HOME
DETAILS

പൊലിസ് കസ്റ്റഡിയിലെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന്

  
backup
April 20 2017 | 21:04 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b


കൊല്ലം: ചിന്നക്കട കുളത്തില്‍പുരയിടം വിശ്വഭവനില്‍ രാജമ്മയുടെ മകന്‍ മകൃഷ്ണകുമാറിന്റെ പൊലിസ് കസ്റ്റഡിയിലെ തിരോധാനം സി.ബി.ഐ അന്വേഷിക്കണമെന്ന് നീതി പൗരസമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊല്ലം ഈസ്റ്റ് പൊലിസിന്റെയും കൊല്ലം ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍  കുടുംബാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും വിശ്വാസമില്ലാത്തതിനാലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കൃഷ്ണകുമാറിന്റെ മാതാവ് രാജമ്മ, നീതി പൗരസമിതി ചെയര്‍മാന്‍ സുധാകരന്‍ പള്ളത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൃഷ്ണകുമാറിനെ 2014 നവംബര്‍ 11നാണ് പൊലിസ് പിടിച്ചുകൊണ്ടുപോയത്. അതിനുശേഷം ഇയാളെക്കുറിച്ച് യാതൊരുവിവരവും ഇല്ലായിരുന്നു. കൃഷ്ണകുമാര്‍ പൊലിസ് കസ്റ്റഡിയിലായിരുന്നതിന് ദൃക്‌സാക്ഷിയുണ്ട്. എന്നാല്‍ അയാളെ പിന്നീടാരും കണ്ടിട്ടില്ല. ഇതിനിടയില്‍ സുഹൃത്തുക്കളായ മൂന്നുപേര്‍ ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്നു വ്യക്തമാക്കി അവരെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലിസ് പ്രതികളെന്നു പറയുന്നവര്‍ കൃഷ്ണകുമാറിന്റെ അടുത്ത സുഹൃത്തുക്കളാണ്. അവര്‍ കൃഷ്ണകുമാറിനെ അപായപ്പെടുത്തില്ലെന്നാണ് വിശ്വാസം. എന്നാല്‍ കൃഷ്ണകുമാറിന്റേതെന്ന് പൊലിസ് പറയുന്ന അസ്ഥികൂടത്തിന്റെ ഡി.എന്‍.എ ടെസ്റ്റ് ഫലം ഇതുവരെ പുറത്തുവരാത്തതിലും ദുരൂഹതയുണ്ട്. അതുമാത്രമല്ല, അസ്ഥികൂടത്തിന്റെ കുറച്ചുഭാഗം മാത്രമാണ് സെപ്റ്റിക് ടാങ്കില്‍ ഉണ്ടായിരുന്നത്. മറ്റുഭാഗങ്ങളെവിടെയെന്നുപോലും വ്യക്തമായി പറയാന്‍ പൊലിസിനു ഇതുവരെ കഴിയുന്നില്ല. കൃഷ്ണകുമാര്‍ ഈസ്റ്റ് പൊലിസ് ഉദ്യോഗസ്ഥരാല്‍ കൊലചെയ്യപ്പെട്ടതാണെന്നും കുറ്റക്കാരെ സംരക്ഷിക്കാനാണ് ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും പൊലിസ് അറസ്റ്റുചെയ്തവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും രാജമ്മ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളില്ലാതെ, പ്രലോഭനത്തിനു വഴങ്ങി കുറ്റസമ്മതം നടത്തിയ ആള്‍ക്കാരെ സംരക്ഷിക്കാനും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമമെന്നും രാജമ്മ പറഞ്ഞു.
കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എ.എന്‍ രാജന്‍ബാബു മുഖേനെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 22ന് രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കലക്ടടേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. എ.എന്‍ രാജന്‍ബാബു അധ്യക്ഷത വഹിക്കും. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ, ബാബു ദിവാകരന്‍, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ സംസാരിക്കും. പൗരസമിതി സെക്രട്ടറി കിഷോര്‍കുമാര്‍, അനില്‍കുമാര്‍, ദിലീപ്ഖാന്‍ എന്നിവരും  വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  4 minutes ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  32 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago