സതീഷ് ചന്ദ്രന്റെയും ഭാര്യയുടെയും ബാങ്ക് നിക്ഷേപം 3,31,669 രൂപ
കാസര്‍കോട്: ലോക്‌സഭാ മണ്ഡലം ഇടതുമുണി സ്ഥാനാര്‍ഥി കെ.പി സതീഷ് ചന്ദ്രന്റെയും ഭാര്യ സീതാദേവിയുടെയും പേരില്‍ ബാങ്കില്‍ നിക്ഷേപമുള്ളത് 3,31,669രൂപ. ബാങ്ക് നിക്ഷേപത്തില്‍ 93000 രൂപയുടെ സ്വര്‍ണനിക്ഷേപമാണെന്നും വരാണാധികാരിയായ കലക്ടര്‍ക്ക് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ പറയുന്നു. സതീഷ് ചന്ദ്രന് വരുമാനം എം.എല്‍.എ പെന്‍ഷന്‍ മാത്രമാണെന്നും ഇരുവര്‍ക്കുമായി 515342 രൂപ കടബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
സതീഷ് ചന്ദ്രന്റെ പേരില്‍ 1,97,628.69 രൂപയുടെയും ഭാര്യയുടെ പേരില്‍ 1,34,041.00 രൂപയുടെയും നിക്ഷേപം വിവിധ ബാങ്കുകളിലും സഹകരണ സ്ഥാപനങ്ങളിലുമായുണ്ട്. സതീഷ് ചന്ദ്രന്റെ പേരില്‍ 25 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് ഏക്കര്‍ 32 അര സെന്റ് ഭൂമിയും ഭാര്യയുടെ പേരില്‍ ഒരേക്കര്‍ 25 സെന്റ് സ്ഥലവും കൃഷിഭൂമിയുണ്ട്. ഭാര്യയുടെ പേരിലുള്ള കൃഷിഭൂമിയ്ക്ക് 11 ലക്ഷം രൂപ വിലമതിയ്ക്കും. 50,50,000 രൂപ വിലയുള്ള റസിഡന്‍ഷ്യല്‍ ബില്‍ഡിങ് സതീഷ് ചന്ദ്രന്റെ പേരിലുണ്ട്. സതീഷ് ചന്ദ്രന്റെ പേരില്‍ 5,15,342 രൂപയുടെയും ഭാര്യയുടെ പേരില്‍ 50000 രൂപയുടെയും വായ്പ വിവിധ ബാങ്കുകളിലുണ്ട്. രണ്ട് ക്രിമിനല്‍ കേസുകളില്‍ സതീഷ് ചന്ദ്രന്‍ പിഴയടച്ചിട്ടുണ്ട്. എം.എണ്ടണ്ടണ്ടണ്ടല്‍ണ്ടണ്ടണ്ടണ്ട.എ പെന്‍ഷന്‍ വകയില്‍ മാസത്തില്‍ 25000 രൂപയുടെ വരുമാനം ലഭിക്കുമ്പോള്‍ കാര്‍ഷിക ഇനത്തില്‍ ഭാര്യ സീതാദേവിയ്ക്ക് 20000 രൂപ വാര്‍ഷിക വരുമാനമുണ്ട്. സതീഷ് ചന്ദ്രന്റെ കൈവശം 20000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."