട്. കാര്യമന്യേഷിച്ചപ്പോൾ ഞാനാകെ തളർന്ന് പോയി.വല്ലാത്ത ഒരു അവസ്ഥ. ഒന്ന് പൊട്ടി കരയാനാണ് തോന്നിയത്.സംസാരിക്കാൻ കഴിയുന്നില്ല. വാക്കുകൾ മുറിഞ്ഞ് പോകുന്നു. 6/2/2020 വ്യാഴം വീണ്ടും കോളേജിലേക്ക് പോണമത്രേ ......
ഇത് വരെ കാണിച്ച ഡോക്ടറുടെ അടുത്തേക്കല്ല മറ്റാെരു ഡോക്ടറെയാണ് ഇനി കാണിക്കേണ്ടത് എന്ന് ഉപ്പ പറഞ്ഞപ്പോൾ കാര്യമെന്തെന്നറിയാതെ മേലോട്ട് നോക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ...
ആ നരകത്തിൽ നിന്നും രക്ഷപെട്ടിട്ട് കൊതി തീരും മുമ്പേ ഇനി വീണ്ടുമങ്ങോട്ടൊ ആലോചിക്കാൻ പോലും കഴിയുന്നില്ല.
ആരോവിളിച്ചിട്ട് ഉപ്പ പുറത്തേക്ക് പോയി. തിരിച്ച് വരുമ്പോൾ ആരൊക്കയോ ഉപ്പയുടെ കൂടെ ഉണ്ടായിരുന്നു. അതിലൊരാൾ Motivation ക്ലാസെടുക്കുന്നയാളാണ്. Bisher സാർ. സാറെനിക്ക് പറഞ് തന്ന ഒരോ കാര്യങ്ങളും പിന്നീട് എനിക്ക് പ്രയോജനപ്പെട്ടു.നമ്മള് കയ്യിൽ ഒരു മുറിവ് സംഭവിക്കുമ്പോൾ അതിലേക്ക് മാത്രം ശ്രദ്ധിക്കുന്നു പടച്ചവൻ തന്ന മറ്റു അനുഗ്രഹങ്ങളെ കാണാൻ ശ്രമിക്കുന്നില്ല എന്ന് പറഞ്ഞ സാറിന്റെ വാക്കുകൾ എന്നെ കൂടുതൽ ചിന്തിപ്പിച്ചു.
കണ്ണടച്ച് തുറന്നത് പോലെ.നാളെയാണ് കോളേജിലേക്ക് പോവേണ്ടത്. ആയിഷുവിനായിരുന്നു എല്ലാരേക്കാളും സങ്കടം. എന്ത് ചെയ്യാനാ പോവാതെ വയ്യല്ലോ.നാളെയാവാതിരുന്നെങ്കിൽ എന്നറിയാതെ ചിന്തിച്ച് പോയി.
ഹോസ്പിറ്റലിലേക്ക് പോവേണ്ട എല്ലാ ഒരുക്കങ്ങളും തയ്യാറായി . വണ്ടി വരേണ്ട താമസം. പെട്ടന്ന് തന്നെ തിരിച്ച് വരുമെന്ന് ആയിഷുവിനോട് പറഞ്ഞു. വണ്ടി വന്ന ഉടനെ എന്നെയും കൂട്ടി ആംബുലൻസിലേക്ക് .കണ്ണിൽ നിന്നും പൊട്ടിയൊലിച്ച നീരുറ പോലെ വെള്ളമൊഴുകുന്നു. വിതുമ്പുന്ന കണ്ണുകളോടെ എല്ലാവരോടും യാത്ര പറഞ്ഞു. പെട്ടന്ന് വരുമെന്ന പ്രതീക്ഷയോടെ പൊട്ടിയായ എന്നെയും കൂട്ടി വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക്................
10
കോഴിക്കോടേക്ക് പോകുന്ന വഴി എന്റെ മനസ്സിലേക്ക് ഒരുപാട് ചോദ്യചിഹ്നങ്ങളുയർന്നുവന്ന് കൊണ്ടേയിരിന്നു.
ആദർഷ് ഡോക്ടർക്കല്ലേ എന്നെ കാണിക്കേണ്ടത്.പിന്നെന്തിനാ പുതിയ ഡോക്ടറെ കാണിക്കുന്നത്?
തറാപ്പി ഡോക്ടറല്ല. സർജറി കഴിഞ്ഞതുമായി ബന്ധപ്പെട്ട് കാണിക്കുന്ന ഒരു ഡോക്ടറുമല്ല.
പിന്നെ എന്തിന്റെ ഡോക്ടറാ?
അങ്ങനെ പല പല ചോദ്യങ്ങളും.
എന്റെ ഉള്ളിലെ ഈ പേടിയും ചിന്തകളും കാരണമാണെന്ന് തോന്നുന്നു പുറത്തേക്ക് ഒന്ന് നോക്കിയത് പോലുമില്ല. സാധാരണ ഞങ്ങൾ കോഴിക്കോട്ടേക്കൊക്കെ പോവുമ്പൊ എനിക്കായിരിന്നു തിടുക്കം കൂടുതലുണ്ടാവുക. പക്ഷെ ഇന്ന് ഞാൻ വിശമിതയാണ്. കോഴിക്കോട് എത്താറാവും തോറും എന്റെ മനസ്സ് പേടി കൊണ്ട് വിറക്കാൻ തുടങ്ങിയിരിക്കുന്നു.
ഹോസ്പിറ്റലിന്റെ മുറ്റത്ത് എത്തിയപ്പോൾ മനസ്സിന്റെ വിറക്കപ്പുറം ഷരീരമാകെ വിറക്കാൻ തുടങ്ങി. ഉപ്പ വണ്ടിയിൽ നിന്നുമിറങ്ങി ഓ.പി ഷീട്ട് എടുക്കാൻ വേണ്ടി വന്നു.ഇത്തവണ ഹോസ്പിറ്റലിലേക്ക് വന്നപ്പോ മറ്റൊരു ഭയം കൂടി ഞങ്ങളുടെയുള്ളിലുണ്ട്. ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തിയ കൊറോണ.
എനിക്ക് തീരെ സഹിക്കാൻ കഴിയാത്തത് ഇവിടുത്തെ ചൂടാണ്. വയനാട്ടിലെ കാലാവസ്ഥയിൽ വളർന്നത് കൊണ്ടായിരിക്കാം. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ഉപ്പ വന്നു.124 ലോ മറ്റോ ആണ് ഷീട്ട് നമ്പർ. അത് വരെ കാത്തിരിക്കണോ എന്നാലോചിച്ചപ്പോൾ. ഓർക്കാൻ കൂടിവയ്യ.
ഏതായാലും ഉപ്പ എന്നെ ട്രോളിയിലേക്ക് മാറ്റി. ഞങ്ങൾ ഹോസ്പിറ്റലിലേക്ക് കയറി. പടച്ച റബ്ബേ...... എന്തൊരു തിരക്ക്.ആളും ബഹളവും നിറഞ്ഞ് കവിഞ്ഞ് നിൽക്കുന്നു. ഇത്ര തിരക്കുള്ള ഹോസപ്പിറ്റൽ ഞാൻ മുമ്പൊരിക്കൽ പോലും കണ്ടിട്ടേ ഇല്ല.
എന്റെ ട്രോളി പരിശോധന മുറിക്ക് മുമ്പിൽ നിർത്തി.
ട്രോളി പേഷ്യൻസിന് മുൻ ഘടന ഉള്ളത് കൊണ്ട് തന്നെ എന്നെ വേഗം കൊണ്ട് വരാൻ പറഞ്ഞതാണത്രേ...
എന്നെ ആളുകളെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഇവിടെയുള്ള ആളുകളിൽ പലർക്കും മുടിയില്ല. എന്റെ അടുത്ത് കൂടെ ഒരു ചേച്ചി പോകുന്ന വഴിക്ക് മോൾക്കെന്താ പറ്റിയത് എന്ന് ചോദിച്ചു. അവൾക്ക് കുഴപ്പമൊന്നുമില്ലന്ന് ആപ്പ പറഞ്ഞു.
ഏത് ഡോക്ടറയാ കാണിക്കേണ്ടത് എന്ന് വീണ്ടുമൊരു ചോദ്യം. ആപ്പ തലതിരിച്ചത് കണ്ട് ഞാൻ പറഞ്ഞു. "ന്യൂറോ ഡോക്ടറെ "
അതിനിത് ക്യാൻസർ ഹോസ്പിറ്റലല്ലേ.
ഞാൻ നേരെ ഉമ്മാന്റെ മുഖത്ത്ക്ക് ഒന്ന് നോക്കി. ഉമ്മ ഒന്നും അറിഞ്ഞിട്ടില്ല. എല്ലാം കേട്ട ആപ്പയാണെ ഒന്നും മിണ്ടുന്നുമില്ല. ആകെ പാടെ ഒരു വെപ്രാളം
ഉമ്മാ.... ആ ചേച്ചി പറഞ്ഞത് നേരാണോ?
എന്താ മോളേ പറഞ്ഞത് എന്ന ചോദ്യത്തിന് ആപ്പയാണ് മറുപടി പറഞ്ഞത്. അവർക്ക് സുഖമില്ല. സുഖമില്ലാത്ത ചേച്ചിയാ...
എല്ലാം കേട്ട് വന്ന ആംബുലൻസ് ഡ്രൈവർ റഷീദ്ക്കയും പറഞ്ഞു.
" ആ സ്ത്രീക്ക് സുഖമില്ല എല്ലാവരോടും വെറുതെ എന്തൊക്കയോ സംസാരിക്കുന്നതാ"
ഇത് കേട്ടപ്പോഴാണ് എനിക്ക് ശ്വാസം നേരെ വീണത്.
ട്രോളിയിലായത് കൊണ്ടാണെന്ന് തോന്നുന്നു. ഡോക്ടർ എന്നെ പുറത്ത് വന്ന് കാണുകയാണ് ചെയ്തത്.
വീണ്ടും അഡ്മിറ്റാണെന്ന വിവരം ഞാനറിഞ്ഞപ്പോൾ ഞാനാകെ തളർന്നു പോയി. ഇവിടെ op മാത്രമാണ്. അഡ്മിറ്റ് വേറെ ബിൽഡിങ്ങിലാണ്.
ഞങ്ങള് അങ്ങോട്ട് പോവാനൊരുങ്ങി. ഇനിയും ഹോസ്പിറ്റലുമായി കഴിയേണ്ട അവസ്ഥ ആലോചിക്കുമ്പോൾ എനിക്ക് മാത്രമല്ല ഉപ്പക്കും ഉമ്മക്കുമെല്ലാം നെഞ്ചിൽ തീ ആണ്.
അഡ്മിറ്റ് ആവേണ്ട ബിൽഡിങ്ങ് op യുള്ള സ്ഥലത്ത് എത്താൻ ഏകദേശം രണ്ട് കിലോമീറ്ററോളം ഉണ്ട്.
ഞ്ഞങ്ങൾ വാർഡിലേക്ക് പോവാനൊരുങ്ങി. സാധനങ്ങളെല്ലാം ആംബുലൻസിൽ നിന്നുമിറക്കി എന്നെയും കൊണ്ട് മുന്നോട്ട് നീങ്ങി. മുഖളിലത്തെ നിലയിലാണ്.ലിഫ്റ്റ് വഴി കയറണം. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ പേടിക്കുന്ന ഒന്നാണ് ലിഫ്റ്റ്. ഞാൻ ആദ്യമായി
ലിഫ്റ്റിൽ കയറിയത് എന്റെ ഉമ്മാമക്ക് സുഖമില്ലാതെയായി കൽപ്പറ്റ മിംമ്സ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഉപ്പയുടെ അനിയന്റെ കൂടെ കാണാൻ പോയപ്പഴാണ്.ഞാനെന്നെ കൊണ്ട് ആവുന്ന പോലെ പറഞ്ഞു.എനിക്ക് പേടിയാ..... സ്റ്റപ്പ് വഴി പോകാമെന്ന്
പക്ഷെ പേടി മാറ്റണമെന്ന് നിർബന്ധിച്ച് ലിഫ്റ്റിൽ കയറി
എനിക്ക് ശ്വാസം കിട്ടാത്തെ പോലെയൊക്കെ തോന്നി. ഞങ്ങളെങ്ങാനും ലിഫ്റ്റിൽ കുടുങ്ങി പോവുമൊ എന്ന ഉൾഭയം കൊണ്ടാണ്. അന്ന് ലിഫ്റ്റിൽ നിന്നിറങ്ങുന്നത് വരെ ആപ്പയെ മുറുക്കി പിടിച്ച് കണ്ണടച്ച് നിന്നു. എല്ലാവരും എന്നെ തന്നെ നോക്കുന്നുണ്ടായിരിന്നു. എന്റെ
കളികണ്ട് നാണംകെട്ട ആപ്പയും അമ്മായിയും തിരിച്ച് വരുമ്പോൾ ലിഫ്റ്റ് വഴി വരാതെ സ്റ്റെയറ് വഴി വന്നു.
ഇന്നെനിക്ക് നടക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ലിഫ്റ്റിലൂടെ തന്നെ പോയി. അന്നത്തെ അതേ അവസ്ഥ. ലിഫ്റ്റിന്റെ ഡോറ് തുറകുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു.
നാൽപത്തി രണ്ടാം വാർഡിൽ ഒന്നാമത്തെ Bed എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.
ചെറിയ ഒരു വാർഡ്. തൊട്ടടുത്ത് തന്നെ Icu ഉണ്ട്. ഒറ്റ നോട്ടത്തിൽ ഏതൊരു രോഗിയെ കണ്ടാലും ഒരു കുഴപ്പവും ഇല്ല. എന്നെ ഉപ്പ ബെഡ്ഡിലേക്ക് മാറ്റി.എല്ലാവരുടെയും കണ്ണുകൾ എന്റെ നേരെ തിരിഞ്ഞു.
"നാളെ നിനക്ക് ഒരു സ്കാനിംങ്ങ് എടുക്കാനുണ്ട്. അത് ഇവിടെ നിന്നെല്ല.കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിൽ നിന്നാണ് എടുകേണ്ടതാണ് "
ആപ്പയുടെ (ആപ്പ എന്ന് ഉദ്ധേഷിക്കുന്നത് ഉമ്മയുടെ അനിയത്തിയുടെ ഭർത്താവിനെയാണ് ) ഈ വാക്കുകൾ കേട്ടപ്പോൾ എനിക്ക് വളരെ സന്തോഷമായി. എന്തെന്നാൽ വെറുതെ ബോറഡിച്ച് ഇവിടെ കിടക്കണ്ട ആവിശ്യമില്ലല്ലോ.
അവിടെയൊക്കെ പോയി കണ്ട് സമയം പോകുമല്ലോ എന്നോർത്തത് കൊണ്ടാണ്.
പരിശോധനക്കായി വൈകുന്നേരം ഡോക്ടർ വന്നു. നാളെയല്ലേ പെറ്റ് സ്കാൻ എടുക്കേണ്ടത് എന്ന് പറഞ്ഞു.ഇന്നേവരെ കേൾക്കാത്ത സ്കാനിങ്ങ്. ഏതായാലും വരുന്നിടത്ത് വച്ച് കാണാം എന്ന് കരുതി.
രാവിലെ ഏകദേശം 9 മണിയായപ്പോഴേക്കും പോവാനുള്ള ഒരുക്കമായി.പെറ്റ് സ്കാൻ എന്തെന്ന് അറിയാത്ത ഞാൻ വളരെ കൂളായി പോവാനൊരുങ്ങി.കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിലേക്ക്........
11
ആംബുലൻസിൽ കയറാൻ എനിക്കിപ്പൊ പണ്ടത്ത പോലെയുള്ള പരിഭ്രാന്തി ഒന്നുമില്ല. ഹോസ്പിറ്റലിന്റെ മുറ്റത്ത് എത്തിയപ്പോഴാണ് വണ്ടി നിന്നത്.പുറമെ നിന്ന് കണ്ടാൽ മിംമ്സ് ഹോസ്പിറ്റൽ ഒരു മാളിക തന്നെയാണ്.
എന്നെ കിടത്താനുള്ള ട്രോളിയുമായി ഒരു സെക്യൂരിറ്റി വന്നു. അതിൽ വിരിക്കാൻ പുതിയത് എന്നു തോന്നിക്കുന്ന ഒരു വിരിപ്പും അയാൾ കൊണ്ട് വന്നിരുന്നു. ഞങ്ങളുടെ ഒപ്പം തന്നെ ആ സെക്യൂരിറ്റി വന്നിരുന്നു. ആകത്തേക്ക് കയറിയ ഞാനാദ്യം ഹോസ്പിറ്റലിന്റെ ചൂറ്റുമോന്ന് നോക്കി. വളരെ വ്യത്തിയും കാണാൻ നല്ല ഭംഗിയുമുണ്ടായിരുന്നു. ലിഫ്റ്റിൽ കയറി മുകളിലേക്ക് പോകണം. സെക്യൂരിറ്റി ഒപ്പമുള്ളത് കൊണ്ട് അധികം ഭയം തോന്നിയില്ല.
സ്കാനിങ്ങിന്റെ കാര്യമൊക്കെ ഉപ്പ പോയി തിരക്കിയപ്പോൾ കുറച്ച് സമയം കാത്തിരിക്കണം ഇവിടെ നിന്നോളൂ എന്ന് പറഞ് ഒരു സ്ഥലവും കാണിച്ച് തന്നു. ഞങ്ങളെ അവിടെ കൊണ്ട് വിട്ടിട്ട് സെക്യൂരിറ്റി പോയി. എനിക്ക് എവിടെയെങ്കിലും പോസ്റ്ററോ നോട്ടിസോ അങ്ങനെയെന്തെങ്കിലും എഴുതി വച്ചത് കണ്ടാൽ വായിച്ചിട്ടില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല. പോകുന്ന വഴിക്കെല്ലാം എന്റെ ശ്രദ്ധ ചുമരുകളിലേക്ക് തിരിയുമായിരുന്നു.
ഒരു ബോർഡ് മാത്രമായിരുന്നു ഇവിടെ കാണാൻ കഴിഞ്ഞത്.ബോർഡിൽ ഉള്ളത് വായിച്ച് ഞാനൊന്ന് നടുങ്ങി
" ക്യാൻസർ കോശങ്ങളെ വ്യക്തമായി കാണാം " എന്റെ വയറ് കത്തുന്നത് പോലെ തോന്നി.
എന്നെ ഉപ്പയോ ഉമ്മയോ വല്ല്യുമ്മയോ ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. അവരുടെ ശ്രദ്ധ
മറ്റിടങ്ങളിലേക്കായിരുന്നു.
ഉപ്പ എന്നെ നോക്കിയപ്പോൾ എന്താ ഇത് എന്ന രീതിയിൽ ഞാൻ ബോർഡിലേക്ക് നോക്കി. ഉപ്പയുടെ മുഖഭാവത്തിലൂടെ എന്തെങ്കിലുമുണ്ടെങ്കിൽ മനസ്സിലാക്കാമല്ലോ എന്ന് ചിന്തിച്ചു.
ഞാൻ ബോർഡിലേക്ക് നോക്കും. ഉപ്പയെ നോക്കും.ഇത് തന്നെ രണ്ട്
മൂന്ന് തവണ ആവർത്തിച്ചപ്പോൾ പരിഭ്രമിച്ച മുഖത്തോടെ ഉപ്പ ബോർഡ് മറഞ്ഞ് നിന്നു. എനിക്കും ക്യാൻസറാണോ? അറിയില്ല. പേര് പോലും പറയാൻ ഭയക്കുന്ന രോഗം.
എന്നെ പോലെ സ്കാനിങ്ങിന് വേണ്ടി കാത്തിരിക്കുന്ന വേറേയും കുറെയാളുകളുണ്ടിവിടെ. അവരിൽ പ്രായമുള്ളവരും പ്രായം നന്നേ കുറവുള്ളവരുമുണ്ടായിരുന്നു. എന്റെ തൊട്ടടുത്തുള്ള ചേച്ചി ഉപ്പയോട് എന്നെ കുറിച്ച് ചോദിക്കുന്നത് കണ്ടു.
ചേച്ചിക്കെന്താ പറ്റിയത് എന്ന് ഞാൻ ചോദിച്ചപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് ഉപ്പയാണ് മറുപടി പറഞത്.
ഇത് കേട്ടപ്പോൾ എനിക്ക് സംശയത്തിന്റെ മുറുക്കം ഒന്നുകൂടി കൂടി.
എന്റെ എല്ലാ കാര്യത്തിനും ഉപ്പയുടെ ഒപ്പം ഓടി നടക്കാൻ എന്റെ ഉമ്മയുടെ
അനിയത്തിയുടെ ഭർത്താവ് മുത്തു ആപ്പ ഉണ്ടായിരുന്നു. ആപ്പ ഭയങ്കര തമാശകാരനായിരുന്നു. അത് കൊണ്ട് തന്നെ എനിക്കൊരു സമയം പോക്കായിരുന്നു.
എന്റെ സ്കാനിങ്ങിനുള്ള ഊഴമായി. സ്കാനിങ് മെഷീൻ കാണുമ്പഴാണ് ആകെ തളർന്നു പോകുന്നത്.കറങ്ങി തിരിഞ ഒരു മാതിരി സാധനം. ഇനിയിപ്പൊ അതില് കയറ്റിയാൽ എന്ത ഉണ്ടാവാൻ പോണെ എന്നാർക്കറിയാം.
എന്നെ സ്കാനിങ്ങ് സ്റ്റച്ചറിലേക്ക് മാറ്റി. ഉപ്പയും ആപ്പയുമൊക്കെ പുറത്തേക്ക് പോയി.സ്കാനിങ്ങ് തുടങ്ങുന്നതിന് മുമ്പ് റൂമിൽ നിന്നിരുന്നവരൊക്കെ നീയെന്തായാലും ഞങ്ങകെന്താ എന്ന മട്ടിൽ പുറത്തേക്ക് പോയി.
അരമണിക്കൂറോളം നീണ്ടു നിന്ന സകാനിങ്ങ്.സ്കാനിങ് കഴിഞിറങ്ങിയ എന്നോട് വല്ല്യുമ്മ പേടിയായോ എന്ന് ചോദിച്ചപ്പോൾ ആപ്പ പറഞ്ഞു.എന്ത് പേടിയാവാനാ അവള് വീഗാലാന്റ് റ്റൂറ് പോയതല്ലേ...
ഇത് കേട്ട ഞാൻ ചിരിക്കണോ കരയണോ എന്ന മട്ടിലായി.
ഞങ്ങളെ ഒറ്റക്കൊന്നും പറഞ്ഞയക്കില്ല. സെക്യൂരിറ്റി കൊണ്ട് വിട്ട് തരും ഇവിടെ നിന്നോളൂ എന്ന് ക്യാശ് കൗണ്ടറിലെ ചേച്ചി പറഞ്ഞത് കേട്ട് ഞങ്ങൾ മാറി നിന്നു.
സ്കാനിങ്ങിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന ഡോക്ടറെ കണ്ട് ഉപ്പ കുഴപ്പമെന്തങ്കിലുമുണ്ടൊ? എന്ന് ചോദിച്ചപ്പോർ ഞാനും ഉമ്മയും ഉമ്മാമയും ഡോക്ടറുടെ വാക്കുകൾ കേൾക്കാൻ വേണ്ടി പരിഭ്രാന്തിയോടെ ചെവി കോർത്തു.
ഡോക്ടർ തന്റെ കയ്യിലുള്ള കടലാസുകളിലേക്ക് കണ്ണോടിച്ചു. എന്നിട്ട് വേറെ എവിടെയും ഒരു കുഴപ്പവും കാണുന്നില്ല എന്ന് പറഞ്ഞു.എല്ലാവരുടെയും മുഖത്ത് ആശ്യാസത്തിന്റെ പുഞ്ചിരി വിടരുന്നത് ഞാൻ നോക്കി നിന്നു.
ഞങ്ങൾക്ക് സെക്യൂരിറ്റി വേണമെന്നില്ല. ഒറ്റക്ക് പോയികൊള്ളാം എന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. പിന്നെ കുറച്ച് സമയം കഴിഞപ്പോൾ സെക്യൂരിറ്റി വന്ന് ഞങ്ങളെ കൂട്ടികൊണ്ട് താഴേക്ക് പോയി.
ഞങ്ങൾ തിരിച്ച് പോകുമ്പോഴെല്ലാം എല്ലാവർക്കും മനസ്സിന് എന്തോ കുളിർമ തട്ടിയത് പോലെ തോന്നി.
ഹോസ്പിറ്റലിൽ എത്തിയതിന് ശേഷം ആപ്പ എന്നോട് "ഇനി നാളയോ മറ്റന്നാളോ നിനക്ക് മരുന്ന് തരുമെന്നും അത് തന്നാൽ കുറച്ച് ക്ഷീണമുണ്ടാകും. നന്നായി ഭക്ഷണം കഴിക്കണം". എന്നൊക്കെ പറഞ്ഞു.
ഇവിടെ വന്നതിന് ശേഷം ഞാൻ ആരെയും ശ്രദ്ധിച്ചിരുന്നില്ല. കുറച്ച് സമയം ഞാൻ ചുറ്റുമൊന്ന് നിരീക്ഷിച്ചു.വാർഡിലുള്ള രോഗികളെയും മറ്റും. ആളുകൾക്കിടയിൽ ഞാൻ വ്യത്യസ്തമായിട്ട് ഒരു സ്ത്രീയെ കണ്ടു. ഞാൻ കുറച്ച് സമയം അവരെ തന്നെ ശ്രദ്ധിച്ചു. ഒട്ടും വൃത്തിയില്ല.ഉറക്കെ സംസാരിക്കുന്നു.
രോഗിയെ നന്നായി ശ്രദ്ധിക്കുന്നില്ല.
അപ്പോഴാണ് ഞാൻ കിടക്കുന്ന Bed ന്റെ തൊട്ടരികിലുള്ള താത്ത കാര്യം പറഞത്.അത് ഒരു രോഗിയെ നോക്കാൻ വന്ന ഹോം നഴ്സ് ആണ്.
ഇത് കേട്ടപ്പോൾ എനിക്ക് വളരെ സങ്കടമായി.പക്ഷെ ഈ ചേച്ചി എല്ലാവരെയും ചിരിപ്പിക്കുകയും കൂടാതെ ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഞങ്ങൾ രോഗികൾക്ക് സമയം പോകുന്നതിൽ ആ ഹോം നഴ്സിന് വലിയ പങ്കുണ്ടായിരുന്നു.
ഇന്നത്തെ രാത്രി എന്നെ അൽഭുതപെടുത്തിയ ഒരു രാത്രിയായിരുന്നു. ഞാൻ കിടക്കുന്ന Bed ന്റെ നേരെ മുൻവശത്താണ് ഹോം നഴ്സ് പരിചരിക്കുന്ന രോഗിയുള്ളത്. എനിക്കാണെ ഈ ഇടയായിട്ട് ഉറക്കവും വളരെ കുറവായിരുന്നു. അത് കൊണ്ട് തന്നെ ചുറ്റും നോക്കി അങ്ങനെ കിടന്നു.
ഞാൻ വെറുതെ ഹോം നഴ്സിനെ നോക്കി. അവർ പരിചരിക്കുന്ന രോഗിയുടെ തൊട്ടടുത്തായിട്ട് ഒരു Bed ഉണ്ട്. അതിലാണ് നഴ്സിന്റെ കിടപ്പ്.ചെവിയിൽ കട്ടപെട്ടിയുണ്ട്. അവരുടെ ഉച്ചത്തിലുള്ള ആ സംസാരം കേട്ടപ്പോൾ എനിക്കെന്തോ
പ്രാധാന വിശയം സംസാരിക്കുന്നത് പോലെയാണ് തോന്നിയത്.
പിന്നീടാണ് എനിക്ക് ചുമ്മാ ആരോടോ ഫോണിൽ സംസാരിക്കുകയാണ് എന്ന് മനസ്സിലായത്.ഇതിനിടയിൽ എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു.
ഹോസ്പിറ്റലിനുള്ളിലായത് കൊണ്ട് തന്നെ പള്ളികളിൽ നിന്നുമുള്ള ബാങ്ക് വിളിയൊന്നും കേൾക്കാൻ കഴിഞില്ല.
രാവിലെ ഉണർന്നപ്പോഴും ഞാൻ ഹോം നഴ്സിനെ നോക്കി. ഞാനെന്നല്ല ഇവിടെയുള്ള ഏകദേശം ആളുകളുടെ ശ്രദ്ധയും ഹോം നഴ്സിലേക്ക് തന്നെയായിരുന്നു.
റൗഡ്സിന് വേണ്ടി സോണിയ ഡോക്ടർ വന്നു. പെറ്റ് സ്കാനിങ്ങിന്റെ റിസൾട്ട് എപ്പഴ കിട്ടുക എന്നതിനെ കുറിചൊക്കെ അന്വേഷിച്ചു. ഉപ്പക്ക് ഒരു അമീർ ഡോക്ടറുമായി പരിചയം ഉള്ളത് കൊണ്ട് തന്നെ സാറിനോട് പറഞ് പെട്ടന്ന് റിസൾട്ട് കിട്ടാനുള്ള കാര്യങ്ങൾ ചെയ്തിരുന്നു.
എങ്കിലും റിസൾട്ട് കിട്ടാൻ രണ്ട് ദിവസം എടുക്കും. അത് കിട്ടിയാൽ ഉടനെ ചികിത്സ തുടങ്ങും.
റിസൾട്ടും കിട്ടുന്നതും കാത്ത് ഞങ്ങളിരുന്നു.........
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."