നൈജീരിയയില്‍ മസ്തിഷ്‌കരോഗം: ഒരാഴ്ചയ്ക്കിടെ മരിച്ചത് 745 പേര്‍
അബുജ: നൈജീരിയയില്‍ പൊട്ടിപ്പുറപ്പെട്ട പ്രത്യേക മസ്തിഷ്‌ക രോഗത്തെ തുടര്‍ന്ന് ഒരാഴ്ചയ്ക്കിടെ മരിച്ചത് 745 പേര്‍. വടക്കന്‍ നൈജീരിയന്‍ പ്രദേശങ്ങളിലാണ് സെറിബ്രോസ്പിനല്‍ മെനിങ്കിറ്റിസ്(സി.എസ്.എം) എന്ന പേരുള്ള ഭീകരമായ രോഗം ഭീതിപരത്തുന്നത്. വടക്കന്‍ സംസ്ഥാനങ്ങളായ സംഫറ, സൊക്കോട്ടോ, കറ്റ്‌സിന, കെബ്ബി, നൈജര്‍ എന്നിവിടങ്ങളിലാണ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. മരണസംഖ്യയില്‍ ഒരാഴ്ചയ്ക്കിടെ 50 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച 459 പേരാണ് രോഗബാധിതരായി മരിച്ചത്. അഞ്ചുമാസങ്ങള്‍ക്കു മുന്‍പാണ് ഇത്തരമൊരു രോഗം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം 8,000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കാര്യമായും കുട്ടികളെയാണ് രോഗം ബാധിച്ചിരിക്കുന്നത്. അടിയന്തര നടപടികള്‍ക്കായി മേഖലയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുള്ള ഗവര്‍ണര്‍മാരെയും ഗോത്രനേതാക്കളെയും വിളിച്ചുചേര്‍ത്ത് സര്‍ക്കാര്‍ പ്രത്യേക യോഗം ചേര്‍ന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."