ആസ്‌ത്രേലിയ പൗരത്വ നടപടികള്‍ കര്‍ക്കശമാക്കുന്നു
സിഡ്‌നി: വിസാ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ആസ്‌ത്രേലിയ പൗരത്വ നടപടികളും കര്‍ക്കശമാക്കുന്നു. നേരത്തെ 457 വിസാ പദ്ധതി ആസ്‌ത്രേലിയ റദ്ദാക്കിയിരുന്നു. പുതിയ നയങ്ങള്‍ക്ക് പിന്തുണ വര്‍ധിച്ച സാഹചര്യത്തിലാണ് പൗരത്വ നടപടികള്‍ കര്‍ക്കശമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ നിയമപ്രകാരം വന്‍ കടമ്പകളാണ് അപേക്ഷകര്‍ നേരിടേണ്ടി വരിക.
ഇംഗീഷ് ഭാഷയില്‍ പരിജ്ഞാനവും ആസ്‌ത്രേലിയന്‍ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്നവരുമായിരിക്കണം വിസയ്ക്ക് അപേക്ഷിക്കേണ്ടതെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വ്യക്തമാക്കി.
ഇതിനായി പ്രത്യേക പരീക്ഷയുമുണ്ടാകും. ഇംഗ്ലീഷ് വായിക്കുക, എഴുതുക തുടങ്ങിയ പരീക്ഷകളാണുണ്ടാകുക. നിലവില്‍ ആസ്‌ത്രേലിയയില്‍ ഒരു വര്‍ഷം താമസമാക്കിയവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാം. പുതിയ നടപടിയോടെ അത് നാലുവര്‍ഷമായി നീട്ടിയിരിക്കുകയാണ്. രാജ്യത്ത് ഒരു ലക്ഷത്തിലധികം വിദേശ ജോലിക്കാരുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
പൗരത്വ നടപടികള്‍ക്കായി ഒരാള്‍ക്ക് മൂന്നുതവണ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. മതസ്വാതന്ത്ര്യം, ലിംഗനീതി, സ്ത്രീകളെയും കുട്ടികളെയും ബഹുമാനിക്കുക തുടങ്ങി ആസ്‌ത്രേലിയ പ്രാമുഖ്യം നല്‍കുന്ന വിഷയങ്ങളെ അപേക്ഷകര്‍ പിന്തുണയ്ക്കണമെന്ന് ടേണ്‍ബുള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."