യമനില്‍ അറബ് സഖ്യസേനയുടെ വ്യോമാക്രമണം; 20 ഹൂതികള്‍ കൊല്ലപ്പെട്ടു
റിയാദ്: തുടര്‍ച്ചയായ മിസൈല്‍ ആക്രമണത്തിനെതിരേ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമനില്‍ തിരിച്ചടി ശക്തമാക്കി. വിമതസേനയായ ഹൂതികളുടെ ശക്തികേന്ദ്രം കൂടിയായ പടിഞ്ഞാറന്‍ തായിസ്, വടക്കന്‍ മൊഖ തുടങ്ങിയ സ്ഥലങ്ങളിലാണ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം പല തവണകളിലായി നടന്ന ശക്തമായ വ്യോമാക്രമണത്തില്‍ ഇരുപതോളം ഹൂതികള്‍ കൊല്ലപ്പെട്ടതായും അത്രത്തോളം പേര്‍ക്കു പരുക്കേറ്റതായും അറബ് സഖ്യസേന വ്യക്തമാക്കി. മറ്റൊരു കേന്ദ്രമായ കിഴക്കന്‍ മോസിയയിലെ ഖാലിദ് ബിന്‍ വലീദ് ക്യാംപ് ലക്ഷ്യമാക്കി പത്തോളം തവണയും ആക്രമണം നടന്നു. ഇവിടെനിന്ന് സഖ്യസേനക്കെതിരേ 20 തവണ റോക്കറ്റാക്രമണം നടന്നതായി കണ്ടെണ്ടത്തിയിരുന്നു.
അതിനിടെ യമനിലെ വിവിധ ഭാഗങ്ങളില്‍ യമന്‍ സൈനികര്‍ക്കെതിരേയും യമന്‍ പൗരന്മാര്‍ക്കെതിരേയും ശക്തമായ ഭീഷണിയുയര്‍ത്തി വ്യാപകമായി മൈനുകള്‍ സ്ഥാപിച്ചതായി ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."