കെ.ടി.യു ഇയര്‍ ഔട്ട് സംവിധാനം നിര്‍ത്തലാക്കുക: വിദ്യാര്‍ഥി സംഘടനകള്‍
തിരുവനന്തപുരം: കേരളാ സാങ്കേതിക സര്‍വകലാശാലാ അധികൃതരുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും യോഗം സര്‍വകലാശാലാ ആസ്ഥാനത്ത് ചേര്‍ന്നു. ഈ മാസം 29ന് ചേരുന്ന കെ.ടി.യു ഭരണസമിതിയോഗത്തിന് മുന്നോടിയായാണ് ഇന്നലെ യോഗം വിളിച്ചത്. വിദ്യാര്‍ഥികളുടെ ആശങ്കകളും നിര്‍ദ്ദേശങ്ങളും യോഗത്തില്‍ പങ്കുവച്ചു.
അശാസ്ത്രീയമായി തുടരുന്ന ഇയര്‍ ഔട്ട് സംവിധാനം നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് പ്രധാനമായും വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ചത്. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ചുള്ള നിരവധി പരാതികളും വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. ക്രഡിറ്റ് കുറച്ച് സിലബസ് ചുരുക്കി യുക്തിപരമായ ഓര്‍ഡറില്‍ വിഷയങ്ങള്‍ തയ്യാറാക്കുക, പരീക്ഷാ നടത്തിപ്പ്, ടാബുലേഷന്‍, ഫലപ്രഖ്യാപനം തുടങ്ങിയവ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക, ലാബ് പരീക്ഷകള്‍ക്ക് പ്രാധാന്യം നല്‍കുക, വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ലീവ് അനുവദിക്കുക, കണ്‍ടോണേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്തുക, ഓരോ സബ്ജക്ടിനും 75 ശതമാനം അറ്റന്‍ഡന്‍സ് എന്നുള്ളത് മാറ്റി എല്ലാ വിഷയങ്ങള്‍ക്കും ഏകീകൃത സംവിധാനമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും വിദ്യാര്‍ഥികള്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു.
കെ.ടി.യു ഡീന്‍ ഡോ. ജെ ശ്രീകുമാര്‍ അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍മാരായ വൃന്ദ വി. നായര്‍, ജയചന്ദ്രന്‍, എസ്.എഫ.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ഐ.എസ്.എഫ് എ.ബി.വി.പി എന്നിങ്ങനെ എല്ലാ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."