HOME
DETAILS
MAL
സൂര്യാഘാതമേറ്റ് പുരയിടത്തില്‍ കെട്ടിയിരുന്ന പശു ചത്തു
backup
March 31 2019 | 11:03 AM
കായംകുളം: സൂര്യാഘാതമേറ്റ് പുരയിടത്തില്‍ കെട്ടിയിരുന്ന പശു ചത്തു. കീരിക്കാട് പത്തിയൂര്‍ക്കാല തിരുവിന്നാല്‍ വീട്ടില്‍ രാജേന്ദ്രന്റെ എച്ച്.എഫ് സങ്കര ഇനത്തില്‍ പെട്ട പശുവാണ് ചത്തത്. മാവേലിക്കര കെ.എല്‍.ഡി ബോര്‍ഡിന്റെ അംഗീകാരമുള്ള പശുവാണിത്. 75,000 രൂപ വില വരും.
കഴിഞ്ഞദിവസം പശുവിനെ കുളിപ്പിച്ച് വെള്ളവും തീറ്റയും നല്കിയ ശേഷം തൊഴുത്ത് വൃത്തിയാക്കുവാന്‍ വേണ്ടി പശുവിനെ രാജേന്ദ്രന്തന്റെ പുരയിടത്തില്‍ അഴിച്ചുകെട്ടി. തൊഴുത്ത് വൃത്തിയാക്കിയ ശേഷം പശുവിനെ അഴിക്കുവാന്‍ ചെല്ലുമ്പോഴാണ് വായില്‍ നിന്നു നുരയും പതയും വന്ന് താഴെവീണ നിലയില്‍ അനക്കമില്ലാതെ കിടക്കുന്ന പശുവിനെക്കണ്ടത്.
ഉടന്‍ തന്നെ രാജേന്ദ്രന് പത്തിയൂര്‍ക്കാല മൃഗാശുപത്രിയില്‍ എത്തി വിവരം അറിയിച്ചതനുസരിച്ച് ഡോ: മാധുരിയെത്തി പരിശോധനയ്ക്കു ശേഷം സൂര്യാഘാതമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."