പ്രചാരണരംഗത്ത് സജീവ സാന്നിധ്യമായി ഉണ്ണിത്താന്
കാസര്‍കോട്: ശരത്ത് ലാലിന്റെയും കൃപേഷിന്റെയും 41-ാം ചരമദിനത്തില്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന് ഇന്നലെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് കീര്‍ത്തീശ്വര അമ്പലത്തില്‍ ദര്‍ശനം നടത്തി. ശനീശ്വര ടെമ്പിള്‍, അനന്തേശ്വര ടെമ്പിള്‍ സന്ദര്‍ശിച്ചു. ഉദ്യാവരായില് പഞ്ചായത്ത് സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.
ഉദ്യാവര ആയിരം പള്ളി ജുമാ മസ്ജിദ്, ഉദ്യാവാര മാട ടെമ്പിള്‍, തലപ്പാടി ഔര്‍ ലേഡി ഓഫ് അസംഷന്‍ ചര്‍ച്ച്, മാലിങ്കേശ്വര ടെമ്പിള്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു. കുമ്പള പഞ്ചായത്തിലെ ഇമാം ശാഫി ഇസ്ലാമിക് അക്കാദമി സന്ദര്‍ശിച്ചു. സെന്റ് മോണിക്ക ചര്‍ച്ച് കുമ്പള, കോയിപ്പാടി കടപ്പുറത്തെ വിവാഹ വീട് സന്ദര്‍ശിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് വന്നതറിഞ്ഞ് കടപ്പുറം നിവാസികള്‍ തടിച്ചുകൂടി.
സ്ത്രീകള്‍ക്ക് ഒന്നു മാത്രമെ സ്ഥാനാര്‍ഥിയോട് പറയാന്‍ ഉണ്ടായിരുന്നുള്ളു, തങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണം. തന്നെ വിജയിപ്പിച്ചാല്‍ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പിന്നീട് മൊഗ്രാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യാത്രയയപ്പ് ചടങ്ങിനിടയിലെത്തിയ സ്ഥാനാര്‍ഥിയെ വിദ്യാര്‍ഥികള്‍ ഹര്‍ഷാരവങ്ങളോടെ സ്വീകരിച്ചു. മരണവീടുകളിലും സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."