സഊദി-ബഹ്റൈന്‍ കോസ്വെയില്‍ മദ്യ, സ്വര്‍ണവേട്ട
ദമാം: സഊദിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേയില് അനധികൃതമായി ഒളിപ്പിച്ചുകടത്തുകയായിരുന്ന മദ്യവും സ്വര്‍ണവും പിടികൂടി. വാഹനത്തില്‍ രഹസ്യ അറകളില്‍ വിദേശ മദ്യവും ശരീരത്തില്‍ കെട്ടിവച്ച കട്ടികളും കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ വാഹനത്തിലുണ്ടണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാലുകളില്‍ കെട്ടിവച്ചാണ് കാര്‍ ഡ്രൈവര്‍ രണ്ടണ്ട് കിലോയിലേറെവരുന്ന പുതിയ സ്വര്‍ണാഭരണങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് തീരുവ അടക്കാതെ രക്ഷപ്പെടുന്നതിന് ശ്രമിച്ചാണ് ആളുകള്‍ വിദേശത്തുനിന്ന് രാജ്യത്തേക്ക് അനധികൃതമായി സ്വര്‍ണം കടത്തുന്നത്. 60,000 റിയാലില്‍ കൂടുതലുള്ള പണവും സ്വര്‍ണവും കസ്റ്റംസ് അധികൃതരെ പ്രത്യേക ഫോമില്‍ പൂരിപ്പിച്ച് അറിയിക്കണമെന്ന നിയമം ലംഘിച്ച് കടത്താന്‍ ശ്രമിച്ചതാണ് കഴിഞ്ഞ ദിവസം കോസ്വേയില് വച്ച് പിടികൂടിയത്.
മറ്റൊരു സംഭവത്തില്‍ വിദേശമദ്യം കടത്താനുള്ള ശ്രമവും കിങ് ഫഹദ് കോസ്വേ കസ്റ്റംസ് കഴിഞ്ഞ ദിവസം പരാജയപ്പെടുത്തി. കാറില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച് 49 കുപ്പി മദ്യമാണ് ഡ്രൈവര്‍ കടത്താന്‍ ശ്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."