പാണ്ടുരോഗം: സൗജന്യ മെഡിക്കല്‍ ക്യാംപ് 17ന്
കൊച്ചി: പാണ്ടുരോഗം എന്നറിയപ്പെടുന്ന ലൂക്കോ ഡെര്‍മ രോഗികള്‍ക്കായി 17ന് മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കും. എം.ജി റോഡിലുള്ള ഹോട്ടല്‍ യുവറാണിയില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് ക്യാംപ്.
ഐമില്‍ ഹെല്‍ത്ത് കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡി.ആര്‍.ഡി.ഒ) ഘടകമായ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എനര്‍ജി റിസര്‍ച്ച് (ഡി.ഐ.ബി.ഇ.ആര്‍) പാണ്ടുരോഗമെന്ന് അറിയപ്പെടുന്ന ലൂക്കോഡെര്‍മയുടെ ചികിത്സയ്ക്കുള്ള മരുന്ന് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
അപൂര്‍വ ഔഷധച്ചെടികളില്‍ നിന്ന് വികസിപ്പിച്ചെടുത്തതാണ് ലൂക്കോസിന്‍ എന്ന പുതിയ മരുന്ന്.
ഭക്ഷണശൈലി, പോഷകാഹാരക്കുറവ്, പ്രതിരോധശേഷി, കരളിന്റെ പ്രവര്‍ത്തനം മാന്ദ്യം, ആഹാരനിയന്ത്രണം, ജീവിതശൈലി നിയന്ത്രണം എന്നിവ അടങ്ങുന്നതാണ് ലൂക്കോഡെര്‍മയുടെ സമഗ്രമായ ചികിത്സാരീതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."