പൂച്ചെണ്ട് പ്രയോഗം ഏറ്റു; 'നാണംവച്ച' ജീവനക്കാര്‍ സമയത്ത് ജോലിക്കെത്തി
ആലുവ: വൈകിയെത്തിയ നഗരസഭ ജീവനക്കാരെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച പ്രതിപക്ഷ അംഗങ്ങളുടെ സമരം കുറിക്കു കൊണ്ടു. ബുധനാഴ്ച്ച രാവിലെയാണ് ആലുവ നഗരസഭയില്‍ വ്യതസ്ത സമരം അരങ്ങേറിയത്. ജീവനക്കാര്‍ സമയ നിഷ്ഠത പാലിക്കാത്തത് പതിവായതോടെ നഗരസഭയില്‍ എത്തുന്ന സാധാരണക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് സമരവുമായി പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെതിയത്.
ചെയര്‍പേഴ്‌സണോട് അടക്കം പല തവണ ആവശ്യപെട്ടിട്ടും നടപടിയില്ലാതിരുന്നകാര്യമാണ് ഒരു ദിവസംകൊണ്ട് നടപ്പായത്. പൂച്ചെണ്ട് നല്‍കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതിപക്ഷ അംഗങ്ങളോട് ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി നാണം കെടുത്തരുതെന്നു വൈകിയെതിയവര്‍ അപേഷിച്ചിരുന്നു. ഏതായാലും സമരത്തോടെ നാണം വച്ച ജീവനക്കാര്‍ ഏറെപേരും ഇന്നലെ കൃത്യ സമയത്ത് ജോലിക്കു കയറുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.
വൈകിയെത്തുന്ന ജീവനക്കാര്‍ക്ക് പൂച്ചെണ്ട് നല്‍കിയ സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ തിരുമാനമായത് റിട്ട. അധ്യാപകന്റെ രണ്ടര മാസം നീണ്ട അലച്ചിലിനാണ്. വീട്ടുവളപ്പില്‍ കൃഷി ആവശ്യത്തിന് മോട്ടോര്‍ ഷെഡ് പണിയാനാണ് രണ്ടര മാസമായി ആലുവ തോട്ടക്കാട്ടുകര സ്വദേശി ടി.സി.പോള്‍ നഗരസഭയില്‍ കയറി ഇറങ്ങിയത്. രണ്ടര മാസത്തിലധികമായി ഇരുപത്തഞ്ചിലധികം പ്രാവശ്യമാണ് വീട്ടുവളപ്പില്‍ മോട്ടോര്‍ ഷെഡ് സ്ഥാപിക്കാന്‍ നഗരസഭയില്‍ കയറി ഇറങ്ങിയത്. നിത്യവും നഗരസഭയില്‍ കയറി ഇറങ്ങുമായിരുന്നെങ്കിലും ഒപ്പിടേണ്ട ജീവനക്കാരെ ഒരുമിച്ച് ഇതുവരെയും കാണാന്‍ കഴിഞ്ഞിരുന്നില്ല. കൃഷി ആവശ്യത്തിനായി മോട്ടോര്‍ ഷെഡ് പണിയാന്‍ നഗരസഭയിലെത്തിയ ഈ അധ്യാപകനെ ഒരോ കാരണം പറഞ്ഞ് മൂന്ന് പ്രാവശ്യമാണ് അപേക്ഷ വെപ്പിച്ചത്.
ഒടുവില്‍ പൂച്ചെണ്ട് നല്‍കിയ വാര്‍ത്ത കണ്ട് നഗരസഭയിലെത്തിയപോള്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരോടൊപ്പം സെക്രട്ടറിയെ കണ്ടു. മോട്ടോര്‍ ഷെഡ് സ്ഥാപിക്കാന്‍ യാതൊരു നിബന്ധനയുമില്ലെന്നറിയിച്ച സെക്രട്ടറി ഉടന്‍ തന്നെ അപേക്ഷയില്‍ പണമടക്കാന്‍ സംവിധാനമൊരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."