പരാജയഭീതിയില്‍ എല്‍.ഡി.എഫ് അക്രമങ്ങള്‍ നടത്തുന്നു: പാച്ചേനി
കണ്ണൂര്‍: പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വീട്ട് വളപ്പില്‍ തെങ്ങിന് ബോര്‍ഡ് കെട്ടിയതിന് കല്ല്യാണവീടിന് നേരേ കരിഓയില്‍ പ്രയോഗം നടത്തിയ സി.പി.എം നടപടി കാടത്തമാണെന്നും എല്‍.ഡി.എഫ് പരാജയഭീതിയില്‍ വ്യാപക അക്രമങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
തളിപ്പറമ്പ് പുളിമ്പറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തോണിക്കുഴിയില്‍ ജോസ് ജോസഫിനെ സി.പി.എം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് അക്രമിച്ചു. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് എതിര്‍ത്തതിനാണ് ജോസിനെ ആക്രമിച്ചത്. കുറ്റ്യേരി വില്ലേജിലും ഇരിക്കൂര്‍ മണ്ഡലത്തില്‍ വളക്കൈയ്യിലും മട്ടന്നൂര്‍ മണ്ഡലത്തിലും വ്യാപകമായി ബോര്‍ഡുകളും പ്രചരണ സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. പൊലിസിനെ നോക്കുകുത്തിയാക്കി സി.പി.എം നടത്തുന്ന അക്രമങ്ങള്‍ ജനാധിപത്യ പ്രക്രിയക്ക് തന്നെ ഭീഷണിയാണെന്നും പാച്ചേനി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."